Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
രണ്ടു വർഷത്തിനിടയിൽ എയിംസിൽ നിന്നും രാജിവെച്ചത് 500 നു അടുത്ത് ഡോക്ടർമാർ!
2025-08-14 18:44:22
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് രാജ്യത്ത് ഉടനീളമുള്ള 20 സ്ഥാപനങ്ങളിൽ നിന്നും പിരിഞ്ഞുപോയത് 429 ഡോക്ടർമാരാണ്. ജോലിയിൽ ഉണ്ടാകുന്ന അമിതഭാരമാണ് ഡോക്ടർമാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായി പറയപ്പെടുന്നത്. എയിംസിൽ നിന്നും ജോലി വെക്കുന്ന മിക്ക ഡോക്ടർമാരും പിന്നീട് ജോലി തേടി സ്വകാര്യമേഖലയിലേക്ക് ചേക്കേറുന്നതാണ് സ്ഥിരം കാഴ്ച. കൂടാതെ ശമ്പളത്തേക്കാൾ എത്രയോ മടങ്ങാണ് സ്വകാര്യ ആശുപത്രികൾ ഇവർക്കായി നൽകുന്നത്.

 

 കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഡോക്ടർമാരുടെ കൊഴിഞ്ഞുപോക്ക് സംബന്ധമായ വിവരം പുറത്തുവിട്ടത്. 52 ഡോക്ടർമാരാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ നിന്നും വിട്ടു പോയത്. ഋഷികേശ് എയിംസിൽ നിന്നും 38 ഡോക്ടർമാരും റായിപ്പൂരിലെ നിന്ന് 35 ഡോക്ടർമാരും ബിലാസ്പൂരിലെ 32 ഡോക്ടർമാരും മംഗളഗിരി എയിംസിൽ നിന്നും 30 ഡോക്ടർമാരും കഴിഞ്ഞ രണ്ടു വർഷത്തിനിടെ പിരിഞ്ഞു പോയി. കണക്കുപ്രകാരം ഏറ്റവും കൂടുതൽ ഡോക്ടർമാർ വിട്ടുപോയത് ഡൽഹിയിലെ എയിംസിൽ നിന്നാണ്.

 

 ആവശ്യമുള്ള തസ്തികയിൽ ഒന്നും 20 എയിംസിലും ഡോക്ടർമാർ ഇല്ല. സർക്കാർ പുതിയ ഡോക്ടർമാരെ എടുക്കുമ്പോൾ തന്നെ മറുഭാഗത്തുനിന്നും വലിയൊരു കൊഴിഞ്ഞുപോക്കാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പല എമർജൻസി കേസുമായി ബന്ധപ്പെട്ടു അധികസമ്മർദം ഡോക്ടർമാർക്ക് ഉണ്ടാകുന്നു എന്നുള്ള ചില ആഭ്യന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകളും നിലവിലുണ്ട്. രോഗിയുടെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് ഡോക്ടർമാരുടെ ആരോഗ്യം എന്നും ഇത് പലപ്പോഴും ഇവിടെ കണക്കാക്കപ്പെടുന്നില്ല എന്നുമാണ് പല ആഭ്യന്തരം റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ശമ്പളത്തിലും വലിയ കുറവാണ് എയ്മ്സിൽ ഉള്ളത് എന്ന് പറയപ്പെടുന്നു.

 

 

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.