മുംബൈ: ഡെർമറ്റോളജി വിഭാഗം ഹെഡ്‌ഡിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കിൽ ഡിസംബർ 21 മുതൽ ജെ.ജെ ആശുപത്രിയിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് (എം.എ.ആർ.ഡി) അറിയിച്ചു. സമരത്തിന്റെ സമയത്ത് റസിഡന്റ് ഡോക്ടർമാർ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ഹാജരാകില്ലെങ്കിലും എമർജൻസി കെയർ ഉൾപ്പെടെയുള്ള മറ്റെല്ലാ സേവനങ്ങളും തങ്ങളിൽ നിന്നും ലഭ്യമാകുമെന്ന് അവർ പറഞ്ഞു. നിലവിൽ, ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ.മഹേന്ദ്ര കുറയ്‌ക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് ഡെർമറ്റോളജി വിഭാഗത്തിലെ മൂന്ന് ബാച്ചുകളിലെയും 21 റസിഡന്റ് ഡോക്ടർമാർ തിങ്കളാഴ്ച മുതൽ കൂട്ട അവധിയിലാണ്. ഡിപ്പാർട്ട്‌മെന്റ് ഫാക്കൽറ്റി അംഗങ്ങളും സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഡി.എം.ഇ.ആർ) രണ്ടംഗ സമിതി വെള്ളിയാഴ്ച മുതൽ ഈ സംഭവത്തിൽ അന്വേഷണം തുടങ്ങിയെങ്കിലും തങ്ങളുടെ ആദ്യ പരാതി കൊടുത്ത് പത്തുദിവസം പിന്നിട്ടിട്ടും നടപടിയെടുക്കുന്നതിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടുവെന്നാണ് എം.എ .ആർ.ഡിയുടെ വാദം. ഡോ. കുറയുടെ ഏകാധിപത്യ പ്രവർത്തന ശൈലിക്കെതിരെ ഡെർമറ്റോളജി വിഭാഗത്തിലെ റസിഡന്റ് ഡോക്ടർമാരും ജെ.ജെ ഹോസ്പിറ്റലിലെ എം.എ.ആർ.ഡി വിഭാഗത്തിൽ പെട്ടവരും ഡിസംബർ 9 ന് രേഖാമൂലം പരാതി നൽകിയിരുന്നു. കുറഞ്ഞത് ആറ് മരണങ്ങളിലേക്ക് നയിച്ച ചികിത്സാ പിഴവ് സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളും ഉയർന്നിരുന്നു. ആദ്യ പരാതി കൊടുത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ട് പോലും ഡി.എം.ഇ.ആർ ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഏറെ കാലതാമസം ഉണ്ടായിട്ടുണ്ടെന്ന് എം.എ.ആർ.ഡി അംഗങ്ങൾ പറഞ്ഞു. "പരാതി കൊടുത്ത് 11-ാം ദിവസം തികയുന്ന ഇന്ന്, പ്രശ്നം പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. ആയതിനാൽ, ഡെർമറ്റോളജി വിഭാഗത്തിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും കൂട്ട അവധി എടുക്കുകയാണ്. ഡെർമറ്റോളജി വിഭാഗം ഹെഡ്‌ഡിനെ ജെ.ജെ ആശുപത്രിയിൽ നിന്ന് മാറ്റിയില്ലെങ്കിൽ ഡിസംബർ 21 മുതൽ ജെ.ജെ ആശുപത്രിയിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും അനിശ്ചിതകാല പണിമുടക്ക് നടത്തും." ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ കത്തിൽ എം.എ.ആർ.ഡി പറഞ്ഞു. മഹാരാഷ്ട്രയിലുടനീളമുള്ള സർക്കാർ മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്യുന്ന 4000-ത്തിലധികം റസിഡന്റ് ഡോക്ടർമാരുടെ സംഘടനയാണ് എം.എ.ആർ.ഡി . ഡിപ്പാർട്ട്‌മെന്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഡി.എം.ഇ.ആർ) ജോയിന്റ് ഡയറക്ടർ ഡോ. അജയ് ചന്ദൻവാലെ, പുണെ ബി.ജെ മെഡിക്കൽ കോളജ് ഡീൻ, ഡോ. വിനായക് കാലെ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ജെ.ജെ., ജി.ടി എന്നിവിടങ്ങളിലെ ഡെർമറ്റോളജി വിഭാഗത്തിലെ എല്ലാ ഫാക്കൽറ്റി അംഗങ്ങളുമായും തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുകയും എല്ലാ റസിഡന്റ് ഡോക്ടർമാരുമായും സംസാരിക്കുകയും ചെയ്തു. അന്വേഷണത്തിന് കുറച്ച് ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടർ ചന്ദൻവാലെ പറഞ്ഞു. റസിഡന്റ് ഡോക്ടർമാരോട് ജോലി പുനരാരംഭിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഡിപ്പാർട്മെന്റ് ഹെഡ് ആയ ഡോ. കുറ പ്രതികരിക്കാൻ വിസമ്മതിച്ചു.
Government Removes Customs Duty on 36 Essential Medicines to Boost Healthcare Access
Vellore: On Saturday, near Alamelumangapuram in the outskirts of Vellore, a 60-year-old doctor named Dr. Debashish Danda, who was a professor and head of the Rheumatology Department at CMC Vellore, died in a car accident.
Rajasthan High Court Quashes FIR Against Doctors in Medical Negligence Case
New Delhi: The South Delhi Branch of the Indian Medical Association has appointed Dr. Vipender Sabharwal as its new President, succeeding Dr. Alka Malhotra.
ഇറ്റാനഗർ: അപൂർവ്വ സർജറി ചെയ്ത് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് അരുണാചൽ പ്രദേശിലെ ടോമോ റീബ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയന്സസിലെ (TRIHMS) ഓൺകോളജി ഡിപ്പാർട്മെന്റിലെ ഡോക്ടർമാർ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.