Top Stories
ഡോക്ടർ വന്ദനയുടെ മാതാപിതാക്കളെ കാണാൻ പോലീസ് മേധാവിയോട് നിർദേശിച്ച് ഹൈക്കോടതി.
2023-10-05 17:08:56
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കൊച്ചി: ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ മാതാപിതാക്കളെ കണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശം നൽകി. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന വന്ദനയുടെ മാതാപിതാക്കളുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ ഈ നിർദേശം നൽകിയത്. സംഭവത്തിൽ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ശരിയായ രീതിയിൽ അന്വേഷിക്കപ്പെട്ടിട്ടില്ലെന്നും പ്രതിക്ക് അനുകൂലമായാണ് കുറ്റപത്രം സമർപ്പിച്ചതെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. ഡോ. വന്ദനയ്ക്ക് ഉടൻ ചികിത്സ ലഭിച്ചില്ലെന്നും കേസിലെ പ്രതിയായ ജി. സന്ദീപ് പരാതിക്കാരനാണെന്നും മുറിവുകൾ ഡ്രസ്സ് ചെയ്യാനാണ് ആശുപത്രിയിൽ എത്തിച്ചതെന്നും എ.ഡി.ജി.പി മൊഴി നൽകിയതായി ഇവർ ആരോപിച്ചു. എന്നാൽ, ഹർജിക്കാർ പറയുന്നത്, ആശുപത്രി രേഖകൾ പ്രകാരം അമ്മയുമായി വഴക്കിട്ടെന്ന പരാതിയിൽ അറസ്റ്റിലായ പ്രതിയാണ് സന്ദീപ് എന്നാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഒക്ടോബർ 18-ന് പരിഗണിക്കും.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.