അമരാവതി: ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു സർക്കാർ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് പവർ കട്ട് സമയത്ത് മൊബൈൽ ഫ്ലാഷ് ലൈറ്റിൻ്റെ സഹായത്തോടെ പരിക്കേറ്റ ഒരാളെ ചികിത്സിക്കുന്ന വീഡിയോ സെപ്റ്റംബർ 2, ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആദിവാസികൾ കൂടുതലുള്ള പാർവതിപുരം മന്യം ജില്ലയിലെ കുറുപ്പം മണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്.സി) വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അടിക്കടിയുള്ള പവർ കട്ടുകൾ ആന്ധ്രാപ്രദേശിലെ വിവിധ മേഖലകളിൽ വലിയ ദുരിതം സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) തലവനുമായ ചന്ദ്രബാബു നായിഡു ആരോപിച്ചു. വീഡിയോയിൽ, കുറച്ച് ആരോഗ്യ പ്രവർത്തകർ ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയുടെ മേൽ ഇരുട്ടിൽ അവരുടെ മൊബൈൽ ഫ്ലാഷ്‌ലൈറ്റുകൾ ഉയർത്തിപ്പിടിക്കുന്നതും മറ്റൊരു ആരോഗ്യ പ്രവർത്തകൻ രോഗിയെ പരിചരിക്കാൻ തയ്യാറെടുക്കുന്നതുമാണ് ഉള്ളത്. ആശുപത്രിയിൽ ഇൻവെർട്ടറും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും വോൾട്ടേജിലെ ഏറ്റക്കുറച്ചിലുകൾ കാരണം ഇൻവെർട്ടർ തകരാറിലായതിനാൽ വൈദ്യുതി നിലച്ച ഉടൻ തന്നെ ഇൻവെർട്ടർ ഓൺ ചെയ്യാനായില്ലെന്ന് ഹോസ്പിറ്റൽ സർവീസസ് (ഡി.സി.എച്ച്.എസ്) ജില്ലാ കോർഡിനേറ്റർ ഡോ. വാഗ്ദേവി പറഞ്ഞു. വൈറൽ വീഡിയോ ചിത്രീകരിക്കപ്പെട്ടതിന് ശേഷം ജനറേറ്റർ ഓൺ ആവുകയും ലൈറ്റുകൾ തെളിയുകയും ചെയ്‌തെന്ന് ഇവർ പറയുന്നു. "സംഭവത്തിന് തലേദിവസം രാത്രിയും പകലും കനത്ത മഴ ഉണ്ടായിരുന്നു. ഇത് വോൾട്ടേജ് വ്യതിയാനങ്ങൾക്ക് കാരണമാവുകയും ഇൻവെർട്ടറിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ ജനറേറ്റർ ഓണാക്കി." ഡോ. വാഗ്ദേവി പറഞ്ഞു. നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കേണ്ട രക്ത സംഭരണ യൂണിറ്റുകൾ സി.എച്ച്.സികളിൽ ഉള്ളതിനാൽ ജില്ലയിലെ ഏഴ് സി.എച്ച്.സികളിലും ഇൻവെർട്ടറുകളും ജനറേറ്ററുകളും പ്രവർത്തനക്ഷമമായ നിലയിലാണെന്നും അവർ പറഞ്ഞു. “കനത്ത മഴയെത്തുടർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ താൽക്കാലിക പ്രശ്‌നമുണ്ടായി.” അവർ പറഞ്ഞു. "കുറുപ്പത്തെ സി.എച്ച്.സിയിൽ 20 കിടപ്പുരോഗികളെ ഉൾക്കൊള്ളാൻ കഴിയും, പ്രതിദിനം ശരാശരി 100 രോഗികൾ ആശുപത്രിയിൽ എത്തുന്നു." ഡോ. വാഗ്ദേവി കൂട്ടിച്ചേർത്തു
ചെന്നൈ: രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന 30 കാരനായ ഡോക്ടറെ തിങ്കളാഴ്ച ചൂളൈമേട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ന്യൂ ഡൽഹി: ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് ഇനി മുതൽ വിദേശ രാജ്യങ്ങളിൽ പ്രാക്റ്റീസ് ചെയ്യാനും പോസ്റ്റ് ഗ്രാജുവേഷൻ (പി.ജി) നേടാനും കഴിയും. ഇതിൻ്റെ കാരണം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) 10 വർഷത്തേക്ക് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എഡ്യൂക്കേഷൻ്റെ (ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം നേടിയിട്ടുണ്ട്.
ജുൻജുനു (രാജസ്ഥാൻ): മേജർ ഡോ. കവിത മൈലിൻ്റെ (29) അപ്രതീക്ഷിത മരണം രാജ്യത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ചെന്നൈ: തമിഴ് നാട്ടിൽ വ്യാജ ഡോക്ടർമാരുടെ എണ്ണം ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ അടുത്താണ് വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ പരാതി നൽകിയ യുവ ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്.
ഭുബനേശ്വർ (ഒഡീഷ): ഡിസംബർ 9 ന് കൊൽക്കത്തയിൽ വെച്ച് നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ, 2023-2024 വർഷത്തേക്കുള്ള കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) പ്രസിഡന്റായി ഡോ.പി.സി. രാത്ത് ചുമതലയേറ്റു. .
We have various options to advertise with us including Events, Advertorials, Banners, Mailers, etc.