Top Stories
ഹൃദയാഘാതം: എസ്.എം.എസ് മെഡിക്കൽ കോളേജ് പ്രൊഫസർ മരണപ്പെട്ടു .
2023-12-30 10:51:01
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ജയ്‌പൂർ (രാജസ്ഥാൻ): സവായ് മാൻ സിംഗ് (എസ്.എം.എസ്) ഹോസ്പിറ്റലിൽ ഫിസിക്കൽ മെഡിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗത്തിൽ പ്രൊഫസറായി ജോലി ചെയ്യുന്ന ഡോക്ടർ നിതിൻ പാണ്ഡെ (49) മരണപ്പെട്ടു. ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിന്റെ കാരണമെന്ന് കരുതപ്പെടുന്നു. ഫിറ്റ്നസ് നിലനിർത്താനായി ഡോ. നിതിൻ ഒഴിവു സമയങ്ങളിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു. അങ്ങനെ സജീവമായ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ അകാല മരണം എസ്.എം.എസ്  മെഡിക്കൽ കോളേജിനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.  ഡോക്ടർ നിതിന്റെ അപ്രതീക്ഷിത മരണത്തിൽ തങ്ങൾക്ക് ഏറെ ദുഃഖമുണ്ടെന്ന് 
എസ്.എം.എസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ രാജീവ് ബഗർഹട്ട പറഞ്ഞു. ജോലിസമ്മർദ്ദമാവാം ഡോക്ടർമാരുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന് എസ്.എം.എസ് ആശുപത്രി സൂപ്രണ്ട് ഡോ. അചൽ ശർമ്മ പറഞ്ഞു. ഡോക്ടർ നിതിന്റെ മരണം അദ്ദേഹത്തിന്റെ ക്രിക്കറ്റ് ടീമംഗങ്ങളെയും ഏറെ ഞെട്ടലിൽ ആക്കിയിരിക്കുകയാണ്. "അദ്ദേഹം ഞങ്ങളെ വിട്ടു പോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല." ഡോക്ടർ നിതിന്റെ ക്രിക്കറ്റ് ടീമംഗമായ ഡോ. സതീഷ് ജെയിൻ പറഞ്ഞു. മുൻ രാജസ്ഥാൻ രഞ്ജി ടീം ക്യാപ്റ്റൻ രോഹിത് ജലാനിക്ക് ഡോക്ടർ നിതിനുമായി ദീർഘകാല ബന്ധമുണ്ടായിരുന്നു. "ഫിസിക്കൽ മെഡിസിൻ, റീഹാബിലിറ്റേഷൻ എന്നിവയിൽ ഒരു സ്പെഷ്യലിസ്റ്റ് ആയതിനാൽ, വളർന്നുവരുന്ന ക്രിക്കറ്റ് കളിക്കാരെ അദ്ദേഹം എപ്പോഴും സഹായിച്ചു." അദ്ദേഹം പറഞ്ഞു.
ഡോക്ടർമാർക്കിടയിലെ ഹൃദയാഘാതം മെഡിക്കൽ സമൂഹത്തിനെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ജൂലൈയിൽ ജയ്പൂരിൽ, ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ടോയ്‌ലെറ്റിൽ 35 കാരനായ ഡോക്ടറെ അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടർന്ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. ജൂലൈ 6ന് കാർഡിയോതൊറാസിക് വാസ്കുലർ സർജനായ ഡോ.അനുജ് സംഗൽ കുഴഞ്ഞു വീഴുകയും മൂന്ന് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.  
 പത്ത് ദിവസം മുൻപ് ഇന്റേണൽ മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ ചെയർമാനായ ഒരു മുതിർന്ന ഡോക്ടർക്ക് ഹൃദയാഘാതം ഉണ്ടായി. എന്നാൽ, ആ സമയത്ത് അദ്ദേഹം ആശുപത്രിയിൽ ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ അദ്ദേഹത്തിന് ചികിത്സ നൽകാൻ കഴിയുകയും ജീവൻ രക്ഷിക്കാനുമായി. ഇത് പോലെ ഡോക്ടർമാർക്കിടയിൽ ഒരുപാട് ഹൃദയാഘാതത്തിന്റെ കേസുകളാണ് സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.