കേരള മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നേരിടുന്ന പ്രതിസന്ധിയിൽ പ്രതിഷേധവുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തി. പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾ വയനാടും കാസർകോഡും ആരംഭിച്ചത് സ്വാഗതാർഹമാണ് എന്നിരിക്കെ വേണ്ടത്ര അധ്യാപക തസ്തികകൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നില്ല എന്ന് അസോസിയേഷൻ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുന്ന നടപടിയായി സർക്കാർ അവതരിപ്പിച്ച പദ്ധതിയായിരുന്നു കാസർകോട് വയനാടും വരുന്ന മെഡിക്കൽ കോളേജുകൾ. എന്നാൽ വേണ്ടത്ര അധ്യാപകർ ഇവിടെ ഇല്ല എന്നാണ് ഇവർ പറയുന്നത്.
നിലവിൽ കാസർകോട് 59 അധ്യാപകരുടെ കുറവുണ്ട്. വയനാട് ഇത് 37 ഉം ഇടുക്കിയിൽ ഇത് 22ഉം കോന്നിയിൽ ഇത് 25ഉം മാണ്. വേണ്ടവിധത്തിൽ അധ്യാപകർ ഇല്ലാത്തതിനാൽ തന്നെ വിദ്യാഭ്യാസ നിലവാരം താഴെ പോകും എന്നാണ് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെടുന്നത്. പിഎസ്ഇ റിക്രൂട്ട്മെന്റിലൂടെയും പ്രമോഷനിലൂടെയും ഇത്തരം അധ്യാപക തസ്തികകളിൽ എളുപ്പത്തിൽ ആളുകളെ കൊണ്ടുവരാൻ സാധിക്കുമെന്നിരിക്കെ സർക്കാർ ഇതിനു മുൻകൈ എടുക്കാത്തതാണ് പ്രതിഷേധങ്ങൾക്ക് കാരണമാക്കുന്നത്. എല്ലാവർഷവും നിരവധി എംബിബിഎസ് ഡോക്ടർമാർ കേരളത്തിൽ നിന്ന് മാത്രം ഉണ്ടാകുന്നുണ്ട്. ഇതിൽ പ്രധാന പങ്കുവഹിക്കുന്നത് മെഡിക്കൽ കോളേജുകളാണ്. അതുകൊണ്ടുതന്നെ പി എസ് ഇ വിജ്ഞാപനത്തിലൂടെ വളരെ എളുപ്പത്തിൽ നികത്താൻ കഴിയുന്ന പ്രശ്നമാണിത്.
വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തണമെങ്കിൽ കൃത്യമായ രീതിയിലുള്ള അധ്യാപകർ എല്ലാ മെഡിക്കൽ കോളേജുകളിലും അത്യാവശ്യമാണ് എന്നും ഇതിനു വേണ്ട നടപടി സർക്കാർ എത്രയും പെട്ടെന്ന് എടുക്കണമെന്നും ആണ് സംഘടന ആവശ്യപ്പെടുന്നത്. ഇതിനോടകം നാലു വർഷത്തിൽ 9 മാസത്തോളം ഉള്ള ശമ്പള കുടിശ്ശിക ഇനിയും നൽകാനുണ്ട്. ഈ നടപടിയും എത്രയും പെട്ടെന്ന് സർക്കാർ കൈക്കൊള്ളേണ്ടതാണ് എന്നും സംഘടന പറഞ്ഞുവെക്കുന്നു. വയനാട്, കാസർകോട്, ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിൽ അധ്യാപക അപര്യാപ്തതയ്ക്ക് പുറമേ അടിസ്ഥാന സൗകര്യങ്ങളിലും ഏറെ മുന്നോട്ടേക്ക് പോകാൻ ഉണ്ട്. ഇതിനുവേണ്ട നടപടി എത്രയും പെട്ടെന്ന് എടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
കേരളത്തിൽ ഉടനീളം മികച്ച ഡോക്ടർമാർ നിലവിൽ പല ആശുപത്രികളിലുമായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. പ്രാരംഭഘട്ടത്തിൽ മികച്ച ശമ്പളം കൊടുക്കാൻ തയ്യാറായിക്കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ ഇത്തരക്കാരെ സർക്കാർ മെഡിക്കൽ കോളേജ് സേവനങ്ങളിലേക്ക് കൊണ്ടുവരാൻ കഴിയും അതുകൊണ്ടുതന്നെ പ്രാരംഭഘട്ടത്തിൽ മികച്ച പാക്കേജുകളുമായി ഇത്തരക്കാരെ ആകർഷിക്കുന്ന നടപടി സർക്കാർ സ്വീകരിക്കണമെന്നും ഇതുവരെയുള്ള ശമ്പള കുടിശ്ശിക പൂർണമായും തീർക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. എൻ എം സി മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കൃത്യമായ രീതിയിൽ സർക്കാർ മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റം വരാനുണ്ട്.
കൃത്യമായ നടപടി സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നും മെഡിക്കൽ കോളേജുകൾ സംരക്ഷിക്കുന്നതിനും കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി ഉണ്ടാകണമെന്നുമാണ് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെടുന്നത്. എൻ എം സി മാനദണ്ഡങ്ങൾക്കനുസരിച്ച് അല്ല ഇപ്പോൾ പല കാര്യങ്ങളിലും കേരളത്തിലെ മെഡിക്കൽ കോളേജുകൾ പ്രവർത്തിച്ചുവരുന്നത്. ഇത് എൻ എം സി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൊണ്ടുവരണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.
The Kerala House Surgeons Association is preparing to initiate a strike at the Government Medical College Hospital in Kozhikode due to the prolonged delay in disbursing their stipends for February.
Healthcare work is one of the most critical professions in today’s world. However, while they dedicate their lives to caring for others, healthcare workers also need adequate rest. This issue has gained widespread attention due to an Instagram video shared by Dr. Fathima Saheer, a pediatrician, which has sparked significant discussion.
കൊച്ചി: കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ വിഴുങ്ങൽ തകരാറുകൾ (ഡിസ്ഫാഗിയ) ഉള്ള എല്ലാവർക്കുമായി ഒരു പ്രത്യേക ആപ്പ് ആരംഭിച്ചു.
Velby Launches India’s First AI-Powered Smart Blood Donation Network on World Blood Donor Day
Three Senior Doctors Suspended for Ragging at Pune's BJ Medical College
We have various options to advertise with us including Events, Advertorials, Banners, Mailers, etc.