Top Stories
ഇൻഡോർ എം.വൈ ഹോസ്പിറ്റലിൽ ആദിവാസിയുടെ ശരീരത്തിൽ നിന്നും മൂന്ന് അമ്പുകൾ നീക്കം ചെയ്‌ത് ഡോക്ടർമാർ.
2023-11-23 17:26:04
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഇൻഡോർ (മധ്യ പ്രദേശ്): സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഒരു ആദിവാസിയുടെ (60) ശരീരത്തിൽ കുടുങ്ങിയ മൂന്ന് അമ്പുകൾ നീക്കം ചെയ്‌ത്‌ ഇൻഡോർ മഹാരാജ യശ്വന്തറാവു (എം.വൈ) ഹോസ്പിറ്റലിലെ ഡോക്ടർമാർ. ഇദ്ദേഹത്തിൻ്റെ വയറിലും, തുടയിലും, കൈയ്യിലും ആയിരുന്നു അമ്പുകൾ പതിഞ്ഞിറങ്ങിയത്. ആശ്ചര്യകരമെന്നു പറയട്ടെ, ബർവാനിയിൽ നിന്ന് എം.വൈ ആശുപത്രിയിൽ എത്താൻ ഈ മനുഷ്യൻ ശരീരത്തിൽ അമ്പുകളുമായി 150 കിലോമീറ്ററിലധികം സഞ്ചരിച്ചു. സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ആയുധങ്ങളാണ് അമ്പും വില്ലും. എതിരാളികളുമായി ഏറ്റു മുട്ടുന്നതിനിടെയായിരുന്നു ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ അമ്പുകൾ പതിച്ചത്. ശസ്ത്രക്രിയ ചെയ്യാൻ കുറച്ചെങ്കിലും താമസിച്ചിരുന്നെങ്കിൽ രോഗിയുടെ ജീവന് തന്നെ ഭീഷണിയായേനെ എന്നാണ് സീനിയർ സർജനായ ഡോ.അരവിന്ദ് ഘൻഘോറിയ പറഞ്ഞത്. “നവംബർ 13 ന് രോഗിയായ ഇസ്മലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം പുരട്ടിയിരുന്ന മൂന്ന് അമ്പുകളാണ് ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഒരു അമ്പ് ഇസ്മാലിൻ്റെ  അടിവയറിൽ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് കുടലിലേക്കും കരളിലേക്കും വരെ തുളച്ചുകയറി. മറ്റൊരു അമ്പ് ഇദ്ദേഹത്തിൻ്റെ തുടയിൽ ആയിരുന്നു. ഇത് കാരണം നിരവധി സുപ്രധാന ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇത് രോഗിയെ അബോധാവസ്ഥയിലും തുടർന്ന് ഗുരുതരാവസ്ഥയിലും ആക്കി." ഡോ ഘൻഘോറിയ പറഞ്ഞു. ഇദ്ദേഹത്തെ പരിശോധിച്ച ശേഷം ഉടൻ തന്നെ ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായി ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, അഞ്ചു മണിക്കൂർ നീണ്ടു നിന്ന സങ്കീർണമായ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. “അദ്ദേഹത്തിൻ്റെ കുടലിനും കരളിനും കേടുപാടുകൾ പറ്റിയതിനാൽ, അടിവയറിൽ നിന്നും അമ്പ് നീക്കം ചെയ്യുക എന്നത് ഏറെ കാഠിന്യമേറിയ ജോലിയായിരുന്നു. രോഗിയുടെ കേടുപാടുകൾ പറ്റിയ ഞരമ്പുകളും കുടലും ഞങ്ങൾ ശരിയാക്കി. അതേസമയം അദ്ദേഹത്തിൻ്റെ തുടയിലെ കേടായ രക്തക്കുഴലുകൾ നന്നാക്കാനും ഏറെ കൃത്യത അനിവാര്യമാണ്." ഡോ ഘൻഘോറിയ പറഞ്ഞു. ഹിന്ദി സംസാരിക്കാത്തതിനാൽ അദ്ദേഹത്തിൻ്റെ ഭാഷ മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും ഡോക്ടർമാർക്ക് ഗോത്രഭാഷ മനസ്സിലാക്കാൻ തീരെ കഴിഞ്ഞില്ലെന്നും ഡോക്ടർമാർ പറഞ്ഞു. "സർക്കാർ ആശുപത്രിയിൽ സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.  എന്നാൽ, സ്വകാര്യ ആശുപത്രിയിൽ ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ. ശസ്ത്രക്രിയാ വിദഗ്ധരായ ഡോ.നവീൻ ഗുപ്ത, ഡോ. ഫരീദ് ഖാൻ, ഡോ. സഹജ് ധക്കാട്, അനസ്‌തെറ്റിസ്റ്റുമാരായ ഡോ. കെ.കെ. അറോറ, ഡോ. റിതു പൗരാണിക് എന്നിവരടങ്ങിയ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്." ഡോ ഘൻഘോറിയയുടെ വാക്കുകൾ.


velby
More from this section
2025-03-08 13:32:13

Patient in 'coma' Alleges Excessive Charges at Ratlam Hospital

2023-09-25 10:08:28

ഭുബനേശ്വർ: ഒഡീഷയിലെ ബരിപാഡ ടൗണിലെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ (ഹൗസ് സർജൻ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

2025-02-04 15:50:04

Government Removes Customs Duty on 36 Essential Medicines to Boost Healthcare Access

2024-04-24 18:00:56

The Uttar Pradesh Prosecution Department is devising a new system to tackle case backlogs in courts by enabling government officers, predominantly police personnel and doctors, to virtually record evidence for pending cases.

2023-09-06 12:05:15

അമരാവതി: ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു സർക്കാർ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് പവർ കട്ട് സമയത്ത് മൊബൈൽ ഫ്ലാഷ്‌ ലൈറ്റിൻ്റെ  സഹായത്തോടെ പരിക്കേറ്റ ഒരാളെ ചികിത്സിക്കുന്ന വീഡിയോ സെപ്റ്റംബർ 2, ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.