Top Stories
അപൂർവ്വ സർജറി ചെയ്ത് അരുണാചലിലെ ഡോക്ടർമാർ.
2023-07-07 10:14:22
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഇറ്റാനഗർ: അപൂർവ്വ സർജറി ചെയ്ത് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് അരുണാചൽ പ്രദേശിലെ ടോമോ റീബ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയന്സസിലെ (TRIHMS) ഓൺകോളജി ഡിപ്പാർട്മെന്റിലെ ഡോക്ടർമാർ. ഇക്കഴിഞ്ഞ ജൂൺ 30-നു ആയിരുന്നു സംഭവം. ഹൃദയ സ്തംഭനത്തിൻറെ ചികിത്സയുടെ ഭാഗമായി 37-കാരിയായ ഒരു സ്ത്രീയിൽ 3 ടെസ്‌ല MRI കോംപാറ്റിബിൾ ഡ്യൂവൽ ചാമ്പർ ഓട്ടോമാറ്റിക് ഇമ്പ്ലാണ്ടബിൾ കാർഡിയോവേർട്ടർ ഡിഫിബ്രില്ലേറ്റർ ഇവർ ഇമ്പ്ലാൻറ്‌ ചെയ്തു. അരുണാചൽ പ്രദേശിൽ ഹൃദയ സ്തംഭനത്തിനു ഇത്തരത്തിൽ ഉള്ള ചികിത്സ ഇതാദ്യമാണ്. ഡോ. R.D മെഗ്‌ജി, ഡോ. ടോണി ഏറ്റ എന്നീ ഓൺകോളജി വിഭാഗത്തിലെ ഡോക്ടർമാരും ലാബ് ടെക്‌നിഷ്യൻ ആയ നിലുത്പൽ ഗോസ്വാമി, OT നഴ്സിംഗ് ഓഫീസർ ആയ ജോറം മോണി എന്നിവരടങ്ങിയ ടീം ആണ് ഈ അപൂർവ്വ സർജറി ചെയ്ത് ചരിത്രം കുറിച്ചത്. കാർഡിയാക് സർകോയ്‌ഡോസിസ് എന്ന അപൂർവ്വ ഹൃദ്രോഗമായിരുന്നു രോഗിക്ക്. രോഗപ്രതിരോധ കോശങ്ങളുടെ ചെറിയ ശേഖരം അവയവത്തിന്റെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തിക്കൊണ്ട് ഗ്രാനുലോമകൾ (ചില ആളുകളിൽ ശ്വാസകോശത്തിലോ തലയിലോ ചർമ്മത്തിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ കാണപ്പെടുന്ന വെളുത്ത രക്താണുക്കളുടെയും മറ്റ് ടിഷ്യുവിന്റെയും ഒരു ചെറിയ കൂട്ടം) ഉണ്ടാക്കുകയും ഇടത് വെൻട്രിക്കിളിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇതാണ് ഈ അപൂർവ്വ ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാരെ പ്രേരിപ്പിച്ച ഘടകം. ഈ സർജറിക്ക്‌ മുൻപ് 70-ൽ അധികം പേസ്‌മേക്കറുകൾ ഇമ്പ്ലാൻറ് ചെയ്തു കൊണ്ട് റെക്കോർഡ് സൃഷ്ടിച്ചവരാണ് ഇതേ ടീം. സർജറിക്ക് ശേഷം ഈ പ്രവർത്തനത്തിൽ തങ്ങളെ പിന്തുണച്ച രോഗിക്കും, TRIHMS-ലെ ചീഫ് മെഡിക്കൽ സൂപ്പറിൻറെൻഡന്റിനോടും സർക്കാരിനോടും ടീം നന്ദി അറിയിച്ചു. ഈ ശസ്ത്രക്രിയയിലൂടെ തങ്ങളുടെ സംസ്ഥാനം ഹെൽത്ത് കെയറിൽ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അരുണാചലിലെ ഈ സൂപ്പർ ഡോക്ടർമാർ. ഒപ്പം മെഡിക്കൽ ലോകത്തിന് ഇവർ വലിയ ഒരു പ്രചോദനം ആവുകയും ചെയ്തു.


velby
More from this section
2023-08-04 17:14:19

മാൽഡ: പാമ്പു കടിയേറ്റ് രോഗി മരണപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ചു ജൂനിയർ ഡോക്ടർമാരെ 20 പേരടങ്ങുന്ന സംഘം ആക്രമിച്ചു. വെസ്റ്റ് ബംഗാളിലെ മാൽഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിൽ ആണ് സംഭവം നടന്നത്.

 

2025-07-01 19:43:41

PM Modi Hails Doctors as “Protectors of Health and Pillars of Humanity” on National Doctors’ Day

2023-10-31 16:52:38

ജയ്‌പൂർ (രാജസ്ഥാൻ): ജയ്‌പൂരിലെ കൺവാടിയ ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ (27) ആത്മഹത്യ ചെയ്‌തു.

2023-03-24 07:46:33

New Delhi:

The government has introduced new guidelines for organ transplantation registration, eliminating the need for state domicile.

 

 
2023-12-26 14:32:02

കാൺപൂർ (ഉത്തർ പ്രദേശ്): കാൺപൂരിലെ ജി.എസ്.വി.എം മെഡിക്കൽ കോളേജിലെ ഒരു  ഡോക്ടറെ മൂന്ന് പേർ ചേർന്ന് മർദ്ധിച്ചു. ഡോ. പീയുഷ് ഗാങ്‌വരാണ് ആക്രമണത്തിന് ഇരയായത്.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.