ന്യൂ ഡൽഹി: ഏറെ ബുദ്ദിമുട്ടേറിയ മറ്റൊരു കേസ് കൂടി പരിഹരിച്ചിരിക്കുകയാണ് AIIMS-ലെ ഡോക്ടർമാർ. നട്ടെല്ലിന് കുത്തേറ്റ ഒരു വ്യക്തിയെ ആണ് സർജറിയിലൂടെ ഡോക്ടർമാർ രക്ഷിച്ചത്. ആറിഞ്ച് നീളമുള്ള കത്തിയാണ് ഇദ്ദേഹത്തിൻറെ മുതുകിൽ നിന്നും ഏറെ പ്രയാസകരമായ സർജറിയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്. ഹരിയാനയിലെ കർനാൽ സ്വദേശിയായിരുന്നു കുത്തേറ്റ വ്യക്തി. ജൂലൈ 12-ന് തൻ്റെ ജ്വല്ലറി ഷോപ്പിൽ മോഷണം നടക്കവെ അത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തിന് കുത്തേറ്റത്. ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം നടന്നത്. ശേഷം രണ്ട് ആശുപത്രികളിൽ ഇദ്ദേഹം പോയെങ്കിലും വളരെ സങ്കീർണമായ കേസ് ആയതിനാൽ ഒടുവിൽ ഇദ്ദേഹത്തെ AIIMS-ലേക്ക് റെഫർ ചെയ്യുകയായിരുന്നു. ഏകദേശം രാത്രി 10 മണിയോടെയാണ് ഇദ്ദേഹം AIIMS-ൽ എത്തുന്നത്. AIIMS ട്രൗമ സെൻറെറിലെ മേധാവി ഡോ.കമ്രാൻ ഫറൂഖ് ആണ് സർജറിക്ക് നേതൃത്വം നൽകിയത്. "കത്തി അസ്ഥിയിലൂടെ കടന്നുപോയതിനാൽ ഇത് വളരെ അപൂർവമായ പരിക്കാണ്. മൂർച്ചയുള്ള ഒരു വസ്തുവിന് അസ്ഥികളിലൂടെ തുളച്ചു കയറാൻ നല്ല ബുദ്ദിമുട്ടാണ്. പക്ഷേ ഈ കേസിൽ അത് സംഭവിച്ചു. പ്രധാന രക്തക്കുഴലുകളിൽ നിന്ന് വെറും മില്ലിമീറ്ററുകൾ മാത്രം അകലെയായിരുന്നു ഇദ്ദേഹത്തിൻറെ പരിക്ക്. കുറഞ്ഞത്, കത്തിയുടെ ആറിഞ്ച് അകത്തുണ്ടായിരുന്നു. പുറകിൽ കുത്തേറ്റതിനാൽ ഇത് ഒരു വെല്ലുവിളി നിറഞ്ഞ കേസായിരുന്നു, അതിനാൽ, പുനർ-ഉത്തേജന വേളയിലോ ഇമേജിംഗ്, സർജറി സമയത്തോ ഞങ്ങൾ സാധാരണയായി സൂക്ഷിക്കുന്ന രോഗിയുടെ സ്ഥാനം മിനുസമാർന്നതാണ്. എന്നാൽ ഈ സാഹചര്യത്തിൽ, കത്തിയുടെ ഏതെങ്കിലും ചലനം സുഷുമ്നാ നാഡിക്ക് കൂടുതൽ പരിക്കേൽപ്പിക്കാൻ സാധ്യതയുള്ളതിനാൽ രോഗിക്ക് പുറകിൽ കിടക്കാൻ കഴിയില്ല." ഡോ.കമ്രാൻ ഫാറൂഖിൻറെ വാക്കുകൾ. രണ്ടര മണിക്കൂറോളം നീണ്ട സർജറിക്കൊടുവിൽ ഇദ്ദേഹത്തിൻറെ നട്ടെല്ലിൽ നിന്നും കത്തി നീക്കം ചെയ്തു. " ഞങ്ങൾ മുൻപും ഇത്തരം വസ്തുക്കൾ നീക്കം ചെയ്തിരുന്നു, എന്നാൽ ഇത് ആദ്യമായാണ് നട്ടെല്ലിന്റെ അസ്ഥിയിൽ മൂർച്ചയുള്ള വസ്തു തുളച്ചുകയറുന്നതും ഞങ്ങൾ അത് നീക്കം ചെയ്യുന്നതും, ഇത് വളരെ അപൂർവമാണ്. കത്തി ചലിപ്പിക്കാതെ നീക്കം ചെയ്യേണ്ടതിനാൽ ഈ കേസിൽ കൃത്യത ആവശ്യമായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഇത് നീങ്ങിയിരുന്നെങ്കിൽ സുഷുമ്നാ നാഡിക്ക് കൂടുതൽ തകരാർ സംഭവിക്കുകയും അത് മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ രോഗിയുടെ പ്രധാന രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുമായിരുന്നു." ട്രൗമ സെന്ററിലെ സർജറി വിഭാഗത്തിലെ പ്രൊഫസർ അമിത് ഗുപ്ത പറഞ്ഞു. രോഗി സുഖം പ്രാപിക്കുന്നുണ്ടെങ്കിലും തൊറാസിക് നട്ടെല്ലിന് പരിക്കേറ്റതിനാൽ ഇടത് കാൽ തളർന്നിരിക്കുകയാണ്. എന്തായാലും അധികം വൈകാതെ തന്നെ ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ പറ്റുമെന്ന് AIIMS-ലെ ഡോക്ടർമാർ പറഞ്ഞു.
Rajasthan Hospital Denies Viral Claim of 10 Doctors Testing HIV Positive
Hisar Doctors Cleared of PNDT Charges After 19 Years
ബെഗുസരായ് (ബീഹാർ): ബീഹാറിലെ ബെഗുസരായിൽ ക്ലിനിക് നടത്തുന്ന ഡോ. രൂപേഷ് കുമാർ എന്ന പീഡിയാർട്ടീഷൻ ഡോക്ടർക്ക് കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് വഴി ഒരു ഭീഷണിക്കത്ത് ലഭിച്ചു.
താനെ: സൗന്ദര്യ വർധന വസ്തുക്കൾ ഓൺലൈൻ ആയി വാങ്ങുന്നതിനിടെ ഡോക്ടർക്ക് നഷ്ടമായത് 1.92 ലക്ഷം രൂപ. ഡോക്ടർ (28) മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം.
A study conducted by the Goa unit of the Indian Medical Association indicates that 42 percent of physicians in the state of Goa show symptoms of burnout.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.