Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ബി.ജെ.പി എം.എൽ.എ ശാരീരികമായി ഉപദ്രവിച്ചു: ആരോപണവുമായി ബിഹാറിലെ ഡോക്ടർ.
2023-10-12 14:58:29
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

പാത്ന (ബീഹാർ): ബി.ജെ.പി എം.എൽ.എ ആയ പ്രണവ് കുമാർ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ബിഹാർ മുൻഗറിലെ സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ ആരോപിച്ചു. അത്യാഹിത വിഭാഗത്തിലെ തൻ്റെ  ക്യാബിനിലേക്ക് ബി.ജെ.പി എം.എൽ.എ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് സദർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. കുമാർ ഷാനു പറഞ്ഞു. ഡോക്ടറും എം.എൽ.എ-യും തമ്മിലുള്ള വാക്കു തർക്കത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നേരത്തെ തന്നെ വൈറലായിരുന്നു. "അത്യാഹിത വിഭാഗത്തിൽ ഒരു ന്യൂറോ കേസ് വന്നു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഞാൻ അത് ഉയർന്ന കേന്ദ്രത്തിലേക്ക് റഫർ ചെയ്തു. രോഗിയുടെ ബന്ധുക്കൾ എം.എൽ.എയോട് സംസാരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അത് ഞാൻ നിരസിച്ചു. അപ്പോൾ അവർ എൻ്റെ പേര് ചോദിച്ചു. എൻ്റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ എൻ്റെ ജോലിയാണ് ചെയ്‌തത്‌." ഷാനു അവകാശപ്പെട്ടു. ഏതാനും മിനിറ്റുകൾക്ക് ശേഷം എം.എൽ.എ പ്രണവ് കുമാറും അദ്ദേഹത്തിൻ്റെ രണ്ട് ബോഡിഗാർഡുകളും ആശുപത്രിയിലെത്തി അത്യാഹിത വിഭാഗത്തിലേക്ക് ഇരച്ചുകയറി. ശേഷം അവർ എൻ്റെ കഴുത്തിൽ ബലമായി പിടിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ട്. ഞാൻ ഡ്യൂട്ടിയിലായിരുന്നു. സംഭവത്തിന് ശേഷം ഞാൻ ഭയന്നുപോയി. എന്താണ് ഞാൻ ചെയ്‌ത തെറ്റ്? ന്യൂറോ രോഗികളെ ചികിത്സിക്കാൻ മരുന്നില്ല. അതിനാൽ ഞാൻ രോഗിയെ മറ്റൊരു ഉയർന്ന കേന്ദ്രത്തിലേക്ക് റഫർ ചെയ്തു. അത്തരം ഭയാനകമായ സാഹചര്യങ്ങളിൽ എനിക്ക് ജോലി ചെയ്യാൻ കഴിയില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ ആരോപണങ്ങളൊക്കെ എം.എൽ.എ പ്രണവ് കുമാർ നിരസിച്ചു. "ഒരു രോഗിയെക്കുറിച്ച് സംസാരിക്കാനും ഡോക്ടറുടെ നിർദേശങ്ങൾ അറിയാനും വേണ്ടിയാണ് ഞാൻ ഡോ. ഷാനുവിനെ കണ്ടത്. പക്ഷേ അദ്ദേഹം എന്നോട് സംസാരിക്കാൻ വിസമ്മതിച്ചു. എന്നോടും രോഗിയോടും ഡോക്ടർ മോശമായാണ് പെരുമാറിയത്. ഞാൻ അദ്ദേഹത്തിൻ്റെ കഴുത്തിൽ പിടിച്ചില്ല. അദ്ദേഹം തൻ്റെ ടേബിളിൽ അടിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിൻ്റെ പേര് ചോദിക്കുക മാത്രമാണ് ചെയ്‌തത്‌." എം.എൽ.എ പറഞ്ഞു


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.