Top Stories
കാൺപൂർ ജി.എസ്.വി.എം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം.
2023-12-26 14:32:02
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കാൺപൂർ (ഉത്തർ പ്രദേശ്): കാൺപൂരിലെ ജി.എസ്.വി.എം മെഡിക്കൽ കോളേജിലെ ഒരു  ഡോക്ടറെ മൂന്ന് പേർ ചേർന്ന് മർദ്ധിച്ചു. ഡോ. പീയുഷ് ഗാങ്‌വരാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാത്രി നഗരത്തിലെ സ്വരൂപ് പ്രദേശത്ത് രണ്ട് കാറുകൾ കൂട്ടിയിടിച്ചതാണ് പ്രശ്നങ്ങൾ അരങ്ങേറാൻ കാരണമായത്. ഡോക്ടറുടെ കാറുമായി ഇടിച്ച കാർ ഉടമ ഡോക്ടറോട് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡോ. പീയൂഷ് കാർ നിർത്താതെ നേരെ മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു. തുടർന്ന്, കാറിലുള്ളവർ ഡോക്ടറെ പിന്തുടരുകയും ശേഷം ആക്രമിക്കുകയും ചെയ്തു. മൂന്ന് പേരാണ് ഡോക്ടറെ ആക്രമിച്ചത്. ശേഷം മെഡിക്കൽ സംഘം സ്ഥലത്തെത്തി അക്രമികളെ പിടികൂടുകയായിരുന്നു. ഫോറൻസിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടറെ ഹലാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തിട്ടുണ്ട്, ഒപ്പം അന്വേഷണം പുരോഗമിക്കുകയാണ്.  "ശനിയാഴ്ച രാത്രി സ്വരൂപ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മെഡിക്കൽ കോളേജ് ഗേറ്റിന് മുൻപിൽ വെച്ച് ഒരു ഡോക്ടറുടെ കാറിനെ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് ഈ കാറിലുണ്ടായിരുന്ന മൂന്ന് വ്യക്തികൾ ഡോക്ടറെ മർദിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്." സ്വരൂപ് നഗർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശിഖർ പറഞ്ഞു.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.