Top Stories
ആംപ്യൂട്ടേഷൻ വിമുക്ത ഭാരതം വാസ്കുലാർ ദിന വാക്കത്തോൺ കോഴിക്കോട്ടും.
2023-08-05 17:18:08
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനാചരണത്തിൻറെ ഭാഗമായി നടത്തുന്ന "ആംപ്യൂട്ടേഷൻ വിമുക്ത ഭാരതം" വാക്കത്തോൺ കോഴിക്കോട്ടും. വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ 21 നഗരങ്ങളിലായാണ് ഇത് നടത്തുന്നത്. ഈ വരുന്ന ഓഗസ്റ്റ് ആറിനാണ് വാക്കത്തോൺ നടത്തുന്നത്. രാവിലെ 7 മണിക്ക് കിഡ്‌സൺ കോർണർ പരിസരത്ത്‌ നിന്നും വാക്കത്തോൺ ആരംഭിക്കും. ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിൻ്റെ പ്രാധാന്യവും ലിംബ് ആംപ്യൂട്ടേഷനെതിരെയുള്ള ബോധവൽക്കരണവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. "വാക്ക് എ മൈൽ ടു ലീവ് വിത്ത് എ സ്‌മൈൽ" എന്നാണ് വാക്കത്തോണിൻറെ പ്രചാരണ വാക്ക്യം. സ്റ്റാർ കെയർ ഹോസ്പിറ്റൽ 2021-ൽ "ആംപ്യൂട്ടേഷൻ വിമുക്ത കേരളം" എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചിരുന്നു. ഇത് കാരണമാണ് സംഭവം ദേശീയ തലത്തിലേക്ക് വ്യാപിച്ചതെന്ന് സംഘാടകർ പറഞ്ഞു. വാസ്കുലാർ സർജറി കൃത്യ സമയത്ത് ലഭ്യമാക്കിയാൽ അവയവം മുറിച്ച് മാറ്റുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നും ഇവർ അറിയിച്ചു. വാസ്കുലാർ സൊസൈറ്റി ഓഫ് കേരള, റോട്ടറി കാലിക്കറ്റ് ഹൈലൈറ് സിറ്റി , ഐ എം എ കാലിക്കറ്റ്, മീഡിയ വൺ, കേരള കൗമുദി, റെഡ് എഫ് എം, അഹം ആരോഗ്യ ഫൗണ്ടേഷൻ എന്നിവരും സ്റ്റാർ കെയർ ഹോസ്പിറ്റലിന് പുറമെ വാക്കത്തോണിൻറെ ഭാഗമാകും. വാക്കത്തോണുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സ്റ്റാർ കെയർ ഹോസ്പിറ്റൽ സീനിയർ കൺസൽട്ടൻറ് വാസ്കുലാർ സർജൻ ഡോ. സുനിൽ രാജേന്ദ്രൻ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫവാസ്. എം, അസിസ്റ്റൻറ് മാനേജർ വൈശാഖ് സുരേഷ് എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 6-ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വാക്കത്തോൺ ആർമി ബെറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ നവീൻ ബെൻമിത് ഫ്ലാഗ് ഓഫ് ചെയ്യും. വാക്കത്തോണിന് അപേക്ഷിക്കാനുള്ള ഓൺലൈൻ റെജിസ്ട്രേഷൻ ലിങ്ക് സ്റ്റാർ കയറിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ ലഭ്യമാണ്.


velby
More from this section
2024-01-25 11:06:16

Kochi: Next week, 7,000 doctors will be arriving in Kochi from various parts of the country. In addition to them, there will be 3,000 individuals representing their families and various company delegates.

2023-11-25 16:33:44

ആലപ്പുഴ: വിദേശത്ത് പഠിക്കുകയായിരുന്ന മൂത്ത മകൻ്റെ മരണ വാർത്തയറിഞ്ഞ് ഡോക്ടർ കായംകുളത്തെ തൻ്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു.

2023-09-13 17:04:37

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബംഗ്ലാദേശ് വകഭേദമാണെന്ന് കേരള സർക്കാർ അറിയിച്ചു. ഈ വകഭേദം ഒരു പകർച്ചവ്യാധി ആയി മാറാൻ സാധ്യത കുറവാണെന്നും എന്നാൽ ഇതിന് ഉയർന്ന മരണനിരക്ക് ഉണ്ടാക്കാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

2025-09-23 11:15:48

കേരള മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി; പ്രതിഷേധവുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ രംഗത്ത്

2023-07-17 11:07:20

എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്ര പോയി കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘം ആയിരുന്നു എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയത്.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.