ന്യൂ ഡൽഹി: ഇന്ത്യയിലെ പ്രമുഖ സെൻട്രൽ ടെർഷ്യറി കെയർ ആശുപത്രിയായ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അതിൻ്റെ 68 വർഷത്തെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. എയിംസിൻ്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ വനിതാ മെഡിക്കൽ സൂപ്രണ്ടായി ജമ്മുവിൽ നിന്നുള്ള ഡോ. നിരുപം മദനെ നിയമിച്ചു. ജമ്മു ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോ. നിരുപം, കശ്മീരിലെ എസ്.കെ.ഐ.എം.എസ്-ൽ നിന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എം.ഡിയും പൂർത്തിയാക്കി. ന്യൂഡൽഹിയിലെ പ്രശസ്തമായ സ്ഥാപനത്തിൽ സീനിയർ റെസിഡൻസിക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എയിംസിൻ്റെ ഉന്നത തലങ്ങളിലേക്കുള്ള ഡോ. നിരൂപമിൻ്റെ യാത്ര ആരംഭിച്ചത്. ഡോക്ടർ നിരുപമിനെ വേറിട്ടു നിർത്തുന്നത് അവരുടെ പ്രൊഫഷണൽ വൈദഗ്ദ്ധ്യം മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനത്തിൽ മെഡിക്കൽ സൂപ്രണ്ട് സ്ഥാനം വഹിക്കുന്ന ആദ്യ വനിത എന്ന ചരിത്രപരമായ നേട്ടം കൂടിയാണ്. ഡോ. അനുപമിൻ്റെ നേട്ടം ഒരു വ്യക്തിഗത വിജയം മാത്രമല്ല, മെഡിക്കൽ മേഖലയിലെ ലിംഗസമത്വത്തിനുള്ള സുപ്രധാന നാഴികക്കല്ല് കൂടിയാണ്. മൂന്ന് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന പ്രഗത്ഭമായ കുടുംബമാണ് നിരൂപമിന്റേത്. വിദ്യാഭ്യാസത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും മേഖലകളിൽ രാജ്യത്തിന്റെ വികസനത്തിനായി ഗണ്യമായ സംഭാവനകൾ നൽകിയവരാണ് നിരൂപമിൻ്റെ കുടുംബത്തിലുള്ള പലരും. താൻ തിരഞ്ഞെടുത്ത സേവനമേഖലയിൽ മികവ് പുലർത്തുന്നതിലൂടെ, രാഷ്ട്രനിർമ്മാണത്തിനായുള്ള കുടുംബത്തിൻ്റെ സമർപ്പണ പാരമ്പര്യം ഡോ. അനുപമും തുടരുന്നു. മെഡിക്കൽ സൂപ്രണ്ടായി നിയമിക്കപ്പെടുന്നതിന് മുൻപ്, ഡോ. നിരുപം ജെ.പി.എൻ.എ ട്രോമ സെന്ററിലെ അഡീഷണൽ മെഡിക്കൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്നു. കോവിഡ് 19 സംഹാരതാണ്ഡവമാടിയ സമയത്ത് എയിംസിൻ്റെ നിയുക്ത കോവിഡ് ആശുപത്രിയായി ഈ സെന്റർ നിർണായക പങ്ക് വഹിക്കുകയും ചെയ്‌തു. കൊവിഡ് പ്രതിസന്ധിയുടെ സങ്കീർണതകളിലൂടെ ആശുപത്രിയെയും രോഗികളെയും മികച്ച രീതിയിൽ കൈകാര്യം ചെയ്‌തതിനാൽ ഡോ. അനുപമിൻ്റെ നേതൃത്വപാടവം അന്നേ അംഗീകരിക്കപ്പെട്ടിരുന്നു. ഡോ. അനുപമിൻ്റെ ഈ നേട്ടം എയിംസിൻ്റെ ചരിത്രതാളുകളിൽ ഇടം നേടുക മാത്രമല്ല, മെഡിക്കൽ പ്രൊഫഷനലുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് വലിയൊരു പ്രചോദനം കൂടിയാണ്
Bengaluru Doctor Silences Taunting Relative by Revealing Income
കാൺപൂർ (ഉത്തർ പ്രദേശ്): കാൺപൂരിലെ ജി.എസ്.വി.എം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ മൂന്ന് പേർ ചേർന്ന് മർദ്ധിച്ചു. ഡോ. പീയുഷ് ഗാങ്വരാണ് ആക്രമണത്തിന് ഇരയായത്.
2050 ആകുമ്പോൾ ഇന്ത്യയിലെ മിക്ക ആളുകൾക്കും അമിതവണ്ണം കൈവരും: ലാൻസറ്റ് പഠനം
AIIMS Raipur Removes Pushpin from 13‑Year‑Old’s Lung, Prevents Major Complications
ഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഏരിയയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൻ്റെ ഉയർന്ന നിലയിൽ നിന്ന് ചാടി സർക്കാർ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ (56) തിങ്കളാഴ്ച രാവിലെ മരിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.