ഡൽഹി: ആശുപത്രികൾക്ക് വീട്ടുനികുതി ക്രമീകരണം, മെഡിക്കൽ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട ജോലി സാഹചര്യം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി മെഡിക്കൽ അസോസിയേഷൻ്റെ ബാനറിൽ നൂറു കണക്കിന് ഡോക്ടർമാർ ഞായറാഴ്ച രാവിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ഡൽഹി രാജ്ഘട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡോക്ടർമാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനാണ് ഡൽഹിയിലെ ആരോഗ്യ പ്രവർത്തകർ മൗലാന ആസാദ് മെഡിക്കൽ കോളജിൽ നിന്ന് രാജ്ഘട്ടിലേക്ക് സമാധാനപരമായ മാർച്ച് നടത്തിയതെന്ന് ഡൽഹി മെഡിക്കൽ അസോസിയേഷൻ ചീഫ് കോർഡിനേറ്റർ ഡോ. അരുൺ ഗുപ്ത പറഞ്ഞു. മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർ വളരെക്കാലമായി സമൂഹത്തിൽ നിന്ന് അന്യായമായ പെരുമാറ്റത്തിന് വിധേയരായിട്ടുണ്ടെന്നും ഈ പ്രശ്നം അധികാരികൾ അഭിസംബോധന ചെയ്യണമെന്നും പരിഹാരം കാണണമെന്നും ഡോക്ടർ ഗുപ്ത പറഞ്ഞു.
ന്യൂ ഡൽഹി: ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് ഇനി മുതൽ വിദേശ രാജ്യങ്ങളിൽ പ്രാക്റ്റീസ് ചെയ്യാനും പോസ്റ്റ് ഗ്രാജുവേഷൻ (പി.ജി) നേടാനും കഴിയും. ഇതിൻ്റെ കാരണം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) 10 വർഷത്തേക്ക് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എഡ്യൂക്കേഷൻ്റെ (ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം നേടിയിട്ടുണ്ട്.
ബംഗളൂരു: അപൂർവ്വമായ ഒരു കേസ് വിജയകരമായി ചികിൽസിച്ചിരിക്കുകയാണ് ബംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റൽ. നെഞ്ചിൽ വൃക്കയുള്ള രാഘവ് എന്ന 35-കാരനെയാണ് മികച്ച ചികിത്സയിലൂടെ ഫോർട്ടിസ് ഹോസ്പിറ്റൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. രോഗിക്ക് മുൻപ് കരളിന് പരിക്കേറ്റിരുന്നു.
ന്യൂ ഡൽഹി: റോബോട്ടിക് സർജറിയിലൂടെ 33 വയസ്സുള്ള ഒരാളുടെ നാവിൻ്റെ അടിത്തട്ടിൽ നിന്ന് രക്തക്കുഴലുകൾ കൊണ്ട് രൂപപ്പെട്ട ഒരു ട്യൂമർ വിജയകരമായി നീക്കം ചെയ്ത് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ.
ബാംഗ്ലൂർ: ലോകത്തിലെ ആദ്യത്തെ കീഹോൾ സർജറി ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ബാംഗ്ലൂർ നാരായണ ഹെൽത്ത് സിറ്റിയിലെ ഡോക്ടർമാർ. ചർമ്മത്തിലെ ഒരു ചെറിയ മുറിവിലൂടെ ശരീരത്തിനുള്ളിൽ ഒരു ശസ്ത്രക്രിയ നടത്താൻ ശസ്ത്രക്രിയാ വിദഗ്ധനെ അനുവദിക്കുന്ന ഒരു സാങ്കേതിക രീതിയാണ് കീഹോൾ സർജറി
Karnataka Government Mandates Doctors to Prescribe Only In-House Medicines
We have various options to advertise with us including Events, Advertorials, Banners, Mailers, etc.