തിരുവാരൂർ: ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവാരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടർ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഡോ. സിന്ധു (21) ആണ് മരണപ്പെട്ടത്. ഇടുക്കി സ്വദേശിനിയായ ഡോക്ടർ തിരുവാരൂർ മെഡിക്കൽ കോളേജിൽ നിന്നും എം. ബി.ബി.എസ് പൂർത്തിയാക്കിയതിന് ശേഷം ഇതേ ആശുപത്രിയുടെ തന്നെ മറ്റേർണിറ്റി വിഭാഗത്തിൽ ജോലി ചെയ്‌ത് വരികയായിരുന്നു. നിർബന്ധിത ഇൻഡൺഷിപ്പിൻ്റെ ഭാഗമായായിരുന്നു ഡോക്ടറെ ഇവിടെ പോസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ആഴ്ച്ച ഡോ. സിന്ധുവിന് ശക്തമായ പനി അനുഭവപ്പെടുകയും തുടർന്നുള്ള ചികിത്സയിൽ ഡോക്ടർ ടൈഫോയിഡ് പോസിറ്റീവ് ആവുകയും ചെയ്‌തു. ശേഷം ജോലിയിൽ നിന്നും അവധിയെടുത്ത് ഡോക്ടർ തൻ്റെ സ്വന്തം ഹോസ്റ്റൽ മുറിയിൽ വിശ്രമത്തിലായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ഡോക്ടർക്ക് തലകറക്കം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയുകയും ചെയ്‌തു. ബ്ലഡ് പ്രഷർ കുറഞ്ഞതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഡോക്ടറുടെ രക്തസാമ്പിളുകളും എടുത്തിരുന്നു. എന്നിരുന്നാലും, വെള്ളിയാഴ്ച പുലർച്ചെ ഡോക്ടറുടെ ബ്ലഡ് പ്രഷർ കുറയുകയും അവർക്ക് ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്‌തു. ഡോ. സിന്ധു വെന്റിലേറ്ററിൽ ആയിരുന്നെങ്കിലും വെള്ളിയാഴ്ച്ച പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിശോധനയിൽ ഡോ. സിന്ധു ഡെങ്കിപ്പനിക്കും എലിപ്പനിക്കും നെഗറ്റീവ് ആയെന്നും നിപ്പയുടെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിട്ടുമില്ലെന്നും ഡീൻ ഇൻ ചാർജ് ഡോ.അമുദ വടിവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പനി ബാധിച്ച് 17 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിൽ നാലുപേർക്ക് ഡെങ്കിപ്പനി ഉണ്ടെന്നും ഡീൻ കൂട്ടിച്ചേർത്തു.
Kochi: Doctors at the VPS Lakeshore hospital achieved success by performing the inaugural endo-robotic surgery on a 75-year-old woman. This helped Devakiamma to eradicate her throat cancer and lead a healthy life.
Rabies Death in Kerala Raises Concerns Despite Vaccination
തിരുവനന്തപുരം: സർക്കാർ സ്റ്റൈപെൻഡ് വർധിപ്പിക്കാത്തതിനെ തുടർന്ന് കേരളത്തിലുടനീളമുള്ള പി.ജി മെഡിക്കൽ വിദ്യാർഥികൾ നവംബർ എട്ടിന് സമരത്തിന് ആഹ്വാനം ചെയ്‌തു.
ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും "പഞ്ചാബ്" മോഡൽ പ്രസംഗം നടത്തിയ ബഹു. എംഎൽ എ ശ്രീ കെ ബി ഗണേഷ് കുമാറിൻറെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Pune Doctors Perform Rare Spine Surgery, Help 12-Year-Old Walk Again
We have various options to advertise with us including Events, Advertorials, Banners, Mailers, etc.