Top Stories
ഡോക്ടർമാർക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ് ; 56 ഡോക്ടർമാരെ പിരിച്ചുവിടുന്നു
2024-06-29 15:15:01
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ജോലിക്ക് കയറാതെ അനധികൃതമായി നടക്കുന്ന 56 ഡോക്ടർമാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് സമയം കൊടുത്തു എങ്കിലും തിരികെ പ്രവേശിക്കാതെ നടക്കുന്ന ഡോക്ടർമാർക്കെതിരെയാണ് നടപടി. ലിസ്റ്റിലുള്ള 56 പേരും മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് എന്നു മാത്രമല്ല ഇതിൽ ചിലർ 15 വർഷമായി വരെ ജോലിയിൽ പ്രവേശിക്കാതെ നടക്കുന്നവരും ആണ്.

ഇവർക്ക് അന്തിമ നോട്ടീസ് ആയി 15 ദിവസത്തിനുള്ളിൽ ഹാജരാകാൻ അവസരം നൽകും. ഈ അധികസമയത്തിലും ഈ ഡോക്ടർമാർ ഹാജരാവുന്നില്ല എങ്കിൽ പിരിച്ചുവിടൽ നടപടിയുമായി മുന്നോട്ടേക്ക് പോകും. മറ്റ് സർക്കാർ ആശുപത്രികളിൽ പ്രവേശിക്കാതെ കറങ്ങി നടക്കുന്ന ഡോക്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. അവിടെയും മുങ്ങി നടക്കുന്ന ആളുകളെ കണ്ടെത്തിയാൽ ഇവർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കും.

ആരോഗ്യകരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പല ഡോക്ടർമാരും അവധിയെടുക്കുന്നത് പതിവാണ്. അവധിയുടെ കാലാവധി കഴിഞ്ഞാൽ ചിലയാളുകൾ ജോലിയിൽ പ്രവേശിക്കും മറ്റു ചിലയാളുകൾ അവധി നീട്ടി വാങ്ങുക എന്നതായിരുന്നു പതിവ്, പക്ഷേ ഇതിനിടെ ചില ഡോക്ടർമാർ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് അവധിയെടുത്ത് വിദേശത്തുൾപ്പെടെ ജോലി ചെയ്യുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടാനുള്ള നടപടി എടുത്തത്. ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ പ്രകാരം ഇവർക്ക് തിരിച്ചു ജോലിയിൽ പ്രവേശിക്കാനുള്ള നോട്ടീസ് നിരവധി തവണ നൽകിയെങ്കിലും ഇതിനുപോലും പ്രതികരിക്കാതെ ചില ഡോക്ടർമാർ  മുങ്ങി നടക്കുകയാണ്.

വയനാട്, കോഴിക്കോട്, കോട്ടയം, കൊല്ലം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ നിന്നാണ് ഇപ്പോൾ 56 പേർ മാറി നിൽക്കുന്നത്. അസിസ്റ്റന്റ് പ്രൊഫസർമാർ, ലക്ചർ തുടങ്ങിയ തസ്തികയിലുള്ളവർ വരെ മാറി നിൽക്കുന്നുണ്ട്. ആശുപത്രികളിൽ അവധിയിലുള്ളത് രണ്ടായിരത്തിനു മുകളിൽ ജീവനക്കാർ ആണ്. എന്തൊക്കെ കാരണങ്ങൾ പറഞ്ഞാണ് ഡോക്ടർമാറും ജീവനക്കാരും ദീർഘ അവധിയെടുക്കുന്നത് എന്നുള്ള കാര്യം കൃത്യമായി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 

മെഡിക്കൽ കോളേജുകളിൽ 56 പേർ അവധിയിലുള്ളതിൽ 13 പേർ അവധിയിലുള്ളത് കോഴിക്കോട് ആണ്. കോഴിക്കോട് തന്നെയാണ് ഈ ലിസ്റ്റിൽ ഒന്നാമത്. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിന്റെ ലിസ്റ്റ് ആരോഗ്യവകുപ്പ് ഇതിനോടകം പ്രസിദ്ധീകരിച്ചു. സർക്കാർ ആശുപത്രികളിൽ അവധിയിലുള്ള മുഴുവൻ കണക്കും എടുത്തുകൊണ്ടിരിക്കുകയാണ് ഉടൻതന്നെ അത് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനുമുമ്പേ അവധിയിൽ പോയ 119 ഡോക്ടർമാരെ പിരിച്ചു വിട്ടിരുന്നു. അവസാന അവധിയും കഴിഞ്ഞ് നോട്ടീസിന് പോലും പ്രതികരിക്കാത്ത സാഹചര്യം വന്നപ്പോഴാണ് ഇവരെ പിരിച്ചുവിട്ടത്.

 


velby
More from this section
2023-10-01 19:02:38

എറണാകുളം: എറണാകുളത്തെ ഗോതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ട് യുവഡോക്ടർമാർ മരിച്ചു. കൊല്ലം സ്വദേശിയായ ഡോ. അദ്വൈത് (28), കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. അജ്‌മൽ (28) എന്നിവരാണ് മരിച്ചത്.

2025-06-20 11:09:02

Metal Pin Found in Tablet Given to 8-Year-Old in Palakkad

 

2024-03-22 16:22:23

The Kerala House Surgeons Association is preparing to initiate a strike at the Government Medical College Hospital in Kozhikode due to the prolonged delay in disbursing their stipends for February.

2024-04-12 10:19:21

Kozhikode: A retired doctor, who had advertised for a matrimonial alliance in a newspaper, fell victim to a fake marriage scheme.

2023-08-05 17:18:08

കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനാചരണത്തിൻറെ ഭാഗമായി നടത്തുന്ന "ആംപ്യൂട്ടേഷൻ വിമുക്ത ഭാരതം" വാക്കത്തോൺ കോഴിക്കോട്ടും. വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ 21 നഗരങ്ങളിലായാണ് ഇത് നടത്തുന്നത്. ഈ വരുന്ന ഓഗസ്റ്റ് ആറിനാണ് വാക്കത്തോൺ നടത്തുന്നത്.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.