Top Stories
ഒരു ദിവസം 3797 ഇ.സി.ജി സ്‌ക്രീനിങ്ങുകൾ: ബാംഗ്ലൂരിലെ നാരായണ ഹെൽത്തിന് ഗിന്നസ് റെക്കോർഡ്.
2023-09-26 17:20:22
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ബാംഗ്ലൂർ: ഒരു ദിവസം 3797 എലെക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി) സ്‌ക്രീനിങ്ങുകൾ നടത്തി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ബാംഗ്ലൂരിലെ നാരായണ ഹെൽത്ത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 21-നായിരുന്നു ഗിന്നസ് കമ്മിറ്റി ഈ മികച്ച നേട്ടത്തിന് നാരായണ ഹെല്ത്തിനെ തെരെഞ്ഞെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ ആശുപത്രി അധികൃതർ ഈ സന്തോഷ വാർത്ത പങ്കുവെക്കുകയും ചെയ്‌തു. "ഹൃദ്രോഗങ്ങൾ തടയുന്നതിന് ആരോഗ്യ പരിശോധനയെക്കുറിച്ചും പതിവ് പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഇതൊക്കെ ചെയ്‌തത്‌. ഈ നേട്ടം ഞങ്ങളുടെ ഹെൽത്ത് കെയർ ടീമിൻ്റെ കഴിവിനെയും ആത്മാർത്ഥതയെയും സമർപ്പണത്തെയും കാണിക്കുന്നു. ഹൃദയ സംരക്ഷണത്തിൽ ഒരു പുതിയ നേട്ടവും നിലവാരവും കൈവരിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. നാരായണ ഹെൽത്തിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ദേവി ഷെട്ടി പറഞ്ഞു. "ഇത് നാരായണ ഹെൽത്തിൻ്റെ സാങ്കേതിക വൈദഗ്ദ്ധ്യം മാത്രമല്ല, ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ എല്ലാവർക്കും ലഭ്യമാകും എന്ന് ഉറപ്പും നൽകുന്നു." നാരായണ ഹെൽത്തിൻ്റെ ഒരു പ്രസ്‌താവനയിൽ പറയുന്നു. ഹൃദയത്തിൻ്റെ താളവും വൈദ്യുത പ്രവർത്തനവും പരിശോധിക്കാൻ ഉപയോഗിക്കാന്ന ഒരു ലളിതമായ പരിശോധനയാണ് ഇലക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി). ക്രമരഹിതമായ ഹൃദയ താളം, ഹൃദയാഘാതം, ആൻജീന തുടങ്ങിയ കൊറോണറി ഹൃദ്രോഗങ്ങൾ ഉൾപ്പെടെ വിവിധ ഹൃദയ അവസ്ഥകൾ നിർണ്ണയിക്കുന്നതിൽ ഈ പരിശോധന ഒരു പ്രധാന പങ്ക് വഹിക്കുന്നു. "ഇ.സി.ജികൾ ഹൃദയസംബന്ധമായ അവസ്ഥകൾ കണ്ടുപിടിക്കുന്നതിനുള്ള സുപ്രധാന ഉപകരണങ്ങളാണ്. നാരായണ ഹെൽത്തിന് ലഭിച്ച ഈ റെക്കോർഡ്, ഹൃദയവും ആയി ബന്ധപ്പെട്ട എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അത് നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും ആത്യന്തികമായി ജീവൻ രക്ഷിക്കുന്നതിനുമുള്ള ആശുപത്രിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു." പ്രസ്താവനയിൽ പരാമർശിച്ചു

 


velby
More from this section
2023-12-01 16:55:37

ബംഗളൂരു: ഏറെ സന്തോഷിക്കേണ്ട ദിനത്തിൽ ഒരു ദുരന്തം, അതായിരുന്നു ബംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ സംഭവിച്ചത്.

2023-10-20 09:50:52

അമേരിക്കൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ് നൽകുന്ന ഈ വർഷത്തെ എക്‌സലൻസ് ഇൻ എജ്യുക്കേഷൻ അവാർഡിന് പീഡിയാട്രിക് അനസ്‌തേഷ്യോളജി വിഭാഗത്തിലെ അനസ്‌തേഷ്യോളജി പ്രൊഫസറും പീഡിയാട്രിക്‌സ് പ്രൊഫസറുമായ സന്താനം സുരേഷിനെ തെരെഞ്ഞെടുത്തു.

2025-09-06 20:28:02

 

AI Boosts Medical Diagnosis and Access to Healthcare in India

2023-08-31 11:06:26

ഡൽഹി: ഇക്കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന വിസ്താര എയർലൈൻസിൻ്റെ വിമാനത്തിൽ ശ്വാസതടസ്സം നേരിട്ട രണ്ട് വയസുകാരിയുടെ ജീവൻ ഡൽഹി എ.ഐ.ഐ.എം.എസ്-ലെ അഞ്ച് ഡോക്ടർമാർ ചേർന്ന് രക്ഷിച്ചു. യാത്രയ്ക്കിടെ രാത്രി 9.30-ഓടെ ആയിരുന്നു സംഭവം.

2025-07-19 18:54:30

Tamil Nadu Doctors Must Maintain 75% Attendance to Avail Leave: DME Issues New Rule

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.