ലോകാരോഗ്യ സംഘടന എല്ലാവർഷവും ഓഗസ്റ്റ് മാസം 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടലിനെ കുറിച്ച് മാതാപിതാക്കളിൽ ബോധവത്കരണം നൽകുകയും അതുവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതുമാണ് വരാഘോഷത്തിന്റെ ലക്ഷ്യം. പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടനം കെ.എം.സി.ടി ശിശുരോഗ വിഭാഗം മേധാവി ഡോ. പ്രൊഫ. റിയാസുദ്ധീൻ എ നിർവഹിച്ചു. ഡോ. നിയാസ് അഹമ്മദ് കെ സ്വാഗതം പറഞ്ഞു. ഓഗസ്റ്റ് 1ന് ആദ്യം പ്രസവം കഴിഞ്ഞ കുടുംബത്തിന് ഗിഫ്റ്റ് നൽകിയും, ആദ്യമായി ഏറ്റവും കൂടുതൽ പ്രസവം കഴിഞ്ഞ കുടുംബത്തിന് ഗോൾഡ് കോയിൻ നൽകിയും ആദരിച്ചു. പ്രൊഫ. ഡോ. ചെല്ലമ്മ വി കെ (ഗൈനക്കോളജി വിഭാഗം മേധാവി), പ്രൊഫ. മഞ്ജുള ശിവകുമാർ (വൈസ്. പ്രിൻസിപാൾ കെ.എം.സി.ടി നഴ്സിങ് കോളേജ് ) എന്നിവർ പരിപാടിക്ക് ആശംസ പറഞ്ഞുകൊണ്ട് സംസാരിച്ചു. ലോക മുലയൂട്ടല്‍ വാരാചരണത്തിനോട് അനുബന്ധിച്ചു നടന്ന സെമിനാറിൽ ഡോ. അബ്ദുൽ സമദ് ടി ഇ, ഡോ. അഞ്ജലി ടി, ഡോ. തമന്ന, സിസ്റ്റർ അൽഫോൻസ, സിസ്റ്റർ നിദ സന്തോഷ് എന്നിവർ ബോധവത്കരണ ക്ലാസ് നൽകി. ഡോ. സൗമ്യ ജോസ്, ഡോ. നിലീന പോൾ എന്നിവർ പരിപാടിയോടനുബന്ധിച്ചു നടന്ന പോസ്റ്റർ മത്സരം ജഡ്ജ്‌മെന്റ് ചെയ്തു. ഡോ. ഷറഫിയ പി നന്ദി പറഞ്ഞു.
AIIMS Surgeons Remove Extra Limbs from Teen in Rare Procedure
കോഴിക്കോട്: നിരന്തരമായ യുദ്ധത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുന്ന ഗാസയിലെ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി ഒരു വലിയ വിഭാഗം ഇന്ത്യൻ മെഡിക്കൽ തൊഴിലാളികൾ കോഴിക്കോട് ബീച്ചിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ ഒത്തു ചേർന്നു.
തിരുവനന്തപുരം: പല തരം ആവശ്യങ്ങൾക്കായി സ്വാശ്രയ മെഡിക്കൽ കോളേജുകൾ സർക്കാരിലേക്ക് അടക്കേണ്ട ഫീസുകൾ വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്.
Kozhikode: A retired doctor, who had advertised for a matrimonial alliance in a newspaper, fell victim to a fake marriage scheme.
ഈ അടുത്തിടെ തൃശ്ശൂർ കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് റെഗുലേഷൻ ആക്ട് 2018 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത നാല് Lab / X Ray ജീവനക്കാരെ പിരിച്ചുവിടുവാനുള്ള തീരുമാനം മാനേജ്മെന്റ് എടുക്കുകയുണ്ടായി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.