അമേരിക്കൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ് നൽകുന്ന ഈ വർഷത്തെ എക്‌സലൻസ് ഇൻ എജ്യുക്കേഷൻ അവാർഡിന് പീഡിയാട്രിക് അനസ്‌തേഷ്യോളജി വിഭാഗത്തിലെ അനസ്‌തേഷ്യോളജി പ്രൊഫസറും പീഡിയാട്രിക്‌സ് പ്രൊഫസറുമായ സന്താനം സുരേഷിനെ തെരെഞ്ഞെടുത്തു. അധ്യാപനത്തിലെ മികവ്, പുതിയ അധ്യാപന രീതികളുടെ വികസനം, കൂടാതെ അവരവരുടെ മേഖലകളിൽ നൂതനമായ വിദ്യാഭ്യാസ പരിപാടികൾ നടപ്പിലാക്കൽ എന്നിവയിലൂടെ മികച്ച സംഭാവനകൾ നൽകുന്ന സൊസൈറ്റി അംഗങ്ങൾക്കാണ് ഈ അവാർഡ് നൽകി വരുന്നത്. തൻ്റെ പീഡിയാട്രിക് രോഗികൾക്ക് വേദന കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചയിരുന്നു സുരേഷിൻ്റെ ഗവേഷണം. വേദന ഉണ്ടായാൽ അത് മറികടക്കാനുള്ള പല ടെക്നിക്കുകളെക്കുറിച്ചും ഇദ്ദേഹത്തിൻ്റെ ഗവേഷണത്തിൽ പറയുന്നു. പീഡിയാട്രിക് രോഗികളിലെ പെരിഫറൽ നാഡി ബ്ലോക്കുകളെ അൾട്രാസൗണ്ട് ഇമേജിംഗ് വഴി എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ സുരേഷ് പല വർക്ക് ഷോപ്പുകളും നടത്തിയിരുന്നു. ഒപ്പം ചിക്കാഗോയിലെ ആൻ ആൻഡ് റോബർട്ട് എച്ച്. ലൂറി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ അനസ്‌തേഷ്യോളജിയിൽ ഉള്ളവർക്ക് പാഠ്യപദ്ധതി രൂപകൽപന ചെയ്യുന്നതിലും സുരേഷ് പ്രധാന പങ്കുവഹിച്ചു. കൂടാതെ, കുട്ടികളിൽ പ്രാദേശിക അനസ്തേഷ്യയുടെ ഉപയോഗത്തെക്കുറിച്ച് നിരവധി സിമുലേഷൻ മൊഡ്യൂളുകളും മറ്റ് അധ്യാപന ഉപകരണങ്ങളും അദ്ദേഹം സൃഷ്ടിച്ചു. അവയെല്ലാം അന്താരാഷ്ട്ര തലത്തിൽ ലഭ്യമാക്കുകയും ചെയ്‌തു. ഇതെല്ലാമാണ് അവാർഡ് ലഭിക്കാൻ സുരേഷിനെ അർഹനാക്കിയത്. "അമേരിക്കൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജി ഈ മികച്ച അവാർഡിന് എന്നെ പരിഗണിച്ചതിൽ ഞാൻ ഏറെ സന്തോഷവാനാണ്. നോർത്ത് വെസ്റ്റേൺ, ലൂറി ചിൽഡ്രൻസ് എന്നിവിടങ്ങളിൽ ഞങ്ങൾ ചെയ്യുന്ന ജോലി സാങ്കേതികവിദ്യയുടെ അത്യാധുനികതയിലാണെന്നും രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും ഞങ്ങൾ മെഡിക്കൽ വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്നുണ്ട് എന്നതിൻ്റെ തെളിവ് കൂടിയാണിത്." 2020-21 കാലഘട്ടത്തിൽ അമേരിക്കൻ ബോർഡ് ഓഫ് അനസ്‌തേഷ്യോളജിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച സുരേഷ്, 2021-22 കാലഘട്ടത്തിൽ ഇന്റർനാഷണൽ അനസ്‌തേഷ്യ റിസർച്ച് സൊസൈറ്റിയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനായിരുന്നു. നിലവിൽ ജേണൽ ഓഫ് ക്ലിനിക്കൽ അനസ്‌തേഷ്യയുടെ സീനിയർ എഡിറ്ററാണ്.
New Delhi: The Federation of Resident Doctors Association (FORDA) has urged the government to reconsider its guidelines regarding the minimum qualifications for critical care specialists.
New Delhi: On March 15, at Babu Jagjivan Ram Memorial Hospital in northwest Delhi’s Jahangirpuri area, three doctors were assaulted by a 25-year-old man brought in by the police for a medical examination while he was in an inebriated state.
Faridabad: Amrita Hospital in Faridabad has achieved a milestone by successfully performing two pulmonary valve replacements using the Harmony Transcatheter Pulmonary Valve (TPV) system.
Madurai Doctors Successfully Treat Two Women with Complex Brain Aneurysms
Salem: The Indian Meteorological Department (IMD) has issued warnings predicting the onset of heat wave to severe heat wave conditions in various regions, including Gangetic West Bengal, Sub-Himalayan West Bengal, North Odisha, East Uttar Pradesh, Bihar, Jharkhand, Rayalaseema, Telangana, Tamil Nadu, Puducherry & Karaikal, and Kerala, spanning from April 27 to 28.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.