Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
മണിപ്പാൽ കെ എം സി ഹോസ്പിറ്റലിൽ 31-കാരിയിൽ സ്പെഷ്യലൈസ്ഡ് സർജറി: കർണാടകയിൽ ഇതാദ്യം.
2023-08-16 14:20:41
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഉഡുപ്പി: ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ. 31-കാരിയായ ഗർഭിണി ആയ ഒരു സ്ത്രീയിൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സങ്കീർണ്ണമായ പ്ലാസന്റ അക്രെറ്റ സ്പെക്ട്രം പ്രൊസീജ്യർ വിജയകരമായി ചെയ്തു. കർണാടകയിൽ ആദ്യമായാണ് ഇത് ചെയ്യുന്നത്. ഗർഭാവസ്ഥയിൽ, പ്ലാസന്റ ഗര്ഭപാത്രത്തിൻറെ ഭിത്തിയിൽ വളരെ ആഴത്തിൽ അറ്റാച് ചെയ്യപ്പെടുമ്പോഴാണ് പ്ലാസന്റ അക്രെറ്റ സംഭവിക്കുന്നത്. ഇത് പലപ്പോഴും ജീവന് തന്നെ ആപത്താണ്. "കൃത്യമായ ഒരു കൗൺസിലിംഗിന് ശേഷം സർജറി ഒരു കാത്ത് ലാബിൽ ചെയ്യാൻ തീരുമാനിച്ചു. സർജറിയിൽ അൾട്രാസൗണ്ട് ഗൈഡഡ് ബൈലാറ്ററൽ ഫെമൊരാൾ ആർട്ടറി ആക്‌സസ്, ഇന്റെർണൽ ഇലിയക് ആർട്ടറി ബലൂൺ കത്തീറ്റർ പ്ലേസ്മെന്റ്, ക്ലാസിക്കൽ സിസേറിയൻ സെക്ഷൻ, മാന്വൽ സെപ്പറേഷൻ ഓഫ് ദി അധിരൻറ് പ്ലാസന്റ, ജെൽ ഫോം എംബോലൈസേഷൻ ഓഫ് ബൈലാറ്ററൽ യൂറ്ററിൻ ആർട്ടറീസ് എന്നീ ഘട്ടങ്ങൾ ഉൾപ്പെടുന്നു." ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.ശ്രീപദ് ഹെബ്ബാർ പറഞ്ഞു. "ധമനികളിലെ ബലൂൺ സ്ഥാപിക്കുന്നതിനും എംബോലൈസേഷനുമുള്ള അവശ്യ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ഒരു ഹൈബ്രിഡ് ഓപ്പറേഷൻ തീയറ്ററിൽ (കാത്ത് ലാബ്) നടത്തിയ ഈ സർജറി, നടക്കാൻ സാധ്യത ഉണ്ടായിരുന്ന പല അപകടങ്ങളിൽ നിന്നും അമ്മയെ കാത്തു സൂക്ഷിക്കുക മാത്രമല്ല ചെയ്തത്, അവരുടെ ഗർഭപാത്രം സംരക്ഷിക്കുകയും ചെയ്തു." റേഡിയോളജി വിഭാഗത്തിലെ ഡോ മിഥുൻ ശേഖർ പറഞ്ഞു. പ്ലാസന്റ ഗർഭാശയ ഭിത്തിയിൽ വളരെ ആഴത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണ് പ്ലാസന്റ അക്രെറ്റ. ഇത് പ്രസവസമയത്ത് അപകടകരമായ രക്തസ്രാവത്തിനും സങ്കീർണതകൾക്കും കാരണമാകുന്നു. സിസ്സേറിയൻ ഡെലിവെറിക്കിടെ ഈ അവസ്ഥയുമായി ബന്ധപ്പെട്ട് കഠിനമായ രക്തസ്രാവം ഉണ്ടാകാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ പലപ്പോഴും 7 ശതമാനം വരെയാണ് മോർട്ടാലിറ്റി റേറ്റ് (മരണ നിരക്ക്). മൂത്രാശയത്തിലെ കേടുപാടുകൾ, ഇൻട്രാവാസ്കുലർ കോഗ്യുലേഷൻ (രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കുന്ന പ്രോട്ടീനുകൾ അമിതമായി സജീവമാകുന്ന ഒരു ഗുരുതരമായ അവസ്ഥ), സെപ്സിസ് (മുഴുവൻ ശരീരത്തെയും ബാധിക്കുന്ന ഗുരുതരമായ അണുബാധ), അവയവങ്ങളുടെ പരാജയം എന്നിവയും പ്ലാസന്റ അക്രെറ്റ കാരണം ഉണ്ടായേക്കും. കസ്തൂർബ ഹോസ്പിറ്റൽ മണിപ്പാലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. അവിനാഷ് ഷെട്ടി, ഈ സങ്കീർണ്ണമായ സർജറി കൈകാര്യം ചെയ്യുന്നതിൽ വിജയിച്ച മുഴുവൻ മെഡിക്കൽ ടീമിനെയും അഭിനന്ദിച്ചു. അമ്മമാരുടെയും നവജാതശിശുക്കളുടെയും ക്ഷേമം ഉറപ്പാക്കാൻ ഈ നൂതന സൗകര്യം പ്രയോജനപ്പെടുത്താൻ അദ്ദേഹം പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


More from this section
2025-03-11 20:12:28

Flu Cases Surge in Delhi-NCR Amid Seasonal Changes and Pollution

2024-04-02 14:51:10

A group of doctors who passed the Medical Services Recruitment Board (MRB) exam last year, meant to fill 1,021 assistant surgeon positions, are dismayed by the board's recent notification to fill 2,553 vacant posts without considering last year's qualified candidates.

2023-08-31 10:56:48

കാൺപൂർ: ഇനി മുതൽ മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ ലഭ്യമല്ലാത്ത കുഞ്ഞുങ്ങൾക്ക് അവരുടെ മുലപ്പാൽ ദാനം ചെയ്യാം. കാൺപൂരിലെ ലാല ലജ്‌പത്‌ റായ് ഹോസ്പിറ്റലിലാണ് ഈ സംവിധാനം ആരംഭിച്ചത്.

2023-12-26 10:51:23

ഫരീദാബാദ് (ഹരിയാന): ഒരു 75 കാരനിൽ വിജയകരമായി മിത്ര ക്ലിപ്പ് ചെയ്ത് ഫരീദാബാദിലെ എസ്.എസ്.ബി  ഹോസ്പിറ്റലിലെ ഡോക്ടർമാർ. 

2023-11-02 12:55:56

ഡൽഹി: എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയിൽ അപൂർവ്വമായ നോൺ-സർജിക്കൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി ചെയ്‌ത്‌ ഡൽഹി ആർമി ഹോസ്പിറ്റലിലെ ഡോക്ടർമാർ.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.