ഗോരക്പൂർ (ഉത്തർ പ്രദേശ്): ഗോരക്പൂർ അംബേദ്‌കർ ക്രോസ്സിങ്ങിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ലേഡി ഡോക്ടർക്ക് ഒരു ഭീഷണിക്കത്ത് ലഭിച്ചു. 20 ലക്ഷം രൂപ നൽകണമെന്നും ഡോക്ടർ ഇത് അനുസരിക്കാത്ത പക്ഷം അവരെ അപായപ്പെടുത്തും എന്നുമായിരുന്നു കത്തിൻ്റെ ഉള്ളടക്കം. ഗോല പോസ്റ്റ് ഓഫീസ് വഴി സെപ്റ്റംബർ 25-നായിരുന്നു ഈ കത്ത് ഡോക്ടർക്ക് അയച്ചത്. തൊട്ടടുത്ത ദിവസം ആശുപത്രയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഡോക്ടറുടെ കൈയ്യിൽ ഈ കത്ത് കിട്ടിയത്. കത്ത് കണ്ട് ഭയന്ന ഡോക്ടർ ഉടൻ തന്നെ ആശുപത്രിയുടെ ഓണറെ വിവരമറിയിച്ചു. ശേഷം ഓണർ പോലീസിൽ വിവരമറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്‌ത് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഡോക്ടർക്ക് ലഭിച്ച കത്തിലെ വിലാസം ട്രേസ് ചെയ്‌ത് പോലീസ് നധീം, ഖുർഷീദ് എന്നീ രണ്ട് വ്യക്തികളെ പിടികൂടി. എന്നാൽ ഇവർക്ക് ഡോക്ടറെ ഉപദ്രവിക്കാനുള്ള ഒരു ഉദ്ദേശ്യവും ഇല്ലായിരുന്നെന്ന് ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറിയിച്ചു. ഒപ്പം സംശയാസ്പദമായി ഒന്നും തന്നെ ഇവരുടെ അടുത്തു നിന്നും ലഭിച്ചതുമില്ല. എന്നിരുന്നാലും, ഈ സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് ലഭിക്കുന്ന സംഭവം ഇതാദ്യമായിട്ടല്ലെന്നും ഒരു വർഷം മുൻപ് തനിക്കും പണം ആവശ്യപ്പെട്ട് കൊണ്ട് ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നുവെന്നും ആശുപത്രിയുടെ ഓണർ പറഞ്ഞു. ഈ സംഭവം ആശുപത്രിയിലെ ഡോക്ടർമാർക്കിടയിൽ വൻ ഭീതിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.
India Achieves Milestone with First Robotic heartTelesurgeries
സതാര: മഹാരാഷ്ട്രയിലെ സതാരയിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. മുഖംമൂടി ധരിച്ചെത്തിയ കുറച്ച് പേർ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മോഷണം നടത്തുകയും ആണ് ചെയ്തത്. 19 ലക്ഷത്തോളം വില വരുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളും 15 ലക്ഷത്തോളം രൂപയുമാണ് മോഷ്ട്ടാക്കൾ കവർന്നത്.
Concerns have been raised among Mumbai's civic hospital authorities due to notices summoning over 1,000 medical staff for Lok Sabha election duties.
Chaos in Hospital ;Civil Hospital Battles Crisis After Air India Crash
Doctors Urge Stronger Push for Flu Vaccination
We have various options to advertise with us including Events, Advertorials, Banners, Mailers, etc.