Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
തെലങ്കാന: ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഡോക്ടർമാർ സമരം പിൻവലിച്ചു.
2023-12-21 16:52:44
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഹൈദരാബാദ്: പുതിയ ആരോഗ്യമന്ത്രിയായ ദാമോദർ രാജ നരസിംഹയുമായി  നടത്തിയ ചർച്ചയെ തുടർന്ന് തെലങ്കാന ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷനും (ജെ.യു.ഡി.എ) സീനിയർ റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനും (എസ്.ആർ.ഡി.എ) സമരം പിൻവലിക്കാൻ തീരുമാനിച്ചു. സ്റ്റൈപെൻഡ് തർക്കങ്ങളെ തുടർന്നായിരുന്നു ഡോക്ടർമാർ സമരം ചെയ്യാൻ ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച മുതൽ ഔട്ട്‌പേഷ്യന്റ് (ഒ.പി), ഇലക്‌റ്റീവ് ഡ്യൂട്ടി എന്നിവ ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു. യോഗത്തിൽ, ശ്രദ്ധ ആവശ്യമുള്ള നിരവധി നിർണായക വിഷയങ്ങൾ ജെ.യു.ഡി.എ അംഗങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ മാസവും 15-നകം പേയ്‌മെന്റുകൾ ക്രെഡിറ്റ് ചെയ്യുമെന്നും സ്‌റ്റൈപ്പൻഡ് ക്രമപ്പെടുത്തുമെന്നും മന്ത്രി ദാമോദർ രാജ നരസിംഹ ഡോക്ടർമാർക്ക് ഉറപ്പ് നൽകി. "സ്റ്റൈപ്പന്റുകൾ കൃത്യമായി നൽകാൻ ഒരു പുതിയ സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്തിട്ടുണ്ടെന്നും അടുത്ത 20 ദിവസത്തിനുള്ളിൽ ഇത് പ്രവർത്തനം ആരംഭിക്കുമെന്നും 
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉറപ്പ് നൽകിയതായി ജെ.യു.ഡി.എ പ്രസിഡന്റ് കൗശിക് കുമാർ പിഞ്ചർള പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള നിരവധി ആശുപത്രികളിലെ ഹോസ്റ്റൽ സൗകര്യങ്ങളുടെ കുറവായിരുന്നു യോഗത്തിൽ  ചർച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട വിഷയം. സ്ഥലപരിമിതി നേരിടുന്ന സ്ഥലങ്ങളിൽ പുതിയ ഹോസ്റ്റലുകൾ നിർമിക്കുമെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. ചില സന്ദർഭങ്ങളിൽ, മെഡിക്കൽ പ്രൊഫഷണലുകളുടെ താമസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി അടുത്തുള്ള സ്ഥലങ്ങളിലും ഹോസ്റ്റൽ പണിയാൻ പ്ലാനുണ്ടെന്നും മന്ത്രി പറഞ്ഞു


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.