അഹമ്മദാബാദ് (ഗുജറാത്ത്): ഓൺലൈൻ ടാസ്‌ക് തട്ടിപ്പിലൂടെ ഒരു പി.ജി രണ്ടാം വർഷ ഓർത്തോപീഡിക്സ് റെസിഡൻഡ് ഡോക്ടർക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ. ബി.ജെ മെഡിക്കൽ കോളേജിലെ ഡോ. ബ്രിജേഷാണ് (27) തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ഓഗസ്റ്റിൽ ബ്രിജേഷിന് ടെലിഗ്രാമിൽ പാർട്ട്-ടൈം ജോലി വാഗ്‌ദാനം ചെയ്‌ത് കൊണ്ട് നിഖിത ശർമ്മ എന്നൊരു സ്ത്രീയുടെ മെസ്സേജ് ലഭിക്കുകയായിരുന്നു. ഓൺലൈൻ ടാസ്ക്കുകൾ ചെയ്‌തു കൊണ്ട് പണം സമ്പാദിക്കാം എന്നായിരുന്നു ഇവരുടെ വാഗ്‌ദാനം. അതിനായി ടാസ്‌ക് ചെയ്‌തു തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു 10,000 രൂപ നൽകാൻ ഇവർ ബ്രിജേഷിനോട് ആവശ്യപ്പെട്ടു. ഡോക്ടർ പണം നൽകുകയും ശേഷം ടാസ്‌ക് ചെയ്യാൻ തുടങ്ങുകയും ചെയ്‌തു. ചില ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകാനായിരുന്നു ആദ്യത്തെ ടാസ്‌ക്. എന്നാൽ ഇതിൽ നിന്നും ബ്രിജേഷിന് ലഭിച്ചത് ആകെ 30 രൂപ മുതൽ 100 രൂപ വരെ മാത്രമാണ്. ശേഷം നിഖിത ശർമ്മയുടെ ആവശ്യപ്രകാരം ബ്രിജേഷ് വീണ്ടും ഇവർക്ക് പണം നൽകി. അങ്ങനെ ആകെ മൊത്തം 6.23 ലക്ഷം രൂപയാണ് ഡോക്ടർക്ക് നഷ്ടമായത്, ടാസ്‌ക് ചെയ്‌ത് തിരിച്ചു കിട്ടിയതാകട്ടെ ആകെ 1,036 രൂപയും. അക്കിടി പറ്റിയത് മനസ്സിലായ ഡോ. ബ്രിജേഷ് സൈബർ ക്രൈം പോലീസിൽ പരാതി നൽകി. നിഖിത ശർമ്മയുടെ കൂടെ മറ്റൊരു വ്യക്തി കൂടി ഈ തട്ടിപ്പിൽ പങ്കാളിയാണെന്നും ഇവരുടെ ടെലിഗ്രാമിലൂടെ താൻ ഇയാളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. ബ്രിജേഷിൻ്റെ പരാതിയിൽ ഈ രണ്ടു പേർക്കുമെതിരെ വിശ്വാസ ലംഘനം, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവ പ്രകാരം സൈബർ ക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്. സമാനമായ മറ്റൊരു കേസ് കഴിഞ്ഞ സെപ്റ്റംബറിൽ നടന്നിരുന്നു. അന്ന് ഓൺലൈൻ ടാസ്‌ക് തട്ടിപ്പുകാർ വഞ്ചിച്ചത് ഒരു ഷെയർ ബ്രോക്കറിനെയായിരുന്നു. 2.5 കോടി രൂപയാണ് അന്ന് ഈ ഷെയർ ബ്രോക്കറിന് നഷ്ടമായത്. ഇത്തരത്തിലുള്ള ടാസ്‌ക് തട്ടിപ്പുകൾ നടത്തുന്നത് വലിയ ഒരു സംഘം തന്നെയാണ്. അവരുടെ പ്രവർത്തന രീതി സാധാരണയായി ഒന്നു തന്നെയാണ്, പക്ഷേ ഇവർ നൽകുന്ന ജോലികൾ വ്യത്യസ്തമായിരിക്കും. ബിസിനസ്സുകൾ, പ്രൊഡക്ടുകൾ, ഗൂഗിളിലെ ചില സേവനങ്ങൾ, ചില സിനിമകൾ എന്നിവയ്ക്ക് റേറ്റിംഗ് നൽകാൻ ആകും ഇവർ സാധാരണയായി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഇവർ ആദ്യം ഉപഭോക്താക്കളോട് ചെറിയ ഒരു തുക നൽകാൻ ആവശ്യപ്പെടും. തുടർന്ന് ഉപഭോക്താക്കൾ ഓരോ ടാസ്‌ക് ചെയ്‌തു കഴിയുമ്പോൾ അവരുടെ വിശ്വാസം പിടിച്ചു പറ്റാൻ വേണ്ടി ഇവർക്ക് ഒരു ക്യാഷ് പ്രൈസ് ഈ തട്ടിപ്പുകാർ നൽകുകയും ചെയ്യും. തുടർന്ന്, പതുക്കെ പതുക്കെ ഇവർ ഉപഭോക്താക്കളോട് വലിയ തുക നൽകാൻ ആവശ്യപ്പെടുകയും ഉപഭോക്താക്കൾ തങ്ങൾ പോലും അറിയാതെ ഇതിൽ വീണു പോവുകയും ചെയ്യുന്നു. അങ്ങനെ വലിയ ഒരു തുക ഉപഭോക്താക്കളിൽ നിന്നും ഇവർ നേടി എടുക്കുകയും ചെയ്യുന്നു.
Patna: Two suspects were detained by Patna Police on Thursday for allegedly threatening a prominent orthopedic surgeon in the city and demanding money from him.
ഭോപ്പാൽ (മധ്യ പ്രദേശ്): കടബാധ്യതയെ തുടർന്ന് മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഒരു ഡോക്ടർ ദമ്പതിമാർ അവരുടെ വീട്ടിൽ ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു.
ഡൽഹി: ടിന്നിട്ടസ് ബാധിച്ച 53-കാരനായ ഡച്ചുകാരനിൽ മൈക്രോവാസ്ക്കുലർ ന്യൂറോസർജറി ചെയ്‌ത് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ ഡോക്ടർമാർ.
ഭുബനേശ്വർ: ഒഡീഷയിലെ കെന്ദുജാർ ജില്ലയിൽ വിരമിച്ച ഡോക്ടറെ അടച്ചിട്ട മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബൽറാം സാഹു ആണ് മരണപ്പെട്ടത്.
മുംബൈ: ഓൺലൈനിൽ നിന്നും കുറച്ച് സമൂസ ഓർഡർ ചെയ്ത മുംബൈയിലെ യുവ ഡോക്ടർ പെട്ടത് തട്ടിപ്പുകാരുടെ നടുവിൽ. ജൂലൈ 8-നായിരുന്നു സംഭവം. മുംബൈയിലെ KEM ആശുപത്രിയിൽ ജോലി ചെയ്യുന്ന 27-കാരനായ ഡോക്ടർ തൻ്റെ കൂട്ടുകാർക്കൊപ്പം ഒരു ടൂർ പ്ലാൻ ചെയ്യുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.