തിരുവനന്തപുരം: 2022-ലെ ബെസ്റ്റ് ഡോക്‌ടേഴ്‌സ് അവാർഡ് ആരോഗ്യ മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്‌സണായ സംസ്ഥാനതല അവാര്‍ഡ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കോവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിൽ ഡോക്ടർമാർക്ക് അവാർഡ് നൽകിയിരുന്നില്ല. പുതുക്കിയ മാർഗരേഖ അനുസരിച്ചാണ് ഈ വർഷത്തെ ബെസ്റ്റ് ഡോക്‌ടേഴ്‌സ് അവാർഡ് നിർണയം നടത്തിയത്. അവാർഡ് ലഭിച്ച ഡോക്ടർമാർക്ക് 15,000 രൂപയും പ്രശസ്തി പത്രവും നൽകി. അവാർഡ് തുക മുൻ വർഷത്തെക്കാൾ വർദ്ധിപ്പിച്ചിട്ടുമുണ്ട്. അവാർഡ് ലഭിച്ച ഡോക്ടർമാരുടെയും അവർക്ക് അവാർഡ് ലഭിച്ച മേഖലകളുടെയും മുഴുവൻ വിവരങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്.
----> ഡോ. അനൂപ് സി.ഒ, മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ - ഹെൽത്ത് സർവീസ് വിഭാഗം
----> ഡോ. ഗോമതി എസ്, ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം പ്രൊഫസര്‍ - മെഡിക്കൽ വിദ്യാഭ്യാസ മേഖല
----> ഡോ. ജയശ്രീ എസ്, പാലക്കാട് ഇ.എസ്.ഐ. ആശുപത്രി ഫിസിഷ്യന്‍- ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് മേഖല
----> ഡോ. സജു എന്‍.എസ്, കോഴിക്കോട് വടകര ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ദന്തല്‍)- ദെന്തൽ മേഖല
----> ഡോ. ശശിധരന്‍ പി, പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ അനസ്‌തേഷ്യാ വിഭാഗം കണ്‍സള്‍ട്ടന്റ്- സ്വകാര്യ വിഭാഗം
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകുന്ന തരംഗ് ഗോൾഡൻ ഓണർ ഫോർ ഗ്ലോബൽ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കി ഡോ. പ്രേം നായർ.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടർ ആത്മഹത്യ ചെയ്തു. സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയായ ഷഹാനയാണ് (28) ആത്മഹത്യ ചെയ്തത്.
ഡോക്ടർമാരെ കൊല്ലരുത്
ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്
പഠനം പൂർത്തിയാക്കി പ്രൊഫഷൻ തുടങ്ങുന്ന ഒരു യുവ ഡോക്ടർ തികച്ചും അർത്ഥശൂന്യമായ ഒരു അക്രമസംഭവത്തിൽ കൊല്ലപ്പെടുക
എന്തൊരു കഷ്ടമാണ്
സാധാരണ ഗതിയിൽ ഉള്ള രോഗി - ഡോക്ടർ സംഘർഷമോ, ചികിത്സ കിട്ടാത്തതിനെ പറ്റി രോഗിയുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലുള്ള സംവാദമോ ഒന്നുമുള്ള കേസല്ല.തികച്ചും ഒരു ഫ്രീക്ക് ആക്സിഡണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത്, ഏറ്റവും നിർഭാഗ്യകരം.
ഇക്കാര്യത്തിൽ കേട്ടിടത്തോളം എല്ലാവരും നല്ല ഉദ്ദേശത്തിൽ കാര്യങ്ങൾ ചെയ്തവരാണ്.
പെരിന്തൽമണ്ണ: ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ വിദഗ്ദ്ധരടങ്ങുന്ന സംസ്ഥാന സമ്മേളനം പെരിന്തൽമണ MES മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ആയ ഡോ. ഒ. ജോസ് സമ്മേളനത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു.
Metal Pin Found in Tablet Given to 8-Year-Old in Palakkad
We have various options to advertise with us including Events, Advertorials, Banners, Mailers, etc.