തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചൻ കനാലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തെ മുട്ടട സ്വദേശിയായ ഡോ. ബിപിനെ (53) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്‌തറ്റിസ്റ്റായിരുന്നു ഡോ. ബിപിൻ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 174 (അസ്വാഭാവിക മരണം) പ്രകാരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് 2.30 ഓടെ പ്രദേശവാസികൾ ആണ് ബിപിൻ്റെ മൃതദേഹം കനാലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. ഡോക്ടറുടെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഉച്ചയ്ക്ക് 2 മണിക്കാകാം ഡോക്ടർ കനാലിലേക്ക് ചാടിയതെന്നും പോലീസ് അറിയിച്ചു. കാർ സമീപത്ത് നിർത്തിയ ശേഷം കനാലിൽ ചാടി ഡോക്ടർ ആത്മഹത്യ ചെയ്‌തതാകാമെന്ന് പോലീസ് പറഞ്ഞു. കനാലിൽ ചാടുന്നതിന് മുൻപ് ഡോക്ടർ കാറിനുള്ളിൽ മയക്കമരുന്ന് കഴിക്കുകയും കുത്തിവയ്ക്കുകയും ചെയ്‌തതിന് ഗുളികകൾ, മരുന്ന് കുപ്പികൾ, സിറിഞ്ചുകൾ തുടങ്ങിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. "കുറച്ചുകാലമായി ബിപിൻ വിഷാദരോഗത്തിന് അടിമയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം മയക്കമരുന്ന് ഉപയോഗിച്ചതായി ഞങ്ങൾ സംശയിക്കുന്നു." മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ഓഫ് പോലീസ് പി ഹരിലാൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പി ഹരിലാൽ അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
ലോകാരോഗ്യ സംഘടന എല്ലാവർഷവും ഓഗസ്റ്റ് മാസം 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടലിനെ കുറിച്ച് മാതാപിതാക്കളിൽ ബോധവത്കരണം നൽകുകയും അതുവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതുമാണ് വരാഘോഷത്തിന്റെ ലക്ഷ്യം.
കൊച്ചി: പാമ്പുകടിയിലും ഹൃദയസംബന്ധമായ ഗവേഷണത്തിലും തകർപ്പൻ സംഭാവനകൾ നൽകിയതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) ഇരട്ട അംഗീകാരം കരസ്ഥമാക്കി കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ.
Metal Pin Found in Tablet Given to 8-Year-Old in Palakkad
തിരുവാരൂർ: ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവാരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടർ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഡോ. സിന്ധു (21) ആണ് മരണപ്പെട്ടത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.