Top Stories
ഡോക്ടർ ദമ്പതിമാരുടെ കാറിൽ തീപിടിത്തം: നേരിയ രക്ഷപ്പെടൽ .
2024-01-05 16:13:30
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

സുൽത്താൻപൂർ (ഉത്തർ പ്രദേശ്): ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പുർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ വെച്ച് ഡോക്ടർ ദമ്പതിമാരുടെ കാറിൽ തീപിടിത്തം. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഡോ. പ്രവീൺ കുമാറും ഭാര്യ ഡോ. സ്വപ്ന ഭാരതിയും പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകുന്നതിനിടെ സുൽത്താൻപൂർ ജില്ലയിലെ അഖണ്ഡനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. എഞ്ചിന് തീപിടിച്ചതിനെ തുടർന്ന് ഇരുവരും കാറിൽ നിന്നും പുറത്തേക്ക് ചാടിയാണ് ജീവൻ രക്ഷിച്ചത്. ഉത്തർപ്രദേശ് എക്സ്പ്രസ് വേസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി (യൂ.പി.ഇ.ഐ.ഡി.എ) രണ്ട് വാട്ടർ ടാങ്കറുകൾ ഉപയോഗിച്ചാണ് ഒടുവിൽ തീ നിയന്ത്രണവിധേയമാക്കിയത്. ബരാബങ്കി ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമയാണ് ഡോ. പ്രവീൺ കുമാർ.

 


velby
More from this section
2023-07-31 11:19:51

താനെ: സൗന്ദര്യ വർധന വസ്തുക്കൾ ഓൺലൈൻ ആയി വാങ്ങുന്നതിനിടെ ഡോക്ടർക്ക് നഷ്ടമായത് 1.92 ലക്ഷം രൂപ. ഡോക്ടർ (28) മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം.

2024-02-09 11:49:17

Mumbai: After successful treatment by doctors in Mumbai, a 48-year-old woman with rare Ewing’s sarcoma of the right breast has been granted a new lease on life.

2023-12-20 14:22:56

മുംബൈ: ഡെർമറ്റോളജി വിഭാഗം ഹെഡ്‌ഡിനെ  തൽസ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കിൽ ഡിസംബർ 21 മുതൽ ജെ.ജെ ആശുപത്രിയിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് (എം.എ.ആർ.ഡി) അറിയിച്ചു. 

2024-04-02 14:51:10

A group of doctors who passed the Medical Services Recruitment Board (MRB) exam last year, meant to fill 1,021 assistant surgeon positions, are dismayed by the board's recent notification to fill 2,553 vacant posts without considering last year's qualified candidates.

2025-06-19 13:30:07

Punjab Government Introduces Bond Rule for MBBS and BDS Students

 

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.