ആലപ്പുഴ: വിദേശത്ത് പഠിക്കുകയായിരുന്ന മൂത്ത മകൻ്റെ മരണ വാർത്തയറിഞ്ഞ് ഡോക്ടർ കായംകുളത്തെ തൻ്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു. ഡോ. മെഹറുന്നിസയെ (48) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാവേലിക്കര സർക്കാർ ജില്ലാ ആശുപത്രിയിൽ ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു മെഹ്‌റുന്നിസ്സ. കാനഡയിൽ പഠിക്കുകയായിരുന്ന തൻ്റെ മൂത്ത മകൻ്റെ മരണവാർത്തയറിഞ്ഞ ശേഷം ഡോക്ടർ ഏറെ വിഷാദാവസ്ഥയിലും ദുഃഖിതയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്‌സിഡണ്ട് ആണ് മകൻ്റെ മരണ കാരണം എന്നാണ് അറിയാൻ കഴിയുന്നത്. “രാവിലെ വീട്ടിലാണ് ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ ഭർത്താവും ഇളയ മകനും ആ സമയം അവിടെ ഉണ്ടായിരുന്നില്ല." ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം കണ്ട വീട്ടുകാർ ഉടൻ തന്നെ ഡോ. മെഹറുന്നിസയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Mass Transfer of Doctors Fails to Solve Healthcare Issues
GMCH-32 Departments Warn of Crisis Due to Shortage of Resident Doctors
Two Doctors Suspended in Sopore Over Alleged Medical Negligence
India’s Covid-19 Active Cases Drop Below 7,000
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഇന്നും പണിമുടക്കും
We have various options to advertise with us including Events, Advertorials, Banners, Mailers, etc.