ഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഏരിയയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൻ്റെ ഉയർന്ന നിലയിൽ നിന്ന് ചാടി സർക്കാർ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ (56) തിങ്കളാഴ്ച രാവിലെ മരിച്ചു. ഡൽഹിയിലെ ജിബി പന്ത് ഹോസ്പിറ്റലിൽ സീനിയർ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ. സൈബൽ മുഖോപാധ്യായയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ശേഖർ അപ്പാർട്ട്മെന്റിലെ ഡോക്ടറുടെ വീട്ടിൽ നിന്നും പോലീസിന് ഡോക്ടറുടെ ആത്മഹത്യാ കുറിപ്പും ലഭിച്ചു. രാവിലെ ആറ് മണിയോടെയാണ് മയൂർ വിഹാർ പോലീസ് സ്റ്റേഷനിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഡോക്ടറിന് ഭാര്യയും 15 വയസ്സുള്ള ഇരട്ടക്കുട്ടികളുമുണ്ട്. കസ്തൂർബ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറാണ് മുഖോപാധ്യായയുടെ ഭാര്യ. തൻ്റെ ഭർത്താവ് കഴിഞ്ഞ മൂന്ന് ദിവസമായി അവധിയിലാണെന്നും സ്‌കിൻ ഫംഗസിനും മറ്റ് രോഗങ്ങൾക്കുമായി ചികിത്സയിലായിരുന്നെന്നും ഇവർ പോലീസിനോട് പറഞ്ഞു. മുഖോപാധ്യായയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ജിബി പന്ത് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. "ജിബി പന്തിലെ എല്ലാവരും ഈ വാർത്ത കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അദ്ദേഹം ഒരു കാർഡിയോളജിസ്റ്റായിരുന്നു. ഏകദേശം 20 വർഷത്തോളം ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെയുള്ള മികച്ച ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം." ഇവിടെ ജോലി ചെയ്യുന്ന ഒരു ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദുരൂഹമായൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം നടത്തി ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Surat:Dr. Kratika Joshi, a practicing physician at the 'Heal and Cure' clinic situated in the Green Signature complex in Vesu, and her fiance, Hardik Nakrani, a diamond broker with a business in Mahidharpura, have reported an alleged fraud totaling Rs 4.3 lakh involving a cafe owner.
Salem: The Indian Meteorological Department (IMD) has issued warnings predicting the onset of heat wave to severe heat wave conditions in various regions, including Gangetic West Bengal, Sub-Himalayan West Bengal, North Odisha, East Uttar Pradesh, Bihar, Jharkhand, Rayalaseema, Telangana, Tamil Nadu, Puducherry & Karaikal, and Kerala, spanning from April 27 to 28.
A group of doctors who passed the Medical Services Recruitment Board (MRB) exam last year, meant to fill 1,021 assistant surgeon positions, are dismayed by the board's recent notification to fill 2,553 vacant posts without considering last year's qualified candidates.
കട്ടക്ക് (ഒഡീഷ): പ്രശസ്ത കാർഡിയോളജിസ്റ്റും (ഹൃദ്രോഗ വിദഗ്ധൻ) ചിത്രകാരനുമായ പ്രൊഫ. ജദുനാഥ് പ്രസാദ് ദാസ് (92) ഞായറാഴ്ച വൈകുന്നേരം ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
Doctors Cannot Face Criminal Charges for Prescribing Expensive Medicines: High Court Ruling
We have various options to advertise with us including Events, Advertorials, Banners, Mailers, etc.