ഭുബനേശ്വർ (ഒഡീഷ): ഡിസംബർ 9 ന് കൊൽക്കത്തയിൽ വെച്ച് നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ, 2023-2024 വർഷത്തേക്കുള്ള കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) പ്രസിഡന്റായി ഡോ.പി.സി. രാത്ത് ചുമതലയേറ്റു. സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ, ഡോ. പി.സി.രാത്ത് വിവിധ സംസ്ഥാന ശാഖകളുമായും മറ്റ് രാജ്യങ്ങളിലെ വിവിധ കാർഡിയോളജിക്കൽ സൊസൈറ്റികളുമായും കോർഡിനേറ്റ് ചെയ്യും. വിവിധ ആരോഗ്യ പരിപാലന നയങ്ങൾ രൂപീകരിക്കുന്നതിന് അദ്ദേഹം ഇന്ത്യൻ സർക്കാരുമായും സംസ്ഥാന സർക്കാരുകളുമായും ചർച്ചകൾ നടത്തും. നിലവിൽ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോളജി മേധാവിയായ ഡോ. റാത്ത്, സങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിംഗും, റോബോട്ടിക് ആൻജിയോപ്ലാസ്റ്റി എന്നിവയുൾപ്പെടെ നിരവധി ഹൃദ്രോഗ പ്രക്രിയകൾ കൃത്യമായി ചെയ്തതിന് ഏറെ അഭിനന്ദിക്കപ്പെട്ട വ്യക്തിയാണ്. മെഡിക്കൽ ലോകത്ത് നിന്നും ഡോ. രാത്തിനു അഭിനന്ദനപ്രവാഹങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഒഡീഷയിൽ നിന്നും ആദ്യമായാണ് ഒരു ഡോക്ടർ ഈ സ്ഥാനത്ത് എത്തുന്നത്. ബിർളയിലെ വി.എസ്.എസ് മെഡിക്കൽ കോളേജിൽ നിന്നും 1979 ൽ ആണ് ഡോ. രാത്ത് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. 1983 ൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജിൽ നിന്നും എം.ഡിയും പൂർത്തിയാക്കി. തുടർന്ന്, 1986 ൽ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും ഇദ്ദേഹം കാർഡിയോളജിയിൽ ഡി.എം ചെയ്തു. ഫ്രാൻസിലെ റൗൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർവെൻഷണൽ കാർഡിയോളജിയിൽ ഫെല്ലോഷിപ്പും ലഭിച്ചു ഡോ. രാത്തിന്. കാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 4000 പ്രതിനിധികൾ പങ്കെടുത്തു. യുഎസ്എ, യൂറോപ്പ്, ആഫ്രിക്ക, അർജന്റീന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 47 അന്തർദേശീയ ഫാക്കൽറ്റി അംഗങ്ങളും ഇതിലുൾപ്പെടുന്നു.കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ 75 വർഷം മുൻപ് ഡോ. ബി.സി. റോയിയാണ് ആരംഭിച്ചത്. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റും തുടർന്ന് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയുമായി അദ്ദേഹം.
ന്യൂഡൽഹി: പരിശോധനക്കിടെ ഡോക്ടറെ കത്തി കൊണ്ട് ആക്രമിച്ച രോഗി അറസ്റ്റിൽ. ന്യൂ ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിൽ ആയിരുന്നു സംഭവം. ന്യൂറോളജി വിഭാഗത്തിലെ സീനിയർ സർജൻ ആയ ഡോ.സത്നം സിംഗ് ചെബ്ബറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രാജ്കുമാർ എന്ന 21-കാരനാണ് ഡോക്ടറെ ആക്രമിച്ചത്.
Shimla (Himachal Pradesh): Himachal Pradesh's health services were significantly impacted today as doctors in all government hospitals, with the exception of medical colleges, collectively took mass casual leave.
Andhra Pradesh Doctors Protest Against Promotions, Government Orders Probe
പഞ്ച്കുള (ഹരിയാന): ഹരിയാനയിലെ പഞ്ച്കുളയിൽ, താമസിക്കുന്ന അപാർട്മെന്റിൻ്റെ പതിനൊന്നാം നിലയിൽ നിന്നും വീണ് അനസ്തിയോളജിസ്റ്റ് ആയ ലേഡി ഡോക്ടർ (35) മരണപ്പെട്ടു.
Punjab Government Doctors Postpone Protest After Assurances from Health Department
We have various options to advertise with us including Events, Advertorials, Banners, Mailers, etc.