ജുൻജുനു (രാജസ്ഥാൻ): മേജർ ഡോ. കവിത മൈലിൻ്റെ (29) അപ്രതീക്ഷിത മരണം രാജ്യത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതം ആണ് മരണ കാരണം. മരിക്കുന്നതിന് മൂന്ന് ദിവസം മാത്രം മുൻപ് ഡോ. കവിതയെ ജമ്മു കശ്മീരിലെ രാജൗരി സെക്ടറിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തിരുന്നു. അങ്ങനെയിരിക്കെ, ഒക്ടോബർ ഒന്നിന് ഡ്യൂട്ടി കഴിഞ്ഞു ക്യാമ്പിലേക്ക് മടങ്ങിയെത്തിയ ഡോക്ടറുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഉടൻ തന്നെ ഡോക്ടറെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ ലോഹരു അതിർത്തിയിൽ മേജർ കവിതയുടെ ഭൗതികാവശിഷ്ടങ്ങൾ എത്തിച്ചപ്പോൾ നൂറുകണക്കിന് യുവാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന്, അവശിഷ്ടങ്ങൾ ത്രിവർണ യാത്രയിലൂടെ ലഡുണ്ട, ദുദ്വ എന്നിവിടങ്ങളിലൂടെ സുജ്ദൗളയിലേക്ക് കൊണ്ടുപോയി. ഗ്രാമത്തിലെ മുതിർന്നവർ മുതൽ കുട്ടികൾ വരെയുള്ള വ്യക്തികൾക്ക് ഡോ.കവിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാനും അഭിവാദ്യം അർപ്പിക്കാനും അവസരം ലഭിച്ചു. എം.എൽ.എ ജെ.പി ചന്ദേലിയ, എസ്.ഡി.എം ദയാനന്ദ്, തഹസിൽദാർ കമൽദീപ് പൂനിയ, മനോജ് അലദിയ എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഡോ. കവിതക്ക് പുഷ്പചക്രം അർപ്പിച്ചു. ജാലവാറിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് പൂർത്തിയാക്കിയതിന് ശേഷം, ഡോ. കവിത ആർമി കോട്ടയിൽ നിന്നും ഒരു ഓഫീസർ ആയി ആർമിയിൽ ജോയിൻ ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മൂന്ന് മാസം മുൻപ് ഡോ. കവിതയ്ക്ക് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മേജർ സ്ഥാനത്തേക്ക് പ്രൊമോഷൻ നൽകിയിരുന്നു. മേജർ കവിതാ മൈലിൻ്റെ പിതാവ് കമൽ സിങ് മൈലും ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ഇദ്ദേഹം ജാക്കോട ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നു. കവിതയുടെ മൂത്ത സഹോദരൻ 2006-ൽ മരണപ്പെട്ടിരുന്നു. ഒരു ഡോക്ടർ ആവണം എന്നതായിരുന്നു കവിതയുടെ മൂത്ത സഹോദരൻ്റെ സ്വപ്‌നം. ഈ സംഭവത്തിന് ശേഷമാണ് മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കണം എന്ന മഹത്തായ ലക്ഷ്യത്തോടെ ഡോക്ടറാകാൻ കവിത തീരുമാനിച്ചത്. തൻ്റെ ലക്ഷ്യത്തിലേക്ക് കൃത്യമായി എത്തിയ ശേഷം ഒരു ആർമി ഓഫീസർ കൂടിയായ കവിത വളർന്നു വരുന്ന യുവതലമുറയ്ക്ക് ഒരു പ്രചോദനം തന്നെയാണ്.
Punjab Doctor Sets World Record by Curing 117-Cm Fistula with Ayurveda
ചെന്നൈ: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ നടത്തിയ തീവ്ര വ്യായാമത്തിനിടെ ചെന്നൈയിൽ നിന്നുള്ള യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. ഒരു പ്രശസ്ത ഒഫ്താൽമോളജിസ്റ്റിൻ്റെ മകളായ അൻവിതയാണ് (24) മരിച്ചത്. ഇവർ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്റ്റീസ് ചെയ്‌തു വരികയായിരുന്നു.
Dr. Sukhwinder Singh Sandhu, who was only nine years old when he left Punjab with his parents for the United States in 1970, is now 63 years old and has become an acclaimed specialist in internal medicine and gastroenterology. He has embarked on a journey back to his roots in Punjab, driven by a noble cause.
Jalandhar (Punjab): Dr. Deepak Chawla has officially taken on the role of President for the Jalandhar branch of the Indian Medical Association for the year 2024.
ബാലസോർ (ഒഡീഷ): ഫക്കീർ മോഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ ബാലസോർ ടൗൺ പോലീസ് പിടികൂടി. അജയ് ഭഞ്ച് എന്ന വ്യക്തിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.