ഡൽഹി: എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയിൽ അപൂർവ്വമായ നോൺ-സർജിക്കൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി ചെയ്‌ത് ഡൽഹി ആർമി ഹോസ്പിറ്റലിലെ ഡോക്ടർമാർ. ഇക്കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു സംഭവം നടന്നത്. സർക്കാർ മേഖലയിൽ, നോൺ-സർജിക്കൽ ഇംപ്ലാന്റേഷന് വിധേയമായ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് ഈ എട്ടു വയസ്സുകാരി. കഴിഞ്ഞ ഒരു വർഷത്തിനിടെ ആർമി ഹോസ്പിറ്റൽ (ആർ ആൻഡ് ആർ) ടീം ഇതുവരെ 13 പൾമണറി വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി നടത്തിയിട്ടുണ്ട്. ഇതോടെ ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ വിജയകരമായി ചെയ്‌ത രാജ്യത്തെ രണ്ടു സർക്കാർ ആശുപത്രികളിൽ ആർമി ഹോസ്പിറ്റൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‌തു. ട്രാൻസ്‌ക്കത്തീറ്റർ ഇമ്പ്ലാൻറ്റേഷൻ ഓഫ് കാർഡിയാക് വാൽവ് എന്ന ഈ സാങ്കേതിക വിദ്യ കഴിഞ്ഞ വർഷം ഒക്ടോബർ 7-നായിരുന്നു ആർമി ഹോസ്പിറ്റലിൽ ചെയ്‌ത് തുടങ്ങിയത്. അത് വരെ കാർഡിയാക് വാൽവ് മാറ്റി സ്ഥാപിക്കാൻ വേണ്ടി ചെയ്‌തിരുന്നത് ഓപ്പൺ ഹാർട്ട് ബൈപാസ് സർജറി ആയിരുന്നു. ഓപ്പൺ ഹാർട്ട് ബൈപാസ് സർജറി അങ്ങേയറ്റം വേദനാജനകവും ബുദ്ധിമുട്ടേറിയതും അപകടസാധ്യത കൂടിയതുമാണ്. ഒപ്പം നീണ്ട ആശുപത്രി വാസവും ഈ സർജറി കഴിഞ്ഞവർക്ക് ആവശ്യമായി വരും. എന്നാൽ, ഈ നോൺ-സർജിക്കൽ നടപടിക്രമത്തിലൂടെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗികളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ പറ്റും. അതും കാര്യമായ മുറിവുകളോ പാടുകളോ ഒന്നും തന്നെ ഇല്ലാതെ. "രാജ്യത്തെ സായുധ സേനയിലും സർക്കാർ മേഖലയിലും ട്രാൻസ്‌ക്കത്തീറ്റർ ഇമ്പ്ലാൻറ്റേഷൻ ഓഫ് കാർഡിയാക് വാൽവ് ഒരു ഗെയിം ചേഞ്ചർ ആയി മാറിയിരിക്കുകയാണ്. കൂടാതെ വാൽവ് മാറ്റിസ്ഥാപിക്കൽ ആവശ്യമായ നിരവധി കുട്ടികൾക്ക് പുതിയ ഒരു ജീവിതവും ഇതിലൂടെ നൽകാൻ സാധിച്ചു." ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടികളിൽ വിപുലമായ ഹൃദ്രോഗ പരിചരണം നൽകുന്നതിനുള്ള ഒരു മികച്ച അവസരമാണിത്. "ഇത് ആർമി ഹോസ്പിറ്റലിന് മാത്രമല്ല, രാജ്യത്തെ മറ്റ് സർക്കാർ ആശുപത്രികൾക്കും ഒരു പുതിയ യുഗം കൊണ്ടുവരുന്നു. അവരെ പുതിയ ഉയർന്ന പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ട് പോകാൻ സഹായിക്കുകയും ചെയ്യുന്നു." അവർ കൂട്ടിച്ചേർത്തു.
ഗുരുഗ്രാം (ഹരിയാന): ഡാവിഞ്ചി സർജിക്കൽ റോബോട്ട് സംവിധാനം കൊണ്ട് വന്ന് ഗുരുഗ്രാമിലെ സി.കെ ബിർള ഹോസ്പിറ്റൽ ശസ്ത്രക്രിയാ ശാസ്ത്രത്തിലെ ഏറ്റവും പുതിയ മുന്നേറ്റം അനാവരണം ചെയ്തു.
ഭോപ്പാൽ: ഹമീദിയ ഹോസ്പിറ്റലിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ വെച്ച് ജൂണിയർ പീഡിയാട്രീഷ്യൻ ഡോക്ടർക്ക് നേരെ അക്രമം. ഒരു കുഞ്ഞിൻറെ ബന്ധുവാണ് 26-കാരനായ ഡോക്ടറെ ആക്രമിച്ചത്.
Lucknow: In Uttar Pradesh's private healthcare sector, a young couple welcomed a 2kg preterm baby diagnosed with TGA (Transposition of Great Arteries), showcasing a notable occurrence.
ഹൃദ്രോഗം സൂക്ഷിക്കണം ; ഇന്ത്യയിൽ മൂന്നിലൊന്നു മരണം ഹൃദയസംബന്ധമായ രോഗങ്ങൾ കാരണം എന്ന് പഠന റിപ്പോർട്ട്
ബംഗളൂരു: ഡി.ജി.എ.എഫ്.എം.എസ് (ഡയറക്ടർ ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ്) ഓഫീസിൽ ഡയറക്ടർ ജനറൽ ഹോസ്പിറ്റൽ സർവീസസ് (ആംഡ് ഫോഴ്‌സ്) സ്ഥാനം ഏറ്റെടുത്ത് എയർ മാർഷൽ, സാധന സക്‌സേന നായർ ചരിത്രം കുറിച്ചു
We have various options to advertise with us including Events, Advertorials, Banners, Mailers, etc.