Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പ്രൊഫസർ ജെ.പി ദാസ് അന്തരിച്ചു .
2023-11-20 18:29:17
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കട്ടക്ക് (ഒഡീഷ): പ്രശസ്ത കാർഡിയോളജിസ്റ്റും (ഹൃദ്രോഗ വിദഗ്ധൻ) ചിത്രകാരനുമായ പ്രൊഫ. ജദുനാഥ് പ്രസാദ് ദാസ് (92) ഞായറാഴ്ച വൈകുന്നേരം ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു പ്രൊഫ.ദാസ്. 1933 ഓഗസ്റ്റ് 5-ന് ജനിച്ച അദ്ദേഹം 1956-ൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ നിന്നും ബിരുദം നേടി. ശേഷം 1962-ൽ ഇദ്ദേഹത്തിന് ഇതേ സ്ഥാപനത്തിൽ തന്നെ ജോലി ലഭിച്ചു. കാർഡിയോളജി വിഭാഗത്തിലെ ആദ്യത്തെ പ്രൊഫസറായിരുന്നു അദ്ദേഹം. ഒന്നിലധികം മെഡിക്കൽ സൊസൈറ്റികളുടെ വിശിഷ്ട സഹപ്രവർത്തകനായ അദ്ദേഹം ഒഡീഷയിൽ കാർഡിയോളജിക്ക് തുടക്കമിടുകയും "ഹൃദയശാസ്ത്രത്തിന്റെ പിതാവ്" എന്നറിയപ്പെടും ചെയ്‌തു. അദ്ദേഹം ആദ്യത്തെ 2D എക്കോ കളർ ഡോപ്ലറും കാത്‌ലാബും സ്ഥാപിച്ചു. രാജ്യത്തെ ആറാമത്തെ യോഗ്യതയുള്ള കാർഡിയോളജിസ്റ്റായ പ്രൊഫ. ദാസ് നിരവധി ശാസ്ത്ര പ്രബന്ധങ്ങൾ രചിക്കുകയും കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്‌.ഐ) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സോളോ ആർട്ട് എക്സിബിഷനുകൾ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടതിനാൽ വൈദ്യശാസ്ത്രത്തിനുമപ്പുറം കടന്നു പോകുന്നു പ്രൊഫ. ദാസിൻ്റെ പ്രശസ്‌തി. ഒഡീഷ ലളിത കലാ അക്കാദമി അവാർഡ്, മെഡിക്കൽ സയൻസസിലെ മികവിനുള്ള പ്രൊഫ. പി.കെ. പരിജ അവാർഡ് എന്നിവ അദ്ദേഹം കരസ്ഥമാക്കി. കലയെ കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ അദ്ദേഹത്തിൻ്റെ  ക്രെഡിറ്റിൽ ഉണ്ട് - ദി മ്യൂസ് ഓഫ് ഹാർട്ട്, ദി ഡയലോഗ്: ഹാർട്ട് ടു ഹാർട്ട് എന്നിവയാണ് അത്. ഒഡിയ, ഇംഗ്ലീഷ് ഭാഷകളിലുള്ള രണ്ട് കവിതാ പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1960-62 കാലഘട്ടത്തിൽ ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ പ്രൊഫ. ദാസ് ജോലി ചെയ്തിട്ടുണ്ട്. 1966-68 കാലഘട്ടത്തിൽ വെല്ലൂരിലെ സി.എം.സി ഹോസ്പിറ്റലിൽ ആയിരുന്ന അദ്ദേഹം കാർഡിയോളജിയിൽ ഡോക്ടറേറ്റ് നേടി. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി, റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഓഫ് എഡിൻബർഗ്, നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഇന്ത്യ, ഇന്ത്യൻ കോളേജ് ഓഫ് ഫിസിഷ്യൻസ്, ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി, സി.എസ്.ഐ എന്നിവിടങ്ങളിൽ സഹപ്രവർത്തകനുമായിരുന്നു. സാമൂഹിക പ്രവർത്തകയായ ഗായത്രി ദാസാണ് ഇദ്ദേഹത്തിൻ്റെ ഭാര്യ. ഡോ. ദേബബ്രത് ദാസ് ഇവരുടെ മകനും. ഡോ. ദാസിൻ്റെ നിര്യാണത്തിൽ മെഡിക്കൽ സയൻസ് രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഖാൻനഗർ ശ്‌മശാനത്തിൽ അദ്ദേഹത്തിൻ്റെ സംസ്ക്കാരം നടത്തി.


More from this section
2024-01-17 16:35:52

Bilaspur (Himachal Pradesh): Under the aegis of Himachal Medical Officers Association, doctors working in hospitals of Bilaspur district are going to protest from January 18 regarding their five-point demands.

2025-05-19 18:12:21

Saudi Arabia Unveils World's First AI-Powered Doctor Clinic

 

2023-09-23 12:43:38

ന്യൂ ഡൽഹി: ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് ഇനി മുതൽ വിദേശ രാജ്യങ്ങളിൽ പ്രാക്റ്റീസ് ചെയ്യാനും പോസ്റ്റ് ഗ്രാജുവേഷൻ (പി.ജി) നേടാനും കഴിയും. ഇതിൻ്റെ കാരണം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) 10 വർഷത്തേക്ക് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എഡ്യൂക്കേഷൻ്റെ (ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം നേടിയിട്ടുണ്ട്.

2023-10-20 09:50:52

അമേരിക്കൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ് നൽകുന്ന ഈ വർഷത്തെ എക്‌സലൻസ് ഇൻ എജ്യുക്കേഷൻ അവാർഡിന് പീഡിയാട്രിക് അനസ്‌തേഷ്യോളജി വിഭാഗത്തിലെ അനസ്‌തേഷ്യോളജി പ്രൊഫസറും പീഡിയാട്രിക്‌സ് പ്രൊഫസറുമായ സന്താനം സുരേഷിനെ തെരെഞ്ഞെടുത്തു.

2024-04-27 13:04:13

A medical intern, identified as Dr. Anushka, enrolled in the MBBS program at Guru Gobind Singh Medical College and Hospital, tragically took her own life by hanging herself.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.