Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ലേഡി ഡോക്ടറോട് മോശമായി പെരുമാറി: പ്രതി അറസ്റ്റിൽ.
2023-10-26 10:31:02
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കോട്ടയം: കോട്ടയത്തെ വെല്ലൂരിൽ ഉള്ള ഒരു സർക്കാർ ആശുപത്രിയിൽ ലേഡി ഡോക്ടറോട് മോശമായി പെരുമാറിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇക്കഴിഞ്ഞ ഒക്ടോബർ 21-നായിരുന്നു സംഭവം നടന്നത്. രാവിലെ മുതൽ തുടർച്ചയായി ജോലി ചെയ്യുകയായിരുന്ന ഡോ. ശ്രീജ രാജ് (37) ഉച്ചയ്ക്ക് 2.30-ന് ഭക്ഷണം കഴിക്കാൻ വേണ്ടി ചികിത്സാ മുറിയിൽ നിന്നും പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. എന്നാൽ രോഗികളിൽ ചിലർക്ക് ഇതിനോട് യോജിക്കാൻ ആയില്ല.150-ഓളം രോഗികളാണ് ഓ.പി.ഡിയിൽ ഈ സമയത്ത് ഉണ്ടായിരുന്നത്. അതിനാൽ, നേരത്തെ തന്നെ ഡോക്ടർ വൻ ജോലിത്തിരക്കിലും സമ്മർദ്ദത്തിലും ആയിരുന്നു. ശേഷം രോഗികളിൽ പലരും ഡോക്ടർ ഭക്ഷണം കഴിക്കാനായി ഇറങ്ങിയപ്പോൾ പ്രതിഷേധിക്കാൻ തുടങ്ങി. ഇവരുടെ കൂട്ടത്തിൽ നിന്നും സി.പി.ഐകാരനായ ഷാഹിം എന്ന വ്യക്തി ഡോക്ടറെ തടഞ്ഞു നിർത്തി അസഭ്യം പറയുകയായിരുന്നു. ഇതേതുടർന്ന് ഡോ. ശ്രീജ ബോധരഹിതയായി വീഴുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341 (തെറ്റായ നിയന്ത്രണം) 294 ബി (അശ്ലീല പദങ്ങളുടെ ഉപയോഗം), 353 (പൊതുപ്രവർത്തകനെ തൻ്റെ ചുമതല നിർവഹിക്കുന്നതിൽ നിന്ന് തടയുക) എന്നിവ പ്രകാരം പ്രതിക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ആശുപത്രിയിലുണ്ടായ സംഭവം തീർത്തും ദൗർഭാഗ്യകരമാണെന്ന് കേരള സർക്കാർ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഞായറാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം പരിമിതമായതിനാൽ കടുത്ത സമ്മർദ്ദത്തിലാണ് ഡോക്ടർമാർ ജോലി ചെയ്യുന്നതെന്ന് അസോസിയേഷൻ പറഞ്ഞു. കേരളത്തിൽ 80,000 ത്തോളം ഡോക്ടർമാരുണ്ടെങ്കിലും ആരോഗ്യവകുപ്പിൽ 6165 ഡോക്ടർമാരുടെ തസ്തിക മാത്രമാണുള്ളത്. അത് മാത്രമല്ല നിലവിൽ സർക്കാർ മെഡിക്കൽ മേഖലയെ സമീപിക്കുന്നവരുടെ എണ്ണം വളരെയധികം വർദ്ധിക്കുകയും ചെയ്‌തിട്ടുണ്ട്‌. കേരളത്തിലെ  50 ശതമാനം ആളുകളെങ്കിലും ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്ന് കെ.ജി.എം.ഒ.എ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ശുപാർശിത ഡോക്ടർ-ജനസംഖ്യ അനുപാതം 1:1,000 പിന്തുടരാൻ, കേരളത്തിന് 17,665 ഡോക്ടർമാരുടെ സേവനം കൂടി ആവശ്യമുണ്ടെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. ആയതിനാൽ, സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും ഡോക്ടർ-രോഗി അനുപാതം വർധിപ്പിക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള മോശം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് ഇത്


More from this section
2024-03-22 11:15:09

New Delhi: The rescheduling of the NEET PG 2024 exam date has sparked widespread discussion on social media, with aspiring doctors and current professionals expressing various concerns and criticisms regarding the decision.

2024-03-16 18:56:56

Dr. Kaurabhi Zade, an interventional radiologist at Sahyadri Hospitals in Pune, achieved success with a contrast-free angioplasty, a pioneering method aimed at reducing risks linked with contrast agents and preserving kidney function.

2025-02-03 16:58:51

Doctors Oppose Walk-In Interviews for Specialist Jobs

2023-08-19 19:17:19

ഹൈദരാബാദ്: മറ്റൊരു ഓൺലൈൻ തട്ടിപ്പ് കേസിൽ ഹൈദരാബാദിലെ നിസാംസ് ഇന്സ്ടിട്യൂറ്റ് ഓഫ് മെഡിക്കൽ സയൻസെസിൽ (നിംസ്) ജോലി ചെയ്യുന്ന സീനിയർ റെസിഡെന്റ് ഡോക്ടർക്ക് നഷ്ടമായത് 2.58 ലക്ഷം രൂപ. ഓ.എൽ.എക്സ് വഴി ഒരു ഇലക്ട്രിക്ക് കസേരയുടെ ഇടപാട് നടത്തുന്നതിനിടെയാണ് ഡോക്ടർക്ക് പണം നഷ്ടപ്പെട്ടത്.

2023-12-27 14:07:20

ഗുരുഗ്രാം (ഹരിയാന): ഇരട്ട സ്റ്റെന്റിംഗ് നടപടിക്രമം വിജയകരമായി പ്രയോഗിക്കുന്ന ഉത്തരേന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി ഗുരുഗ്രാമിലെ പരാസ് ഹെൽത്ത് മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.