ഗുരുഗ്രാം (ഹരിയാന): ഡാവിഞ്ചി സർജിക്കൽ റോബോട്ട് സംവിധാനം കൊണ്ട് വന്ന് ഗുരുഗ്രാമിലെ സി.കെ ബിർള ഹോസ്പിറ്റൽ ശസ്ത്രക്രിയാ ശാസ്ത്രത്തിലെ ഏറ്റവും പുതിയ മുന്നേറ്റം അനാവരണം ചെയ്തു. രോഗികളിൽ അപകടം കുറഞ്ഞ, മുറിവുകൾ കാര്യമായി ഉണ്ടാക്കാത്ത അത്യാധുനിക സാങ്കേതികവിദ്യ ആണ് ഇത്. സി.കെ ബിർളയുടെ സാന്നിധ്യത്തിൽ ഇതിന്റെ ഉല്ഘാടനം നടന്നു. അമിതാ ബിർള, അവന്തി ബിർള, സീനിയർ മാനേജ്‌മെന്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇത് അത്യാധുനിക വൈദ്യസഹായം നൽകുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി. പരമ്പരാഗത ശസ്ത്രക്രിയാ രീതികളെ അപേക്ഷിച്ച് രോഗികൾക്ക് വേഗത്തിൽ തന്നെ സുഖം പ്രാപിക്കാൻ ഡാ വിഞ്ചി റോബോട്ടിക് സർജറി സഹായിക്കുന്നു. ഒപ്പം മികച്ച കൃത്യതയോടെയും പൊരുത്തപ്പെടുത്തലോടെയും സങ്കീർണ്ണമായ നടപടിക്രമങ്ങൾ നടത്താൻ സർജന്മാരെ പ്രാപ്തമാക്കുകയും ചെയ്യുന്നു. "ഡാ വിഞ്ചി സർജിക്കൽ റോബോട്ടിക് സംവിധാനം സികെ ബിർള ഹോസ്പിറ്റലിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഓങ്കോളജി, യൂറോളജി, മിനിമൽ ആക്‌സസ്, ബാരിയാട്രിക്, റോബോട്ടിക് സർജറി, ഗൈനക്കോളജി, ജനറൽ സർജറി, തൊറാസിക് സർജറി തുടങ്ങിയ വിഭാഗങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ഈ നൂതന പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നതിലൂടെ, ശസ്ത്രക്രിയാ വിദഗ്ധർക്ക് റോബോറ്റിക് അസ്സിസ്റ്റൻസിലൂടെ രോഗികളിൽ മുറിവുകളും അപകടങ്ങളും കുറഞ്ഞ ശസ്ത്രക്രിയ നടത്താൻ കഴിയും. ഇത് ഞങ്ങളുടെ രോഗികൾക്ക് ഗണ്യമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ആശുപത്രി താമസവും പെട്ടെന്നുള്ള സുഖം പ്രാപിക്കലുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. അവന്തി ബിർള പറഞ്ഞു. "ഇന്ത്യയിലുടനീളം ക്യാൻസർ പോലുള്ള രോഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഗുരുഗ്രാമിലെ സി.കെ ബിർള ഹോസ്പിറ്റലിൽ നൂതന ചികിൽസ തേടുന്ന രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാതെ തന്നെ ഈ മേഖലയിലെ ആളുകൾക്ക് അത്യാധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യ പ്രാപ്യമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പ് കൂടിയാണ് ഇത്." സി.കെ ബിർള ഹോസ്പിറ്റൽ ചീഫ് ബിസിനസ് ഓഫീസർ വിപുൽ ജെയിൻ പറഞ്ഞു
Doctors in Kashmir Demand NEET-SS Exam Centre in Srinagar
Chennai: A postgraduate student at Madras Medical College narrowly escaped an attempted murder on Saturday night outside Rajiv Gandhi Government General Hospital in Chennai.
The decision to change the NEET PG exam date from July 7 to June 23, 2024, has elicited frustration among aspirants, who now face uncertainty about their preparedness for the earlier date.
ന്യൂ ഡൽഹി: പി.ജി മെഡിക്കൽ കൗൺസലിംഗ് ഇനി മുതൽ ഓൺലൈനിലൂടെ മാത്രമാകും നടക്കുക എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) അറിയിച്ചു.
ആദിലാബാദ് (തെലങ്കാന): ആദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.ഐ.എം.എസ്) ആറ് ജൂണിയർ ഡോക്ടർമാരെ ബുധനാഴ്ച രാത്രി കാമ്പസിലേക്ക് അതിക്രമിച്ച് കയറിയ അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെയുള്ള അഞ്ച് പേർ മർദ്ദിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.