എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്ര പോയി കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘം ആയിരുന്നു എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയത്. എന്നാൽ മഴ അതിശക്തമായതോടെ കാര്യങ്ങൾ ബുദ്ധിമുട്ടായി. ഡോക്ടർമാർ ഹിമാചലിൽ സ്പിതി താഴ്വരയിലെ ഗ്രാമത്തിൽ കുടുങ്ങി. ഏതാണ്ട് 5 ദിവസം ഇവർക്ക് ഇവിടെ കഴിയേണ്ടി വന്നു. ഒടുവിൽ വെള്ളിയാഴ്ച്ച രാവിലെ സംഘത്തെ ഡൽഹിയിലെ കേരള ഹൗസിൽ എത്തിച്ചു. കനത്ത മഴയും ഗതാഗത തടസവും കാരണം മണിക്കൂറുകൾ വേണ്ടി വന്നു ഇവരെ ഡൽഹിയിൽ എത്തിക്കാൻ. പിന്നീട് വെള്ളിയാഴ്ച്ച വൈകുന്നേരം തന്നെ 3 സംഘങ്ങളായി ഇവർ നാട്ടിലേക്ക് തിരിച്ചു. 25 പേർ എറണാകുളത്തേക്കും 2 പേർ കോഴിക്കോട്ടേക്കും ആണ് പോയത്.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും 18 ഡോക്ടർമാരാണ് വിനോദയാത്രയ്ക്കു പോയത്. ഇവരും ഹിമാചലിൽ തന്നെ ആയിരുന്നു കുടുങ്ങിയത്. ഹിമാചലിലെ കീർഗംഗയിൽ ആയിരുന്നു ഇവർ കുടുങ്ങിയത്. ഇവർ വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മണ്ഡി വഴി ഡൽഹിയിലേക്ക് തിരിച്ചു. 2 സംഘങ്ങളായാവും ഇവർ നാട്ടിലേക്ക് തിരിക്കുക. സർക്കാരിൻറെ നിർദേശപ്രകാരം എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, തൃശൂർ മെഡിക്കൽ കോളജ് ലെയ്‌സൻ ഓഫിസർ ഡോ. രവീന്ദ്രൻ എന്നിവർ ഡൽഹിയിൽ എത്തുകയും ഡോക്ടർമാരുടെ സംഘത്തെ തിരികെ നാട്ടിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
India Mobilizes Hospitals Nationwide Amid Escalating Border Tensions with Pakistan
കൊച്ചി: കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ വിഴുങ്ങൽ തകരാറുകൾ (ഡിസ്ഫാഗിയ) ഉള്ള എല്ലാവർക്കുമായി ഒരു പ്രത്യേക ആപ്പ് ആരംഭിച്ചു.
Tamil Nadu Government Doctors Express Disappointment Over Health Budget
Kozhikode: A retired doctor, who had advertised for a matrimonial alliance in a newspaper, fell victim to a fake marriage scheme.
ഡോക്ടർമാർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും ; നടപടിയെടുക്കണമെന്ന് ആവശ്യവുമായി കെജിഎംഒഎ
We have various options to advertise with us including Events, Advertorials, Banners, Mailers, etc.