ടാൻ തരൺ (പഞ്ചാബ്): പഞ്ചാബിൽ ഡോക്ടർക്ക് നേരെ ഭീഷണിയുയർത്തി ഗുണ്ടാ സംഘം. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഒരു ഗുണ്ടാ സംഘം തന്നെ വിളിച്ചതായി ഭിഖിവിന്ദ് ആസ്ഥാനമായുള്ള ഡോക്ടർ പോലീസിൽ പരാതിപ്പെട്ടു. ഡോക്ടറുടെ പരാതിയിൽ പോലീസ് അഞ്ജാതർക്കെതിരെ എഫ്.ഐ.ആർ റെജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഒക്‌ടോബർ 30നും നവംബർ 3നും രണ്ട് വിദേശ നമ്പറുകളിൽ നിന്ന് തനിക്ക് നിരവധി ഭീഷണി കോളുകൾ വന്നതായി ഭിഖിവിന്ദിൽ സ്വകാര്യ ആശുപത്രി നടത്തുന്ന ഡോ.റിതേഷ് ചോപ്ര പറഞ്ഞു. "ഫോൺ വിളിച്ചവർ രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടത്. അവരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ എന്നെയും എൻ്റെ കുടുംബത്തെയും ഇല്ലാതാക്കുമെന്ന് അവർ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു.” ഡോ. റിതേഷ് പറഞ്ഞു. "ജൻഡിയാലയിൽ നിന്നുള്ള ഗുണ്ടാസംഘമായ ഹാപ്പി ജാട്ട് ആണ് ഇതിന് പിന്നിൽ. അവർ അത് സ്വയം അവകാശപ്പെടുകയും ചെയ്‌തു." ഡോക്ടർ പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച ഭിഖ്വിന്ദ് നഗരത്തിലെ നിരവധി കടയുടമകൾ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ പ്രധാനപ്പെട്ട റോഡ് രണ്ട് മണിക്കൂറെങ്കിലും തടഞ്ഞു. അജ്ഞാതരായ വ്യക്തികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 387 (കൊള്ളയടിക്കുന്നതിനായി ഒരു വ്യക്തിയെ മരണ ഭയത്തിലോ കഠിനമായ മുറിവേൽപ്പിക്കുകയോ ചെയ്യുക), സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തതായി ഭിഖിവിന്ദ് ഡിഎസ്പി പ്രീതീന്ദർ സിംഗ് പറഞ്ഞു. വിളിച്ചത് ഗുണ്ടാസംഘം ഹാപ്പി ജാട്ടാണോ എന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് ഡിഎസ്പി പറഞ്ഞു. കൊലപാതകം, ഡ്രോണുകൾ ഉപയോഗിച്ച് പാക്കിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് തുടങ്ങി 15 ക്രിമിനൽ കേസുകളാണ് ഹാപ്പി ജാട്ടിൻ്റെ പേരിലുള്ളത്. ഹാപ്പി ജാട്ട് രണ്ട് വർഷമായി ഒളിവിലുമാണ്.
ഗോരക്പൂർ (ഉത്തർ പ്രദേശ്): ഗോരക്പൂർ അംബേദ്‌കർ ക്രോസ്സിങ്ങിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ലേഡി ഡോക്ടർക്ക് ഒരു ഭീഷണിക്കത്ത് ലഭിച്ചു.
ലക്‌നൗ: പരിചയസമ്പന്നരായ മികച്ച ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കാൻ വേണ്ടി ഉത്തർ പ്രദേശിൽ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 65 ആയി ഉയർത്തി.
കാൺപൂർ (ഉത്തർ പ്രദേശ്): കാൺപൂരിലെ ജി.എസ്.വി.എം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ മൂന്ന് പേർ ചേർന്ന് മർദ്ധിച്ചു. ഡോ. പീയുഷ് ഗാങ്‌വരാണ് ആക്രമണത്തിന് ഇരയായത്.
The Allahabad High Court has ordered the Uttar Pradesh government to strictly prohibit government doctors from engaging in private practice. The court raised concerns that doctors are neglecting their duties in public hospitals and prioritizing private clinics for personal gain, severely affecting public healthcare services.
ചണ്ഡിഗർ: ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ (ജി.എം.സി.എച്ച്) സർജറി വിഭാഗത്തിൽ ജോലി ചെയ്യുന്ന സീനിയർ റസിഡന്റ് ഡോക്ടറെ കബളിപ്പിച്ച് മുംബൈ എയർപോർട്ടിൽ ഇവരുടെ പേരിൽ വ്യാജ പാഴ്‌സൽ ഡെലിവറി ചെയ്തതായി അറിയിച്ച് ഇവരിൽ നിന്നും 1.23 ലക്ഷം രൂപ ഓൺലൈനിൽ തട്ടിയെടുത്ത തട്ടിപ്പുകാരനെതിരെ സൈബർ പോലീസ് കേസെടുത്തു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.