Top Stories
ഹോൺ മുഴക്കിയതിന് ഡോക്ടർക്ക് ക്രൂര മർദ്ധനം: പ്രതി അറസ്റ്റിൽ.
2023-08-08 11:15:45
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കോഴിക്കോട്: ഹോൺ മുഴക്കിയതിന്റെ പേരിൽ ഡോക്ടർക്ക് നേരെ ക്രൂര മർദ്ദനം. കോഴിക്കോട് പി ടി ഉഷ റോഡ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. വയനാട് റോഡ് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നുമായിരുന്നു പ്രശ്നത്തിന്റെ തുടക്കം. സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞു ഡോക്ടർ വൈകീട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. സരോവരം ഭാഗത്ത് നിന്ന് ഡോക്ടർ വയനാട് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ എത്തുകയായിരുന്നു. ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നും ഡോക്ടർക്ക് ഇടത്തോട്ടേക്കായിരുന്നു പോകേണ്ടിയിരുന്നത്. ഇത് ഫ്രീ ടേൺ ആയിരുന്നിട്ട് കൂടി മുൻപിൽ ഒരു കാർ ഗതാഗത തടസ്സം സൃഷ്ടിക്കുകയും ഇതിൻറെ ഫലമായി ഡോക്ടർ പല തവണ ഹോൺ മുഴക്കുകയും ചെയ്തു. ഗതാഗത തടസ്സം സൃഷ്ടിച്ച കാറിൽ നിന്നും ഒരു യുവാവ് ഇറങ്ങി വരികയും ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ശേഷം ഡോക്ടർ കാർ നിർത്താതെ ഇയാളുടെ കാറിനെ മറികടന്ന്‌ മുൻപോട്ട് പോയി. പക്ഷേ ഇയാളുടെ കലി ഇത് കൊണ്ടൊന്നും തീർന്നില്ല. ഇയാൾ തൻ്റെ കാറുമായി ഡോക്ടറെ പിന്തുടർന്നു. ഒടുവിൽ പി ടി ഉഷ റോഡ് ജംഗ്ഷനിൽ എത്തിയപ്പോൾ ഡോക്ടറുടെ കാറിനെ മറികടന്ന ഇയാൾ ഡോക്ടറെ കാറിൽ നിന്നും വലിച്ച് പുറത്തിട്ട്‌ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ നാട്ടുകാർ ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചു. സംഭവ സ്ഥലത്ത് നിന്നും ഡോക്ടറെ ആക്രമിച്ച യുവാവ് രക്ഷപ്പെട്ടെങ്കിലും പിന്നീട് സി സി ടി വി ദൃശ്യങ്ങൾ വെച്ച് പോലീസ് ഇയാളെ പിടികൂടി. പേരാമ്പ്ര പൈതോത്ത് ജിദാത്ത് (25) ആണ് അറസ്റ്റിൽ ആയത്. ഇയാൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് എടുത്തു.


velby
More from this section
2023-10-11 17:13:54

തിരുവനന്തപുരം: പത്തനംതിട്ട ആസ്ഥാനമായുള്ള ഒരു ആശുപത്രിയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരാമായി ഒരു കുഞ്ഞിനും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും നൽകാൻ കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രെസ്സൽ കമ്മീഷൻ (എസ്.ഡി.ആർ.സി) നിർദ്ദേശിച്ചു.

2025-02-01 12:41:34

Bhopal Doctors Perform Rare Surgery to Replace Patient’s Stomach

 

2025-04-22 18:01:04

Doctors and Pharma Firms Under Investigation for Unauthorized Drug Trials in Ahmedabad

2023-08-12 08:57:08

തിരുവനന്തപുരം: ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ ശക്തമായ  നടപടി എടുക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഏഴു വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമഭേദഗതി ബിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അവതരിപ്പിച്ചു.

2025-10-09 14:52:47

ഇനിയും ഇങ്ങനെ തുടരണോ ? - വൈറലായി ഡോക്ടറുടെ കുറിപ്പ് 

 

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.