മുംബൈ: മെഡിക്കൽ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് മുംബൈയിലെ ഡോക്ടറുടെ ആത്മഹത്യ. മുംബൈ സെവ്രിയിലെ ടി ബി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന റെസിഡൻറ് ഡോക്ടറായ ഡോ. ആദിനാഥ് പാട്ടീൽ (24) ആണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹം മുംബൈ കെ ഈ എം ഹോസ്പിറ്റലിൽ എം ഡി ഡിഗ്രി ചെയ്യുകയുമായിരുന്നു. കെ ഈ എം ഹോസ്പിറ്റലിൽ ഒന്നാം വർഷ എം ഡി വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം. മാനസിക സമ്മർദ്ദം ആണ് കാരണം എന്നാണ് ശക്തമായ അഭ്യൂഹങ്ങൾ. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ഇദ്ദേഹം ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹത്തെ ഇദ്ദേഹത്തിൻറെ ഹോട്ടൽ മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശേഷം ഇദ്ദേഹത്തിന്റെ ബോഡി കെ ഈ എം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. മാനസിക സമ്മർദ്ദമാണ് ജീവനൊടുക്കാനുള്ള ഡോ. പാട്ടീലിന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് കെ ഇ എം ഡീൻ ഡോ.സംഗിത റാവത്ത് പറഞ്ഞു. നല്ല ബുദ്ധിമാനും കഴിവുള്ള ഡോക്ടറുമാണ് ആദിനാഥ് പാട്ടീൽ എന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നിരുന്നാലും, അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നു. “ഡോക്ടർ പാട്ടീൽ വലതു കൈയിൽ കുത്തിവയ്പ്പ് എടുത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് , ഇത് സംശയം ജനിപ്പിക്കുന്നു . കൂടാതെ, അദ്ദേഹത്തിന്റെ കൈയിൽ വ്യക്തമായ പോറലുകൾ ഉണ്ടായിരുന്നു, ഇത് ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു, ”ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു. പാട്ടീലിനെ മരിച്ച നിലയിൽ കണ്ടെത്തിയ കട്ടിലിന് സമീപം ഒരു ഒഴിഞ്ഞ സിറിഞ്ച് കണ്ടെത്തിയിട്ടുമുണ്ട്. ഇദ്ദേഹം സ്വയം മയക്കുമരുന്ന് കുത്തി വെക്കുകയായിരുന്നെന്ന് ഒരു പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. "അദ്ദേഹത്തിന് നല്ല ജോലിഭാരം ഉണ്ടായിരുന്നു. അതിൽ അദ്ദേഹം തൃപ്തനുമല്ലായിരുന്നു. കോളേജ് മാറുന്നതിനെക്കുറിച്ച് പോലും എന്നോടും മാതാപിതാക്കളോടും അദ്ദേഹം സംസാരിച്ചിരുന്നു." ആദിനാഥ് പാട്ടീലിന്റെ ഇളയ സഹോദരനായ അജിൻക്യ പാട്ടീൽ പറഞ്ഞു. “ഇൻഫോർമേഷൻ പ്രകാരം, ആത്മഹത്യാ കുറിപ്പ് ഇല്ലാത്തതിനാൽ ഞങ്ങൾ ആക്‌സിഡന്റൽ ഡെത്ത് റിപ്പോർട്ട് (എ ഡി ആർ) ഫയൽ ചെയ്തിട്ടുണ്ട്. ഞങ്ങൾ അദ്ദേഹത്തിൻ്റെ ഇളയ സഹോദരനിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. നിലവിൽ സംഭവത്തിൽ ദുരൂഹതകൾ ഒന്നും തോന്നുന്നില്ല. അദ്ദേഹം സ്വയം കുത്തിവെപ്പ് നടത്തിയതായിട്ട് തന്നെയാണ് തോന്നുന്നത്. പോസ്റ്റ്മാർട്ടത്തിന് ശേഷം മരണ കാരണം കൂടുതൽ വ്യക്തമാകും." ആർ എ കെ മാർഗ് പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ മഹാദേവ് നിംബാൽക്കർ പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാൺ ജില്ലക്കാരനാണ് ഡോ. ആദിനാഥ് പാട്ടീൽ. ആദിനാഥിന്റെ മാതാപിതാക്കളും ഡോക്ടർമാർ ആണ്. ഇവർക്ക് ജൽഗാണിൽ ക്ലിനിക്കും ഉണ്ട്.
New Delhi: Last year, patient Herbert from Tanzania sought treatment in India for non-Hodgkin lymphoma. Following proper diagnosis and three cycles of Immunotherapy Chemo treatment, he is now returning to his country with the chemo protocol.
Dehradun: A third-year MBBS student, Kanuraj Singh from Dehradun, has been accused of intentional insult, using offensive words to insult the modesty of a woman, and physical assault.
Dr. Vilas Dangre: The Healer Behind PM Modi’s Voice Wins Padma Shri
കെങ്ങേരി (കർണാടക): 300 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതായി കെങ്ങേരി ബി.ജി.എസ് ഗ്ലെൻ ഈഗിൾസ് ആശുപത്രി അധികൃതർ അറിയിച്ചു.
Doctors, Experts Affirm Safety of COVID‑19 Vaccines: Govt Backed by Medical Community
We have various options to advertise with us including Events, Advertorials, Banners, Mailers, etc.