സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഡിസംബറില്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ നേരിട്ട് കണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആവശ്യമായ തൊഴിലാളികളെ ഉറപ്പുവരുത്തി നവംബര്‍ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കരാര്‍ കമ്പനിക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്കി. ഇതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നാണ് അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ആയുര്‍വേദത്തിന്റെ സമഗ്ര വികസനത്തിനും അമൂല്യമായ ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സംസ്ഥാന വികസനത്തിന് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുമാണ് 311 ഏക്കറില്‍ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടോ? തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് ഡോ. ഫാത്തിമ സഹീർ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
കൊച്ചി: ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ മാതാപിതാക്കളെ കണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശം നൽകി.
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ അധിക്ഷേപിച്ചതിന്റെ പേരിൽ കോങ്ങാട് MLA ശാന്തകുമാറിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരാതി നൽകി. വ്യാഴായ്ച്ച രാത്രിയായിരുന്നു സംഭവം. പനി ബാധിച്ച തന്റെ ഭർത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ MLA എത്തുന്നത്. രാത്രി ഏകദേശം 8.15 ഓടെ ആയിരുന്നു ഇരുവരും എത്തിയിരുന്നത്.
Dr വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്..!!
കൂടെ വർക്ക് ചെയ്ത ഹൗസ് സർജൻ.. .അറിവ് ശരിയാണെങ്കിൽ ഡോക്ടർ ഇപ്പോൾ ട്രിവാൻഡറും കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്..
Dr വന്ദന ക്രൂരമായി ആക്രമിക്കപ്പെടുന്ന കാഴ്ചയും ശബ്ദവും അകത്തു മുറികളിൽ പൂട്ടിയിരുന്ന സ്റ്റാഫുകൾക്കും,ജീവൻ കൊടുത്തും സുരക്ഷ നൽകേണ്ട ഹോം ഗാർഡിനും, പോലീസിനും വ്യക്തമായിരുന്നു..
We have various options to advertise with us including Events, Advertorials, Banners, Mailers, etc.