വിശാഖപട്ടണം: തൻ്റെ നാല് ശാസ്ത്രീയ ഗവേഷണ ലേഖനങ്ങൾ ആഘോളതലത്തിൽ അംഗീകരിക്കപ്പെട്ടതിലൂടെ മെഡിക്കൽ ലോകത്തിന് അഭിമാനമായിരിക്കുകയാണ് ഡോ.അബ്ദുൽ ഡി ഖാൻ. ഇദ്ദേഹം വിശാഖപട്ടണം സ്വദേശിയാണ്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഓർത്തോപീഡിക് സർജറി ആൻഡ് ട്രൗമറ്റോളജി (SICOT) ആണ് ഡോ.അബ്ദുൽ ഡി ഖാൻറെ ലേഖനങ്ങൾ സ്വീകരിച്ചത്. അന്താരാഷ്ട്ര തലത്തിൽ ഓർത്തോപീഡിക്‌സ്, ട്രൗമറ്റോളജി എന്നിവയുടെ ശാസ്ത്രത്തിന്റെയും കലയുടെയും പുരോഗതി പ്രോത്സാഹിപ്പിക്കുക, പ്രത്യേകിച്ച് രോഗി പരിചരണം മെച്ചപ്പെടുത്തുക, അധ്യാപനവും ഗവേഷണവും വിദ്യാഭ്യാസവും വളർത്തുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് SICOT ന്റെ ലക്ഷ്യം. ഈ വരുന്ന നവംബറിൽ ഈജിപ്തിന്റെ തലസ്ഥാനമായ കയ്‌റോയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഡോക്ടർ തൻ്റെ നാല് ലേഖനങ്ങളും അവതരിപ്പിക്കും. വിശാഖപട്ടണത്തിൽ ഡോ.അബ്ദുൽ ഡി ഖാൻ ചെയ്ത അപൂർവ്വ സർജറികളെക്കുറിച്ചതാണ് ലേഖനങ്ങളിൽ പ്രധാനമായും അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നത്. തള്ള വിരലിലെ ശസ്ത്രക്രിയകൾ, കണങ്കാൽ ആന്ത്രോസ്കോപ്പി, കാലിലെ വൈകല്യ തിരുത്തൽ നടപടിക്രമങ്ങൾ തുടങ്ങിയവ ആണ് പ്രധാനമായും ലേഖനങ്ങളിൽ കൊടുത്തിരിക്കുന്നത്. ഡോ.അബ്ദുൽ ഡി ഖാൻറെ അടുത്തിന്നു ഈ സർജറി ചെയ്തവരൊക്കെ സുഖം പ്രാപിക്കുകയും ഡോക്ടറോടും ആശുപത്രി അധികൃതരോടും നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് ഡോക്ടറെ ഈ ശാസ്ത്രീയ ലേഖനങ്ങൾ എഴുതാൻ പ്രേരിപ്പിച്ചതും ഇപ്പോൾ അതിന് അർഹിച്ച അംഗീകാരം ലഭിച്ചതും.
ചെന്നൈ: ചെന്നൈയിൽ രണ്ടു ദിവസത്തിനിടെ രണ്ടു ഡോക്ടർമാരെ അവരുടെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചെന്നൈ: തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥിക്ക് (26) ദാരുണാന്ത്യം. തുടർച്ചയായി രണ്ടു ദിവസം ഡ്യൂട്ടി ചെയ്യുകയായിരുന്ന ഡോക്ടർ, ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.
PTI
Published On Aug 8, 2023 at 06:30 PM IST
New Delhi: The Central Drugs Standard Control Organisation (CDSCO), along with state licensing authorities, has conducted risk-based inspections of 162 pharmaceutical firms, resulting in show cause notices issued in 143 cases, according to Union Health Minister Mansukh Mandaviya.
Delhi Police Arrest Four for Extorting Doctors by Posing as Gang Members
ലക്നൗ: പരിചയസമ്പന്നരായ മികച്ച ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കാൻ വേണ്ടി ഉത്തർ പ്രദേശിൽ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 65 ആയി ഉയർത്തി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.