Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഫ്ലൈറ്റ് യാത്രയ്ക്കിടെ ശ്വാസം നിലച്ച രണ്ടു വയസ്സുകാരിയെ രക്ഷിച്ച് ഡൽഹി എ.ഐ.ഐ.എം.എസ് ഡോക്ടർമാർ.
2023-08-31 11:06:26
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡൽഹി: ഇക്കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന വിസ്താര എയർലൈൻസിൻ്റെ വിമാനത്തിൽ ശ്വാസതടസ്സം നേരിട്ട രണ്ട് വയസുകാരിയുടെ ജീവൻ ഡൽഹി എ.ഐ.ഐ.എം.എസ്-ലെ അഞ്ച് ഡോക്ടർമാർ ചേർന്ന് രക്ഷിച്ചു. യാത്രയ്ക്കിടെ രാത്രി 9.30-ഓടെ ആയിരുന്നു സംഭവം. സീനിയർ അനസ്‌തേഷ്യ വിഭാഗം റസിഡന്റ് ഡോ.നവ്ദീപ് കൗർ, സീനിയർ കാർഡിയാക് റേഡിയോളജി വിഭാഗം റസിഡന്റ് ഡോ.ദമൻദീപ് സിങ്, മുൻ സീനിയർ റസിഡന്റ് ഡോ. റിഷാബ് ജെയിൻ, സീനിയർ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം റസിഡന്റ് ഡോ. ഓയിഷിക, കാർഡിയാക് റേഡിയോളജി വിഭാഗം ഡോ. അവിചാല തക്സക് എന്നിവർ വിസ്താര എയർലൈൻസ് വിമാനത്തിൽ ഉണ്ടായിരുന്നു. ബംഗളൂരുവിലെ ഇന്ത്യൻ സൊസൈറ്റി ഓഫ് വാസ്‌കുലർ ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജിയിൽ (ISVIR) നിന്ന് മടങ്ങുകയായിരുന്നു സംഘം എന്ന് ഡോ.ദമൻദീപ് പറഞ്ഞു. കുഞ്ഞിന് ജന്മനാ ഹൃദ്രോഗം ഉണ്ടായിരുന്നെന്നാണ്  എ.ഐ.ഐ.എം.എസ്  ഡോക്ടർമാർ പറഞ്ഞത്. കുഞ്ഞു അബോധാവസ്ഥയിൽ ആയിരുന്നെന്നും ചർമ്മത്തിന് നീല കലർന്ന പർപ്പിൾ കളർ വ്യത്യാസം ഉണ്ടായെന്നും അവർ പറഞ്ഞു. സാധാരണ രക്തത്തിലെ ഓക്സിജൻ്റെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.  “ഒരു ഫ്ലൈറ്റ് അറ്റൻഡൻറ് അപകട വിവരം അറിയിച്ചപ്പോൾ തന്നെ ഞങ്ങൾ ഉടൻ കുഞ്ഞിനെ പരിശോധിച്ചു.  രാത്രി 9.30 ആയിരുന്നു അപ്പോൾ സമയം. കുഞ്ഞിന് പൾസ്‌ ഇല്ലെന്നും കുഞ്ഞിൻ്റെ  കൈകാലുകൾ തണുത്തതായും കുഞ്ഞു ശ്വസിക്കുന്നില്ലെന്നും ഞങ്ങൾ കണ്ടെത്തി. ഒപ്പം സയനോസ് ചെയ്ത ചുണ്ടുകളും വിരലുകളും കണ്ടെത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഹൃദയസ്തംഭനം കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന ഉപകരണങ്ങൾ വിമാനത്തിൽ ലഭ്യമാണ്. ഈ ഉപകരണങ്ങളാണ് കുഞ്ഞിനെ ചികിൽസിക്കാൻ ഡോക്ടർമാരെ സഹായിച്ചത്. ഡോക്ടർമാർ ഉടനടി കുഞ്ഞിന് സി.പി.ആർ നൽകുകയും ഒരു ഐ.വി കാനുല (ഒരു ചെറിയ പ്ലാസ്റ്റിക് ട്യൂബ് കൈകളിലൂടെ ഒരു സിരയിലേക്ക് ഇൻസേർട് ചെയ്യുന്ന രീതി) സ്ഥാപിക്കുകയും ചെയ്തു. അവർ ഒരു ശ്വാസനാളത്തിൽ ഇടുകയും അടിയന്തര പ്രതികരണം ആരംഭിക്കുകയും കുഞ്ഞിൻ്റെ ഹൃദയ താളം നിലനിർത്തുകയും ചെയ്തു. കുഞ്ഞിന് വായുവിൽ വെച്ച് മറ്റൊരു ഹൃദയസ്തംഭനം കൂടി ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ഡോക്ടർമാർ ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ ഉപയോഗിച്ചു. ഇത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തെ ചികിത്സിക്കാൻ സഹായിക്കുന്നുവെന്ന് ഡോക്ടർ ദമൻദീപ് പറഞ്ഞു. ഡോക്‌ടർമാർ കുഞ്ഞിനെ 45 മിനിറ്റോളം പുനരുജ്ജീവിപ്പിച്ച ശേഷം വിമാനം നാഗ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. നാഗ്‌പൂരിലെ ഒരു ശിശുരോഗവിദഗ്ദ്ധന് കുഞ്ഞിനെ ഏൽപിക്കുകയും ചെയ്‌തു. കുഞ്ഞിനെ നാഗ്‌പൂരിലെ ഒരു ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോക്ടർ ദമൻദീപ് പറഞ്ഞു

 


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.