തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്ടറായി വിഭ ഉഷ രാധാകൃഷ്ണൻ (26) മാറി. പാലക്കാട് സ്വദേശിനിയായ വിഭ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു. ആയുർവേദ ഡോക്ടർ, അഭിഭാഷകൻ, പൈലറ്റ് എന്നീ മേഖലകളിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട അംഗങ്ങൾ സാന്നിധ്യമറിയിക്കുന്നത് കേരളം നേരത്തെ കണ്ടിരുന്നു. കുടുംബത്തിൽ നിന്നുമുള്ള മികച്ച പിന്തുണ തന്റെ സെക്‌ച്ചുവൽ ഐഡന്റിറ്റി നിലനിർത്താനും ഡോക്ടറാകാനും സഹായിച്ചെന്ന് വിഭ ഉഷ പറഞ്ഞു. ഇരുപത് വയസ്സ് വരെ വിപിൻ എന്ന വ്യക്തിയായായിരുന്നു വിഭ ജീവിച്ചത്. "എം.ബി.ബി.എസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഞാൻ എന്റെ ഉള്ളിലെ ഒരു സ്ത്രീയാകാനുള്ള താല്പര്യം ഒരു സുഹൃത്തിനെ ഞാൻ അറിയിച്ചത്. പിന്നീട് അത് ടീച്ചറായ അമ്മ ഉഷയോട് പറഞ്ഞു. ആദ്യം വിഷമിച്ചെങ്കിലും അമ്മ എന്റെ ആഗ്രഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു. അതുപോലെ ട്രാൻസ്‌ജെൻഡർ സമൂഹവും അതുമായി പൊരുത്തപ്പെട്ടു. എന്നാൽ എക്സ് സെർവിസ്‌മാനായ അച്ഛൻ രാധാകൃഷ്ണന് ഇതുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തു. ബാങ്ക് ഉദ്യോഗസ്ഥനായ എന്റെ സഹോദരൻ വിഷ്ണു എന്നെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുകയും ചെയ്തു." ഡോ. വിഭ പറഞ്ഞു. തുടർന്ന്, കുടുംബത്തിന്റെ പിന്തുണയോടെ എം.ബി.ബി.എസ് പഠനത്തോടൊപ്പം ലിംഗമാറ്റ ചികിത്സയും വിഭ നടത്തി. ശേഷം, ഔദ്യോഗികമായി തന്റെ പേരും ലിംഗഭേദവും രേഖകളിൽ മാറ്റുകയും ചെയ്തു. നിലവിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ വിഭ വിദേശത്ത് സൈക്യാട്രിയിലോ എമർജൻസി മെഡിസിനിലോ ഉന്നത വിദ്യാഭ്യാസം നേടാനുള്ള തയ്യാറെടുപ്പിലാണ്.
Telangana Doctors Successfully Remove 3 kg Tumor from Woman
Doctors and Pharma Firms Under Investigation for Unauthorized Drug Trials in Ahmedabad
കൊച്ചി: ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ മാതാപിതാക്കളെ കണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശം നൽകി.
പെരിന്തൽമണ്ണ: ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ വിദഗ്ദ്ധരടങ്ങുന്ന സംസ്ഥാന സമ്മേളനം പെരിന്തൽമണ MES മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ആയ ഡോ. ഒ. ജോസ് സമ്മേളനത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു.
കോഴിക്കോട്: ഹോൺ മുഴക്കിയതിന്റെ പേരിൽ ഡോക്ടർക്ക് നേരെ ക്രൂര മർദ്ദനം. കോഴിക്കോട് പി ടി ഉഷ റോഡ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. വയനാട് റോഡ് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നുമായിരുന്നു പ്രശ്നത്തിന്റെ തുടക്കം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.