ബംഗളൂരു: കന്നഡ സൂപ്പർ താരം ദർശൻ്റെ മൂന്ന് വളർത്തു നായ്ക്കൾ ആക്രമിച്ചെന്നാരോപിച്ച് ഒരു ലേഡി ഡോക്ടർ പോലീസിൽ പരാതി നൽകി. ആർ.ആർ നഗർ പൊലീസ് സ്റ്റേഷനിൽ ഡോക്ടർ അമിതയാണ് ദർശനെതിരെ പരാതി കൊടുത്തത്. കേസിൽ ദർശൻ രണ്ടാം പ്രതിയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു സംഭവം നടന്നത്. അന്ന് ബംഗളൂരുവിലെ സ്പർശ് ഹോസ്പിറ്റലിൽ ലോക സ്ട്രോക്ക് ദിനവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഡോ. അമിത. സൂപ്പർ താരത്തിൻ്റെ വസതിക്ക് സമീപമുള്ള ആളൊഴിഞ്ഞ ഒരു സ്ഥലത്തായിരുന്നു ഡോക്ടർ തൻ്റെ കാർ പാർക്ക് ചെയ്‌തത്. പരിപാടി കഴിഞ്ഞു കാർ എടുക്കാൻ എത്തിയ ഡോക്ടർ തൻ്റെ കാറിന് സമീപം മൂന്ന് നായ്ക്കൾ നിൽക്കുന്നത് കണ്ടു. നായ്ക്കളെ മാറ്റാൻ ദർശൻ്റെ വസതിയിലെ ജീവനക്കാരോട് ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ അവിടെ വാഹനം പാർക്ക് ചെയ്യാൻ കഴിയില്ലെന്ന് ജീവനക്കാർ ഡോക്ടറോട് പറയുകയും ഇവർ തമ്മിൽ ഒരു തർക്കം നടക്കുകയും ചെയ്‌തു. തർക്കത്തിനിടെ നായ്ക്കൾ പല തവണ ഡോക്ടറെ ആക്രമിക്കുകയും കടിക്കുകയും ചെയ്‌തു. ഇതിൻ്റെ ഫലമായി ഡോക്ടറുടെ വയറിലും കൈകളിലും പരിക്കേറ്റിട്ടുണ്ട്. പിന്നീട് ഡോ. അമിത പോലീസിൽ പരാതി നൽകുകയായിരുന്നു.
ബാലസോർ (ഒഡീഷ): ഫക്കീർ മോഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ ബാലസോർ ടൗൺ പോലീസ് പിടികൂടി. അജയ് ഭഞ്ച് എന്ന വ്യക്തിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
(C) Dr. Sachin Landge
Translation:
Dr. Rajas Deshpande
“One doesn’t need to be a doctor to start a hospital, just as one can start a hotel without knowing how to cook”.
Chennai: Twin sisters, hailed as "miracle babies," were given a second chance at life by doctors at a Chennai hospital. Born prematurely at just 24 weeks, weighing 620 gm (twin 1) and 720 gm (twin 2), they underwent surgeries for hernia and a congenital heart defect.
ചാണ്ഡിഗർ (പഞ്ചാബ്): പഞ്ചാബ് കായിക മന്ത്രി ഗുർമീത് സിംഗ് (33) ഇക്കഴിഞ്ഞ നവംബർ ഏഴിന് വിവാഹിതനായി.
ഭുബനേശ്വർ: കടുത്ത പോരാട്ടത്തിനൊടുവിൽ ജനന സമയത്ത് വെറും 560 ഗ്രാം മാത്രം ഭാരമുള്ള ഒരു ആൺകുഞ്ഞിൻറെ ജീവൻ രക്ഷിച്ച് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് ഒഡിഷ സം ഹോസ്പിറ്റലിലെ ഡോക്ടർമാർ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.