ബംഗളൂരു: ഏറെ സന്തോഷിക്കേണ്ട ദിനത്തിൽ ഒരു ദുരന്തം, അതായിരുന്നു ബംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ സംഭവിച്ചത്. ഇവിടെ നടന്ന കോൺവൊക്കേഷൻ ദിനത്തിൽ എം.ബി.ബി.എസ് ബിരുദം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് മണിക്കൂറുകൾക്ക് ശേഷം ഡോ. ആദിത് ബാലകൃഷ്ണൻ (21) പാമ്പു കടിയേറ്റ് മരണപ്പെട്ടു. കോൺവൊക്കേഷൻ പരിപാടിക്ക് ശേഷം ആദിത് കോളേജിൽ നിന്നും തിരികെ പോകുമ്പോഴായിരുന്നു സംഭവം. കോളേജിലെ പാർക്കിംഗ് സ്ഥലത്ത് വെച്ച് ആദിത്തിന് പാമ്പു കടിയേൽക്കുകയായിരുന്നു. ഒരുപാട് പുല്ലുകൾ നിറഞ്ഞ ഒരു സ്ഥലമായിരുന്നു ഇത്. എന്നാൽ, തനിക്ക് പാമ്പു കടിയേറ്റതറിയാതെ ആദിത് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയതിന് ശേഷം ഇദ്ദേഹം ബോധരഹിതനാവുകയായിരുന്നു. ഉടൻ തന്നെ അദിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശ്ശൂർ സ്വദേശിയാണ് ആദിത് ബാലകൃഷ്ണൻ. അദിതിൻ്റെ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ മരണം അദ്ദേഹത്തിൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും മെഡിക്കൽ സമൂഹത്തെയും ആഴത്തിലുള്ള ഞെട്ടലിലും ദുഃഖത്തിലും ആക്കിയിരിക്കുകയാണ്. ഇറ്റലിയിലുള്ള അദിതിൻ്റെ അച്ഛൻ സ്ഥലത്തെത്തിയതിന് ശേഷം സംസ്കാരം നടക്കും. അദിതിൻ്റെ അകാല മരണം മെഡിക്കൽ ലോകത്തിൻ്റെ ഹൃദയം തകർത്തിരിക്കുകയാണ്. അത്രയ്ക്ക് കഴിവുള്ള, മികച്ച ഒരു ഡോക്ടറായിരുന്നു അദ്ദേഹം. ഒപ്പം ഭാവിയിൽ മെഡിക്കൽ ലോകത്തിനും പൊതു സമൂഹത്തിനും വലിയ ഒരു മുതൽക്കൂട്ട് ആകാൻ സാധ്യത ഏറെയുള്ള ഒരു വ്യക്തിയുമായിരുന്നു. "ആദിത് ഒരു മികച്ച വിദ്യാർത്ഥി ആയിരുന്നു. അദ്ദേഹത്തെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാഞ്ഞത് തീർത്തും ദൗർഭാഗ്യകരമായി. ആദിത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങൾ കോളേജിൽ ഒരു അനുശോചന യോഗവും നടത്തി." ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിലെ വൈസ് പ്രിൻസിപ്പാളായ ഡോ. പ്രഭാകര ജി.എൻ പറഞ്ഞു. ഇതിന് മുൻപും ഇത് പോലെ പാമ്പു കടിയേറ്റിട്ടും അത് തിരിച്ചറിയാത്തത് കാരണം പല മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ സംഭവം, പാമ്പുകടിയേറ്റതിൻ്റെ പലപ്പോഴും അവഗണിക്കപ്പെടുന്ന അപകടസാധ്യതയെയും, ബോധവൽക്കരണത്തിൻ്റെയും വേഗത്തിലുള്ള ചികിത്സയുടെയും ആവശ്യകതയെ എടുത്തു കാണിക്കുന്നു.
കോട്ട: വ്യാജ ഡോക്ടർ ഇൻജെക്ഷൻ വെച്ചതിനെ തുടർന്ന് രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ യുവാവ് മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഈ വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമ മാത്രമാണ് ഇയാളുടെ ശരിക്കുമുള്ള യോഗ്യത.
ഡൽഹി: റെസിഡൻഷ്യൽ കാമ്പസുകളിൽ ഇനി മുതൽ മുഴുവൻ സമയവും ഇലക്ട്രിക് സ്റ്റാഫ് കാറുകൾ ലഭ്യമാക്കുമെന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്).
Orissa High Court Fines Doctor ₹10,000 for False Padma Shri Claim
Mumbai: The Gokuldas Tejpal Hospital in Dhobi Talao is expanding its services by introducing a specialized voice surgery clinic to complement its existing transgender clinic, established a year ago.
Kanpur: The body of a 33-year-old female doctor, missing for a week, was located floating in a drain adjacent to the Pandu river on Sunday. Upon receiving a tip from locals, the police promptly arrived at the location, accompanied by forensic experts from the Field Unit.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.