Top Stories
അഡ്വാൻസ്ഡ് ലേസർ ഇന്നൊവേഷൻ പ്രയോജനപ്പെടുത്തുന്ന ദക്ഷിണേന്ത്യയിലെ ആദ്യ ആശുപത്രി: ചരിത്രം കുറിച്ച് ഗ്ലെൻഈഗിൾസ് ഹോസ്‌പിറ്റൽ.
2023-10-05 16:58:05
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

 

കെങ്കേരി (കർണ്ണാടക): ദക്ഷിണേന്ത്യയിൽ ആരോഗ്യ സംരക്ഷണം പുരോഗമിക്കുന്നതിനായുള്ള ഒരു മഹത്തായ മുന്നേറ്റത്തിൽ, കെങ്കേരിയിലെ ഗ്ലെൻഈഗിൾസ് ഹോസ്‌പിറ്റൽ അഭിമാനപൂർവ്വം റെക്കോ എസ്.എം.എ ലേസർ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ദ്രുതഗതിയിലുള്ള മുറിവ് ഉണക്കുന്നതിനും ടിഷ്യു റിപ്പയർ ചെയ്യുന്നതിനുമായി കൃത്യവും ആക്രമണാത്മകമല്ലാത്തതുമായ പരിഹാരങ്ങൾ ആണ് ഈ അത്യാധുനിക വിദ്യ വാഗ്‌ദാനം ചെയ്യുന്നത്. മുറിവുണക്കലും ടിഷ്യു റിപ്പയറും പുനർനിർവചിക്കാൻ റെക്കോ എസ്.എം.എ ലേസറിന് കഴിയും. പരമ്പരാഗത രീതികളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് അതിൻ്റെ  സവിശേഷമായ സംവിധാനമാണ്. കോശ സ്തരങ്ങൾ, ന്യൂക്ലിയസ്, സൈറ്റോപ്ലാസം എന്നിവയെ മൃദുവായി കൈകാര്യം ചെയ്യുന്നതിലൂടെ ഇത് ടിഷ്യു റിപ്പയർ ആരംഭിക്കുന്നു. ഇത് ഉയർന്ന താപനിലയുള്ള ചികിത്സകളുടെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ തകർപ്പൻ സാങ്കേതികവിദ്യ പുതിയ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ സംശ്ലേഷണത്തെ ഉത്തേജിപ്പിക്കുകയും, പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യകരമായ ടിഷ്യുവിലേക്ക് നയിക്കുകയും ചെയ്യുന്നു. രോഗികൾക്കും സർജന്മാർക്കും റെക്കോ എസ്.എം.എ നല്ല രീതിയിൽ തന്നെ ഗുണം ചെയ്യും. ശസ്ത്രക്രിയാ മുറിവുകളോ അനസ്തേഷ്യയോ ആശുപത്രി പ്രവേശനമോ ഇല്ലാതെ രോഗികൾക്ക് ഇനി മുതൽ നോൺ-ഇൻവേസിവ് ചികിത്സകൾ ലഭിക്കും. അങ്ങനെ അസ്വാസ്ഥ്യവും ശസ്ത്രക്രിയാ അപകടങ്ങളും ഈ സാങ്കേതിക വിദ്യ കാരണം കുറയുന്നു. റെക്കോ എസ്.എം.എ ചികിത്സയ്ക്കിടെ രോഗികൾക്ക് കാര്യമായ അസ്വസ്ഥത അനുഭവിക്കേണ്ടിയും വരില്ല. കാരണം ഈ ചികിത്സ ചൂട് സംവേദനം ഉണ്ടാക്കുന്നില്ല. മാത്രമല്ല, റെക്കോ എസ്.എം.എ ചർമ്മത്തിലോ മുറിവിൻ്റെ പ്രതലത്തിലോ ഉള്ള കേടുപാടുകൾ കുറയ്ക്കുകയും ആരോഗ്യകരമായ ടിഷ്യു രൂപീകരണം നടത്തുകയും സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വെരിക്കോസ് സിരകൾ, മുഖക്കുരു കാരണമുണ്ടാകുന്ന പാടുകൾ, പൊള്ളലേറ്റ പാടുകൾ, സർജറി കാരണം ഉണ്ടാകുന്ന പാടുകൾ, സോറിയാസിസ് എന്നിവയുൾപ്പെടെ വിവിധ ത്വക്ക് അവസ്ഥകളുടെ ചികിത്സയെയും ഇതിൻ്റെ വൈദഗ്ധ്യം പ്രാപ്തമാക്കുന്നു. ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒന്നിലധികം ചികിത്സാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ചില ശസ്ത്രക്രിയാ നടപടിക്രമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ റെക്കോ എസ്.എം.എ ചെലവ് കുറഞ്ഞതുമാണ്. ഇത് കാരണം ഒരുപാട് രോഗികൾക്ക് ഈ ചികിത്സയെ ആശ്രയിക്കാൻ പറ്റും. ശസ്ത്രക്രിയാ വിദഗ്ധരെ സംബന്ധിച്ചിടത്തോളം ഈ ചികിത്സ ഏറെ സഹായകരമാണ്. കേടായ ടിഷ്യു പ്രദേശങ്ങൾ കൃത്യമായി ലക്ഷ്യം വയ്ക്കുന്നതിനും ചുറ്റുമുള്ള ആരോഗ്യമുള്ള ടിഷ്യൂകൾക്ക് കുറഞ്ഞ തടസ്സം ഉറപ്പാക്കുന്നതിനും രോഗികളുടെ പ്രത്യേക അവസ്ഥകൾക്ക് കൂടുതൽ കൃത്യമായ ചികിത്സ നൽകുന്നതിനും റെക്കോ എസ്.എം.എ സഹായിക്കുന്നു. ഉയർന്ന താപനിലയും ഓക്സിജൻ എക്സ്പോസറും ഒന്നുമില്ലാതെ തന്നെ സ്വാഭാവിക ടിഷ്യു റിപ്പയർ ചെയ്യുന്ന രീതിയാണിത്.  ഇത് ശസ്ത്രക്രിയാ ഇടപെടലുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുകയും രോഗിയുടെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. "കേടായ മനുഷ്യ കോശങ്ങളെ നന്നാക്കുന്നതിനുള്ള വിപ്ലവകരമായ ഒരു പുതിയ രീതിയാണ് റെക്കോ എസ്.എം.എ. വിവിധ ത്വക്ക് പ്രശ്നങ്ങൾ, കോസ്മെറ്റിക് തിരുത്തലുകൾ, ഉണങ്ങാത്ത മുറിവുകൾ, കെലോയിഡുകൾ, കൂടാതെ മറ്റ് പല ഗുണങ്ങൾക്കും ഈ ചികിത്സ  ചെയ്യാം. അനസ്‌തേഷ്യയില്ലാത്ത ആക്രമണാത്മകമല്ലാത്ത ഡേകെയർ ചികിത്സയാണിത്. ഈ ചികിത്സയിലൂടെ കാര്യമായ വേദനയോ മുറിവുകളോ ഒന്നുമില്ലാതെ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാനും കഴിയും." ഗ്ലെൻഈഗിൾസ് ഹോസ്‌പിറ്റൽ ക്ലസ്റ്റർ മെഡിക്കൽ ഡയറക്ടർ ഡോ.സ്മിത താമയ്യ പറഞ്ഞു. "റെക്കോ എസ്.എം.എ ലേസർ സാങ്കേതികവിദ്യ കൊണ്ട് വരുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ ചികിത്സ രോഗികളുടെ പരിചരണത്തെ ഏറെ എളുപ്പമാക്കുന്നു. വൈദ്യശാസ്ത്രത്തിൻ്റെ  ഭാവിയെ യഥാർത്ഥത്തിൽ പുനർനിർവചിക്കുന്ന അത്യാധുനിക ആരോഗ്യ പരിരക്ഷാ നവീകരണങ്ങൾ നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്യുന്നു." ഗ്ലെൻഈഗിൾസ് ഹോസ്‌പിറ്റൽ

ക്ലസ്റ്റർ സി.ഒ.ഒ ബിജു നായരിൻ്റെ വാക്കുകൾ.

 


velby
More from this section
2023-12-21 16:52:44

ഹൈദരാബാദ്: പുതിയ ആരോഗ്യമന്ത്രിയായ ദാമോദർ രാജ നരസിംഹയുമായി  നടത്തിയ ചർച്ചയെ തുടർന്ന് തെലങ്കാന ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷനും (ജെ.യു.ഡി.എ) സീനിയർ റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനും (എസ്.ആർ.ഡി.എ) സമരം പിൻവലിക്കാൻ തീരുമാനിച്ചു.

2023-07-24 17:43:23

ന്യൂ ഡൽഹി: ഏറെ ബുദ്ദിമുട്ടേറിയ മറ്റൊരു കേസ് കൂടി പരിഹരിച്ചിരിക്കുകയാണ് AIIMS-ലെ ഡോക്ടർമാർ. നട്ടെല്ലിന് കുത്തേറ്റ ഒരു വ്യക്തിയെ ആണ് സർജറിയിലൂടെ ഡോക്ടർമാർ രക്ഷിച്ചത്. ആറിഞ്ച് നീളമുള്ള കത്തിയാണ് ഇദ്ദേഹത്തിൻറെ മുതുകിൽ നിന്നും ഏറെ പ്രയാസകരമായ സർജറിയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്.

2024-04-15 16:17:55

Dr. Gagandeep Kang, currently serving as the Director of Global Health at the Bill and Melinda Gates Foundation, has been honored with the esteemed John Dirks Award in global health, a prestigious recognition in the field.

2023-08-21 17:31:01

ഷില്ലോങ്: നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലെ (NEIGRIHMS) ഡോക്ടർമാർ, സംസ്ഥാനത്തും ഒരുപക്ഷേ നോർത്ത് ഈസ്റ്റ് മേഖലയിലും ആദ്യമായി, വളരെ അപൂർവമായ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച ഒരു രോഗിയിൽ അപൂർവമായ ഒരു സർജറി നടത്തി.

2023-09-26 17:20:22

ബാംഗ്ലൂർ: ഒരു ദിവസം 3797 എലെക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി) സ്‌ക്രീനിങ്ങുകൾ നടത്തി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ബാംഗ്ലൂരിലെ നാരായണ ഹെൽത്ത്.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.