Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
സ്ത്രീയിൽ 15 കിലോഗ്രാം ഭാരം വരുന്ന ട്യൂമർ കണ്ടെത്തി ഇൻഡോറിലെ ഡോക്ടർമാർ.
2023-08-09 17:47:13
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഇൻഡോർ: ഇൻഡോറിലെ ഡോക്ടർമാർ ഒരു രോഗിയുടെ ശരീരത്തിൽ നിന്ന് 15 കിലോഗ്രാം ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. ഇൻഡോറിലെ ഇൻഡക്സ് ഹോസ്പിറ്റലിൽ ആയിരുന്നു സംഭവം. വയറുവേദനയെ തുടർന്ന് 41-കാരിയായ ഒരു സ്ത്രീ ഇൻഡക്സ് ഹോസ്പിറ്റലിലേക്ക് എത്തുകയായിരുന്നു. തുടർന്ന് പരിശോധനകളിൽ നിന്നുമാണ് ആ ഞെട്ടിക്കുന്ന കാര്യം ഡോക്ടർമാർ മനസ്സിലാക്കിയത്. ഇവരുടെ വയറിൽ 15 കിലോഗ്രാം ഭാരം വരുന്ന മാരകമായ ട്യൂമർ ഉണ്ടായിരുന്നു. ഈ വലിയ ട്യൂമർ കാരണം രോഗിക്ക് ഭക്ഷണം കഴിക്കാനും എന്തിനേറെപ്പറയുന്നു ഒന്ന് നടക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ട്യൂമർ നീക്കം ചെയ്യാൻ രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ ആണ് ഇൻഡക്സ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ചെയ്തത്. 49 കിലോഗ്രാം ഭാരമുള്ള സ്ത്രീയുടെ ഉള്ളിൽ 15 കിലോഗ്രാം ഭാരമുള്ള ട്യൂമർ ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. അത് അവരുടെ വയറ്റിൽ വീക്കമുണ്ടാക്കി. ട്യൂമർ പൊട്ടിത്തെറിക്കാൻ പാകത്തിൽ എത്തി നിൽക്കുകയായിരുന്നു. ഇത് രോഗിയുടെ ജീവന് തന്നെ ആപത്തായേനെ. അവർ കൂട്ടിച്ചേർത്തു. രോഗി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. "ശസ്ത്രക്രിയ ചെയ്യുമ്പോൾ ഞങ്ങൾ എല്ലാവരും അതീവ ശ്രദ്ധ പുലർത്തി. കാരണം ചെറിയ പിഴവുകൾക്ക് പോലും വലിയ വില നൽകേണ്ടി വന്നേനെ. ട്യൂമർ നിരവധി ഞരമ്പുകളെ മൂടിയിരുന്നു. അതുകൊണ്ടു തന്നെ ഡോക്ടർമാർക്ക് സാഹചര്യം സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടിവന്നു." ശസ്ത്രക്രിയ ചെയ്ത ടീമിലെ അംഗമായ ഡോ. അതുൽ വ്യാസ് പറഞ്ഞു. ഇൻഡെക്സ് ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുമ്പ് അവർ സ്ത്രീയെ പല ആശുപത്രികളിലേക്കും കൊണ്ടുപോയതായി രോഗിയുടെ കുടുംബാംഗം പറഞ്ഞു. ട്യൂമർ കണ്ടെത്തിയപ്പോൾ, ഉടൻ തന്നെ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ സ്ത്രീയുടെ കുടുംബത്തോട് പറഞ്ഞു. മെഡിക്കൽ സംഘം പ്രകടിപ്പിച്ച അർപ്പണബോധത്തെയും വൈദഗ്ധ്യത്തെയും ഹോസ്പിറ്റൽ ചെയർമാൻ സുരേഷ്സിംഗ് ബദൗരിയയും വൈസ് ചെയർമാൻ മായങ്ക്‌രാജ് സിംഗ് ബദൗരിയയും അഭിനന്ദിച്ചു. അത്യാധുനിക ഇടപെടലുകളിലൂടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് 15 കിലോഗ്രാം ട്യൂമർ വിജയകരമായി നീക്കം ചെയ്തത്.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.