Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
കോവിഡ് കാലത്ത് മരണപ്പെട്ട ഡോക്ടർമാരുടെ 29% കുടുംബങ്ങൾക്ക് മാത്രമാണ് ധനസഹായം ലഭിച്ചതെന്ന് വിവരാവകാശ രേഖ പറയുന്നു.
2023-12-01 17:22:40
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

 

ന്യൂ ഡൽഹി: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞ ഡോക്ടർമാരുടെ 29 ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് ഇതുവരെ സർക്കാർ ധനസഹായം നൽകിയതെന്ന് വിവരാവകാശ രേഖ. മരിച്ച ഡോക്ടർമാരുടെ മൊത്തം കണക്കുകൾ തങ്ങളുടെ പക്കലില്ലെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഡോക്ടർമാരുടെ എണ്ണം 1,500-ലധികമായി കണക്കാക്കുന്നു. വിവരാവകാശ  കണക്ക് പ്രകാരം 475 ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് സർക്കാർ ഇതുവരെ ധനസഹായം നൽകിയിട്ടുണ്ട്. ഇതിന് പുറമേ, കോവിഡ് -19 അണുബാധ വരാൻ സാധ്യത കൂടുതലുള്ള വിഭാഗമായ ആരോഗ്യ പരിരക്ഷാ ജീവനക്കാർക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിന് (പി.എം.ജി.കെ.പി) കീഴിൽ സർക്കാർ 50,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 23-ന് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേത്രരോഗ വിദഗ്‌ധനായ കെ.വി ബാബു വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. 2020 മാർച്ച് മാസം തൊട്ടാണ് ഈ പദ്ധതി ആരംഭിച്ചത്. അന്ന് മുതൽ എത്ര കുടുംബങ്ങൾ ഇതിൻ്റെ ഗുണഭോക്താക്കളായെന്നാണ് കെ.വി ബാബു വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. നവംബർ 21-ന് ലഭിച്ച മറുപടിപ്രകാരം 2023 ഒക്ടോബർ 23 വരെ ഡോക്ടർമാരുൾപ്പെടെ 2244 ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായമായി 1122 കോടി രൂപ നൽകിയെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ 475 ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് 237.5 കോടി രൂപയും 1769 ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് 884.5 കോടിരൂപയുമാണ് ധനസഹായമായി കൊടുത്തത്. വിവരാവകാശ രേഖകൾ പ്രകാരം 21.16 ശതമാനം പേർക്ക് മാത്രമേ സഹായം ലഭിച്ചിട്ടുള്ളൂ എന്ന് കെ.വി ബാബുവിന് കിട്ടിയ കണക്കുകളിൽ നിന്നും വ്യക്തമാണ്. ഐ.എം.എ പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 1596 ഡോക്ടർമാരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഈ കണക്കുമായി വിവരാവകാശ രേഖ താരതമ്യപ്പെടുത്തി നോക്കുമ്പോഴാണ് വിഷയത്തിൻ്റെ വ്യാപ്‌തി മനസ്സിലാകുന്നതെന്ന് കെ.വി ബാബു പറഞ്ഞു. ഐ.എം.എ-യുടെ കണക്ക് പ്രകാരം കോവിഡിൻ്റെ ഒന്നാം തരംഗത്തിൽ 757 ഡോക്ടർമാരും രണ്ടാം തരംഗത്തിൽ 839 ഡോക്ടർമാരും ആണ് മരിച്ചത്.

 


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.