Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഒഡീഷയിൽ ഡോക്ടറെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി.
2023-09-07 10:20:25
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഭുബനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ  ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൻ്റെ ഭാര്യ വീട്ടിലാണ് ഡോക്ടറെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഡോ. സുരേന്ദ്ര നാഥ് രഥ് (51) ആണ് മരണപ്പെട്ടത്. ഡോക്ടറുടെ ആത്മഹത്യക്കുള്ള കാരണം ഇത് വരെ വ്യക്തമല്ല. പരലഖെമുണ്ടിയിലെ ഗജപതി ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിൽ ജോയിന്റ് ഡയറക്ടറായിരുന്നു ഇദ്ദേഹം. ബെർഹാംപൂരിലെ എം.കെ.സി.ജി മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്നു ഇദ്ദേഹം. പോലീസ് ഇദ്ദേഹത്തിൻ്റെ  മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി എം.കെ.സി.ജി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. "ഡോക്ടർ സുരേന്ദ്ര നാഥ് രതിൻ്റെ അസ്വാഭാവിക മരണത്തെക്കുറിച്ച് ഞങ്ങളെ ഇൻഫോം ചെയ്‌തിരുന്നു. ഡോക്ടർ തൂങ്ങി മരിച്ചതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളു." എം.കെ.സി.ജി മെഡിക്കൽ കോളേജിലെ ഡോ. സുദീപ ദാസ് പറഞ്ഞു. ഇത്തരമൊരു ദുഃഖകരവും ദാരുണവുമായ സംഭവം ഉണ്ടായത് ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.


More from this section
2025-01-20 11:51:30

Punjab Government Doctors Postpone Protest After Assurances from Health Department

2023-09-05 12:51:14

India has built the world’s first disaster hospital, that can be airlifted, packed in 72 cubes. These cubes can handle several severe injuries including 40 bullet injuries, 25 major bleeds, 25 major burns, around 10 head injuries, long limb fractures, spinal injuries, chest injuries and spinal fractures

2025-06-30 10:05:36

India Doubles Medical Training Capacity in Past Decade, Amit Shah Reveals

2023-09-01 09:42:15

ഹൈദരാബാദ്: ശമ്പളം വർധിപ്പിക്കുക, കുടിശ്ശിക അനുവദിക്കുക തുടങ്ങിയ തങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ നിറവേറ്റണമെന്ന് തെലങ്കാനയിലെ സർക്കാർ ആശുപത്രികളിലെ 600 ഓളം ഡോക്ടർമാർ സർക്കാരിനോട് ആവശ്യപ്പെട്ടു.

2023-09-08 12:04:13

നാഗപൂർ: നാഗ്‌പൂരിൽ തൻ്റെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്‌ത്‌ ട്രൈനീ ഡോക്ടർ. ഇക്കഴിഞ്ഞ സെപ്റ്റംബർ 3-ന് ആയിരുന്നു സംഭവം. ഡോ. ഭൂഷൺ വിലാസ് വധോങ്കർ (23) ആണ്  ആത്മഹത്യ ചെയ്‌തത്‌. തൻ്റെ ഹോസ്റ്റൽ മുറിയിലെ സീലിങ്ങിൽ തൂങ്ങിയായിരുന്നു ഡോക്ടർ ജീവിതം അവസാനിപ്പിച്ചത്.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.