ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഈ കാര്യം ക്ലിനിക്കിൽ ആരും ശ്രദ്ധിച്ചതുമില്ല. സെപ്തംബർ 23-ന് കൈരാന സർക്കാർ ആശുപത്രിയിൽ വിവിധ കുടുംബങ്ങളിൽ ജനിച്ച ഈ കുഞ്ഞുങ്ങളെ അതേ ദിവസം തന്നെ 38-കാരിയായ ഡോ. നീതു കുമാറിൻ്റെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റാൻ ഒരു ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. “നീതുവും അവരുടെ ജീവനക്കാരും കുറഞ്ഞ താപനിലയിൽ എ.സി സജ്ജമാക്കിയ ശേഷം ഉറങ്ങാൻ പോയി." കുഞ്ഞുങ്ങളിൽ ഒരാളുടെ പിതാവായ മുഹമ്മദ് നജിം അവകാശപ്പെട്ടു. പിറ്റേ ദിവസം രാവിലെ മാതാപിതാക്കൾ ചെന്ന് പരിശോധിച്ചപ്പോഴാണ് ക്ലിനിക്കിൽ രണ്ട് കുഞ്ഞുങ്ങളെയും ജീവനില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇത് കണ്ട് പ്രകോപിതരായ ഇവർ കർശന നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധിച്ചു. കുഞ്ഞുങ്ങളുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് നീതുവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (അശ്രദ്ധമൂലമുള്ള മരണം), 420 (വഞ്ചന), 419 (ആൾമാറാട്ടത്തിലൂടെയുള്ള വഞ്ചനയ്ക്കുള്ള ശിക്ഷ) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കിൾ ഓഫീസർ അമർദീപ് മൗര്യ പറഞ്ഞു. ഒപ്പം ലൈസൻസും മെഡിക്കൽ ബിരുദവും ഒന്നുമില്ലാതെയാണ് നീതു ക്ലിനിക് നടത്തുന്നതെന്നും പോലീസ് കണ്ടെത്തി. അതിനാൽ നീതുവിൻ്റെ ക്ലിനിക് അടച്ചു പൂട്ടിയതായും പോലീസ് അറിയിച്ചു.
New Delhi: In a significant milestone for medical innovation, the collaborative efforts between IIT Delhi and AIIMS New Delhi have resulted in the development of an indigenous and cost-effective tracheoesophageal prosthesis, marking a breakthrough in the field of medical technology in India.
ഗോരക്പൂർ (ഉത്തർ പ്രദേശ്): ഗോരക്പൂർ അംബേദ്കർ ക്രോസ്സിങ്ങിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ലേഡി ഡോക്ടർക്ക് ഒരു ഭീഷണിക്കത്ത് ലഭിച്ചു.
Bengaluru: Rainbow Children's Medicare Limited (RCML), also known as Rainbow Children's Hospital, has officially launched a new 100-bed state-of-the-art spoke hospital at Sarjapur Road, Bengaluru, further strengthening its position as India's leading pediatric multi-specialty hospital chain.
കോട്ടയം: കോട്ടയത്തെ വെല്ലൂരിൽ ഉള്ള ഒരു സർക്കാർ ആശുപത്രിയിൽ ലേഡി ഡോക്ടറോട് മോശമായി പെരുമാറിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
AIIMS Raipur Removes Pushpin from 13‑Year‑Old’s Lung, Prevents Major Complications
We have various options to advertise with us including Events, Advertorials, Banners, Mailers, etc.