Top Stories
500 രൂപയുടെ വ്യാജ നോട്ട്: ഡോക്ടറെ കബളിപ്പിച്ച് രോഗി.
2023-07-13 11:46:12
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മുംബൈ: ഡോക്ടർക്ക് 500 രൂപയുടെ വ്യാജ നോട്ട് നൽകി ഒരു രോഗി കബളിപ്പിച്ച സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് ഇടയായി. മുംബൈയിൽ ജോലി ചെയ്യുന്ന ഓർത്തോപീഡിക് സർജനായ ഡോ.മനൻ വോറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തൻറെ ഇൻസ്റ്റാഗ്രാം ത്രെഡ് അക്കൗണ്ട് വഴി ആണ് ഡോ.മനൻ ഈ വിവരം പങ്കു വെച്ചത്. "അടുത്തിടെ എന്നെ കാണാൻ വന്ന ഒരു രോഗി പേയ്മെന്റ് നടത്തിയത് ഈ നോട്ട് വെച്ചാണ്. എൻറെ റിസെപ്ഷനലിസ്റ് ഇത് ശ്രദ്ധിക്കാതെ അയാളിൽ നിന്നും ആ 500 രൂപയുടെ നോട്ട് വാങ്ങി. എന്തായാലും ഇത് അയാളിൽ നിന്നും അറിയാതെ സംഭവിച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചില ആളുകൾ ഏതൊരു കാര്യത്തിനായാലും ഏതറ്റം വരെയും പോകും, അതിനി ഒരു ഡോക്ടറുടെ അടുത്തായാലും ശരി എന്ന് ഈ സംഭവം വ്യക്തമായി കാണിക്കുന്നു. ഏതായാലും ഇത് കാരണം ഞാൻ ഒരുപാട് ചിരിച്ചു. 500 രൂപ പോയെങ്കിലും, ഈ വ്യാജ നോട്ട് ഞാൻ എന്നും സൂക്ഷിച്ചു വെക്കും കാരണം ഇതൊരു രസകരവും കൗതുകകരവും ആയ ഒരു ഓർമയാണ്." "ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ" എന്നെഴുതിയ വ്യാജ നോട്ടിന്റെ ചിത്രം ഉൾപ്പടെ പങ്കു വച്ചായിരുന്നു ഡോക്ടറുടെ പോസ്റ്റ്.  പല രസകരമായ കമെന്റുകളും ഈ പോസ്റ്റിനു ലഭിച്ചു. "ഫാർസി പരമ്പരയിൽ നിന്ന് അവർ വളരെയധികം പ്രചോദിതരാണ്. എന്തുകൊണ്ടാണ് ആ പണമെല്ലാം അസാധുവാക്കുന്നതെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം." ഒരാൾ കമെന്റ് ചെയ്തു. "ആ വ്യക്തി ആരായിരുന്നാലും അയാൾ ഒരു പ്രതിഭാശാലി ആയിരിക്കണം അല്ലെങ്കിൽ ഒരു ബുദ്ധിമാൻ എന്ന് നിങ്ങൾക്ക് വ്യാഖ്യാനിക്കാം." മറ്റൊരാൾ കുറിച്ചു. രോഗി ഒരു കയ്‌പ്പേറിയ അനുഭവം സമ്മാനിച്ചു എന്ന് വേറെ ഒരു വ്യക്തി പരാമർശിച്ചു. എന്തായാലും പണമിടപാട് നടത്തുമ്പോൾ അതാരായാലും അതീവ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും അത് ചെയ്തില്ലെങ്കിൽ  "പണി കിട്ടും" എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.